'കെഎസ്‌യു നേതാക്കള്‍ക്ക് ലഹരിമാഫിയ ബന്ധം': ചിത്രങ്ങള്‍ സഹിതം ആരോപണവുമായി എസ്എഫ്ഐ
കൊല്ലം: ശാസ്താംകോട്ട ഡിബി കോളേജിലെ കെഎസ്‌യു നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി എസ് എഫ് ഐ കുന്നത്തൂര്‍ ഏരിയാ കമ്മിറ്റി. കെ എസ് യു നേതാക്കള്‍ക്ക് ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എസ് എഫ് ഐയുടെ ആരോപണം. കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വാട്‌സ്ആപ്പ് ചാറ്റ് സഹിതമുള്ള തെളിവുകളും എസ് എഫ് ഐ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. മയക്ക് മരുന്ന് ഗുണ്ടാ മാഫിയ നേതാക്കള്‍ നടത്തി വരുന്ന ലഹരി മരുന്ന് കച്ചവടം അവസാനിപ്പിക്കണമെന്നും, കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയും രംഗത്ത് എത്തിയിട്ടുണ്ട്. ബ്ലോക്ക് കമ്മിറ്റിയുടെ പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെ..
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജും, കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളും കേന്ദ്രീകരിച്ചു കുന്നത്തൂരിലെ യൂത്ത് കോൺഗ്രസ് - കോൺഗ്രസ് - കെ.എസ്.യു മയക്കു മരുന്ന് ഗുണ്ടാ മാഫിയ നേതാക്കൾ നടത്തി വരുന്ന ലഹരി മരുന്ന് കച്ചവടം അവസാനിപ്പിക്കണമെന്നും, കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും, കെ.എസ്.യു മണ്ഡലം ജനറൽ സെക്രട്ടറിയുമായ അലൻ ജേക്കബ്, ഡി. ബി കോളേജ് യൂണിറ്റ് ഭാരവാഹിയും, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറിയുമായ അനന്ദു മല്ലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ കച്ചവടം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

ആഡംബര ജീവിതം നയിക്കുന്ന ഇവരുടെ സാമ്പത്തിക സ്രോതസ് ഇതിനോടകം ചർച്ചാ വിഷയമായിരുന്നു. യൂത്ത് - കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന ദിനേശ് ബാബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കൂടിയായ തുണ്ടിൽ നൗഷാദ്, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് മെമ്പർ ഷാനവാസ് എന്നിവരുടെ വാഹനകളാണ് ഇവർ നിരന്തരം ഉപയോഗിച്ച് വരുന്നത്. ഇവരുടെ മയക്കു മരുന്ന് മാഫിയ ബന്ധം അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതാണ്. ഡി.ബി കോളേജിലെ യൂണിയൻ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് ഭീമമായ തുകയാണ് ഓരോ വർഷവും ഇവർ ചിലവാക്കി വന്നിരുന്നത്.
കുടുംബപരമായി യാതൊരു സാമ്പത്തിക ശേഷിയും പേരിന് ഒരു തൊഴിൽ പോലുമില്ലാത്ത ഇവരുടെ ആഡംബര വാഹനങ്ങളിലെ യാത്രയും ജീവിത ശൈലിയും ഇതിനോടകം നിരവധി തവണ ചർച്ചയായിട്ടുള്ളതാണ്. കഞ്ചാവും എം ഡി എം എ ശേഖരിച്ചു സ്കൂളുകളിലും കോളേജുകളിലും വിൽപ്പന നടത്തുകയും, ആശയ വിനിമയത്തിനായി ചില കോഡുകളും ഉപയോഗിച്ചു വന്നിരുന്നു. പെൺകുട്ടികളെയടകം ഇവർ സൗഹൃദം നടിച്ചു മയക്കുമരുന്നിന് അടിമയാക്കുന്നതായും ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതായും ഇതിനോടകം പരാതികൾ പുറത്തു വന്നു. ഇത്തരം കൊടും ക്രിമിനലുകളാണ് ഡിബി കോളേജിലും പുറത്തും കഴിഞ്ഞ കാലങ്ങളിൽ സംഘർഷങ്ങൾ നടത്തി വന്നിരുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് മഠത്തിൽ അനസ് ഖാൻ ചാരായ കേസിൽ പ്രതിയാണ്.
ബോംബ് ഏറു കേസിലെ പ്രതിയാണ് കഴിഞ്ഞ കെ.എസ്.യു യൂണിയന്റെ യൂ.യൂ.സി ആയിരുന്നത്. ഇതിലൂടെ ജില്ലയിലെയും ദേവസ്വം ബോർഡ് കോളേജിലെയും മഹാ ഭൂരിപക്ഷം വിദ്യാർത്ഥികളെയും മാരക ലഹരി മരുന്നുകൾക്ക് അടിമാക്കി അവരുടെ ജീവിതം ഇല്ലാതാകുന്ന സാമൂഹ്യ ദ്രോഹികളാണ് ഇവർ. ഇവർ സമൂഹത്തിന്റെ നിലനിൽപ്പിന് തന്നെ അപകടകാരികളാണ്. വ്യക്തമായ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ ഇത്തരം കൊടും ക്രിമിനലുകളെ ഒറ്റപ്പെടുത്താൻ പൊതു സമൂഹവും ഡി ബി കോളേജിലെ പ്രബുദ്ധരായ വിദ്യാർത്ഥികളും തയ്യാറാകണമെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications