കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷമില്ലെന്ന് തെളിയിക്കാന്‍ മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു; നിശ്ചലനായി കിടന്നത് 9 വര്‍ഷം

  • By അക്ഷയ്‌
Google Oneindia Malayalam News

മുവാറ്റുപുഴ: കുറിച്ച് നല്‍കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പു വരുത്താന്‍ മരുന്ന് കഴിച്ച് നോക്കിയതിനെ തുടര്‍ന്ന് ഒമ്പത് വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. 2007 ജനുവരി 24നാണ് സംഭവം. പായിപ്ര കണ്ടരിമലയില്‍ ഡോ.പിഎ ബൈജു(38) ആണ് മരിച്ചത്.

ആയുര്‍വേദ ഡോക്ടറായിരുന്നു ബൈജു. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ സൈബന്‍വാലി സ്വദേശി ശാന്തയ്ക്ക് ബൈജു മരുന്ന് നല്‍കുകയായിരുന്നു. എന്നാല്‍, വീട്ടിലെത്തി മരുന്നു കഴിച്ചശേഷം ശാന്തയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ മരുന്നുമായി ആശുപത്രിയിലെത്തി ഡോക്ടറോട് വിവരം അറിയിച്ചു.

Ernakulam

താന്‍ നല്‍കിയ മരുന്നിന് കുഴപ്പമില്ലെന്ന് അറിയിച്ച ഡോക്ടര്‍ മരുന്ന് കഴിച്ചു നോക്കുകയായിരുന്നു. ഇതോടെ അബോധാവസ്ഥയിലായ ഡോക്ടറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒമ്പത് വര്‍ഷമായി അബോധാവസ്ഥയില്‍ തുടരുകയായിരുന്നു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഡോ. ബൈജുവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശാന്തയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മരുന്ന് കുടിച്ചതിനുശേഷം ഡോ. ബൈജു സംസാരിക്കാത്തതിനാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

English summary
Dr. PA Baiju passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X