ദില്ലിയിലെ ഡീസല്‍ വാഹന നിയന്ത്രണം 1 മാസത്തിനകം കേരളത്തിലും നടപ്പാക്കാന്‍ ഉത്തരവ്
കൊച്ചി: ദില്ലിയില്‍ കൊണ്ടുവന്ന ഡീസല്‍ വാഹന നിയന്ത്രണം കേരളത്തിലും നടപ്പാക്കാന്‍ ഉത്തരവ്. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഉത്തരവിറക്കിയിരിക്കുന്നത്.
അന്തരീക്ഷ മലിനീകരണം മൂലാണ് ദില്ലിയില്‍ പല വിധത്തിലുള്ള വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിത്. 2000സിസിയ്ക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുകയും പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യുകയായിരുന്നു ദില്ലിയില്‍ ചെയ്തത്.

ദില്ലിയില്‍ നടപ്പാക്കിയ 2000 സിസിയ്ക്ക് മുകളിലുള്ള ഡീസല്‍ വാഹനത്തിന്റെ നിരോധനം കേരളത്തിലും ഒരു മാസത്തിനകം നടപ്പിലാക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിടുകയായിരുന്നു.
കൊച്ചിയില്‍ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിച്ച സര്‍ക്യൂട്ട് ബെഞ്ചിന്റേതാണ് താല്‍ക്കാലിക ഉത്തരവ്. ഒരു മാസത്തിനകം എഞ്ചിന്‍ മാറ്റിയിലെങ്കില്‍ വാഹനം കണ്ടുകെട്ടാനും പിഴ ഈടാക്കാനും ഉത്തരവിട്ടിട്ടുണ്ട്.
കൊച്ചിയിലെ ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയെര്‍നസ് ഫോറം നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ദില്ലിയിലെ ഡീസല്‍ വാഹനങ്ങളുടെ നിരോധനം തുടരാനാണ് തീരുമാനമെന്ന് സുപ്രീംകോടതി തീരുമാനം.












Click it and Unblock the Notifications