കള്ളം വിളിച്ചുപറഞ്ഞാല്‍ സത്യമാകില്ല; വിവാഹമോചന വാര്‍ത്തയ്ക്ക് സിദ്ദിഖിന്റെ മറുപടി
കോഴിക്കോട്: കാന്‍സര്‍ രോഗിയായ ഭാര്യയെ തലാഖിലൂടെ വേര്‍പെടുത്തിയെന്ന ആരോപണത്തിന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്റെ മറുപടി. കള്ളം ആയിരം തവണ വിളിച്ചു പറഞ്ഞാല്‍ അത് സത്യമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്റെ സ്വകാര്യ വിഷയമാണ്. അതുകൊണ്ടുന്നതെന്നെ എല്ലാ സത്യവും വിളിച്ചുപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് സത്യങ്ങള്‍ വിളിച്ചുപറഞ്ഞാല്‍ പലര്‍ക്കും അത് പ്രയാസം ഉണ്ടാക്കും. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യം ജനങ്ങള്‍ക്ക് മുന്‍പിലും ദൈവത്തിന്റെ മുന്‍പിലും ശിരസുയര്‍ത്തി പറയാന്‍ തനിക്ക് കഴിയും. സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പൊതു ചര്‍ച്ചയാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളവും അര്‍ദ്ധ സത്യങ്ങളുമാണെന്ന് സിദ്ദിഖ് പറഞ്ഞു.

താനും അമ്മയും അനുഭവിച്ച വേദനകളും കണ്ണീരും എഴുതാന്‍ കഴിയുന്നതിനും അപ്പുറമാണ്. അധികകാലം ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. സത്യം എന്നായാലും പുറത്തുവരുമെന്നും സിദ്ദിക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. കാന്‍സര്‍ രോഗി ആയതിനെ തുടര്‍ന്ന് സിദ്ദഖ് ഭാര്യയെ മൊഴിചൊല്ലിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സിദ്ദിഖിന്റെ ഭാര്യ നസീമ തന്നെയാണ് തന്നെ കത്തിലൂടെ തലാഖ് ചൊല്ലിയ കാര്യം പുറത്തുവിട്ടത്. താന്‍ രോഗിയായശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കാര്യം പറഞ്ഞ് സഹതാപതരംഗം നേടിയ സിദ്ദിഖ് തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ അവഗണിക്കുകയായിരുന്നെന്ന് അവര്‍ പറയുന്നു. ഇതിന് പിന്നാലെ മറ്റാരു സ്ത്രീയെ വിവാഹം കഴിക്കാനായി തന്നെ തലാഖ് ചൊല്ലിയെന്നും നസീമ ആരോപിക്കുന്നു.












Click it and Unblock the Notifications