കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലക്കേസ്: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ജാമ്യം

Google Oneindia Malayalam News

തലപ്പൊക്കത്തിന്റെ കാര്യത്തില്‍ ഒന്നാമനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കൊലക്കേസില്‍ ജാമ്യം. ആനപ്രേമികളുടെ കണ്ണിലുണ്ണിയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് കൊലക്കേസില്‍ പ്രതിയാവുകയും ജാമ്യം കിട്ടുകയും ചെയ്യുന്ന ആദ്യ ആനയെന്ന ബഹുമതിക്ക് അര്‍ഹനായിരിക്കുന്നത്. പെരുമ്പാവൂര്‍ അമ്പലത്തിലെ ഉത്സവത്തിനിടെയാണ് തെച്ചിക്കാട്ട് രാമചന്ദ്രന്‍ കൊലക്കേസില്‍ പ്രതിയാകുന്നത്. ഉത്സവത്തിനിടെ ഇടഞ്ഞ ആന മൂന്ന് സ്ത്രീകളെ കുത്തിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ ജനുവരി 27നാണ് സംഭവം.

ആനക്കും അമ്പലക്കമ്മറ്റിക്കും ദേവസ്വം അധികൃതര്‍ക്കും എതിരെ മലയാറ്റൂര്‍ വനം ഡിവിഷന്‍ അധികൃതര്‍ നല്‍കിയ കേസിലാണ് ആനക്ക് ജാമ്യം കിട്ടിയിരിക്കുന്നത്. പെരുമ്പാവൂര്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റിന്റേതാണ് ഈ അപൂര്‍വ വിധി. ആനയല്ലേ കൊന്നാലും കൂളായി ഊരിപ്പോരാമെന്ന് കരുതിയെങ്കില്‍ തെറ്റി. 30 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാള്‍ജാമ്യവും നല്‍കിയപ്പോഴാണ് ഈ ഗജവീരന് തടിയൂരാനായത്. സംഭവശേഷം വനംവകുപ്പിന്റെ കസ്റ്റഡിയിലായിരുന്നു രാമനെന്ന് ചെല്ലപ്പേരുള്ള ഈ വലിയകുറുമ്പന്‍. 3.17 മീറ്റര്‍ പൊക്കമുള്ള രാമന്‍ ആനകളുടെ തലയെടുപ്പില്‍ മുമ്പനായി വിലസാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

thechikottukavu-ramachandran

തെച്ചിക്കോട്ടുകാവ് അമ്പലത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷവരവില്‍ പങ്കെടുക്കാന്‍ രാമനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പേരാമംഗലത്ത് ദേവസ്വം അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി വനംവകുപ്പിന്റെ റിപ്പോര്‍ട്ട് തേടി. മദപ്പാടുള്ള ആനയെ മൂന്നുമാസം ആള്‍ക്കൂട്ടം ഉള്ളിടത്തേക്ക് വിടരുതെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. അത് സാധൂകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിക്ക് കൈമാറി. തുടര്‍ന്നാണ് ആനക്കുള്ള ജാമ്യനടപടികളുമായി ദേവസ്വം അധികൃതര്‍ നീങ്ങിയത്. 50 രൂപയുടെ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതിനല്‍കിയാല്‍ ഉടമക്ക് ആനയെ വിട്ടുകൊടുക്കണമെന്നാണ് നിയമം.

കൊലക്കേസില്‍ ജാമ്യമൊക്കെ കിട്ടി പുറത്തിറങ്ങി നടക്കുകയല്ലേ എന്നാല്‍ നാല് തിടമ്പേറ്റിക്കളയാം എന്നിപ്പോള്‍ കരുതാനും വയ്യ. കാരണം, ഏതെങ്കിലും ഉത്സവത്തിന് ആനയെ പങ്കെടുപ്പിക്കുന്ന കാര്യം അജണ്ടയിലില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിക്കഴിഞ്ഞു. മൂന്നുമാസം കഴിഞ്ഞ് ആനയെ പരിശോധിച്ച് തയാറാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും. അതിന്റെ അടിസ്ഥാനത്തില്‍ ആനയുടെ കാര്യത്തില്‍ കോടതി തീരുമാനിക്കട്ടെ എന്നാണ് വനംവകുപ്പധികൃതരുടെ വാദം. ഇനി നല്ലനടപ്പ് ശീലിച്ചാല്‍ 45 കാരനായ രാമന് കൊള്ളാം.

English summary
Thechikottukavu Ramachandran, reportedly the tallest domestic elephant in India, has secured another record. The elephant could perhaps be the first in the country to be charged with murder and released on bail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X