കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച എസ്‌ഐക്ക് നൂറോളം അഭിഭാഷകരുടെ സൗജന്യ വക്കാലത്ത് !!!

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം കേരളത്തില്‍ വലിയ ചര്‍ച്ചയായതാണ്. കോഴിക്കോട് ജില്ലാ കോടതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അറസ്റ്റ് ചെയ്ത ടൗണ്‍ എസ്‌ഐ പിഎം വിമോദിന്റെ സസ്പന്‍ഷനും കോടതി വളപ്പിലെ സംഘര്‍ഷവുമെല്ലാം കേരളത്തിലെ നീതി ന്യായ വ്യവസ്ഥതിയെ നാണം കെടുത്തുന്നതായിരുന്നു.

അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ അഭിഭാഷകര്‍ക്ക് മാധ്യമപ്രവര്‍ത്തകരോടുള്ള വിരോധമാണെന്ന് പിന്നീട് തെളിഞ്ഞു. ഇപ്പോഴിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച എസ്‌ഐ വിമോദിന് വേണ്ടി നൂറോളം അഭിഭാഷകര്‍ വക്കാലത്തുമായി എത്തിയിരിക്കുന്നു. അതും സൗജന്യമായി.

Read More: ഫ്രാന്‍സില്‍ ബാറില്‍ തീപിടുത്തം: 13 മരണം

SI Vimod

പത്രപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിന് വിമോദിനെ അന്വേഷണവിധേയമായി സസ്പന്റ് ചെയ്തിരുന്നു. വിമോദിനെതിരെ ഡിജിപി വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തനിക്കെതിരെയുള്ള അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് വിമോദ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജ്ജിയിലാണ് നൂറോളം അഭിഭാഷകര്‍ ഒപ്പ് വച്ചിരിക്കുന്നത്.

എസ്‌ഐക്കെതിരായ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിനോദിനെതിരെ നടക്കുന്ന രണ്ട് കേസുകളുടെ അന്വേഷണമാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്‌റ്റേ ചെയ്തത്. വിമോദിന് വേണ്ടി നൂറോളം അഭിഭാഷകര്‍ വക്കാലത്തില്‍ ഒപ്പിട്ടതില്‍ നിന്ന് തന്നെ മാധ്യമ-അഭിഭാഷക സംഘര്‍ഷത്തിലെ ഗൂഢാലോചന വ്യക്തമാണ്. വക്കാലത്തില്‍ ഒപ്പിട്ടവരില്‍ ഒരാള്‍ മുതിര്‍ന്ന അഭിഭാഷകനാണ്.

ജൂലയ് 30നാണ് കോഴിക്കോട് ജില്ലാ കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരെ പോലീസ് തടഞ്ഞത്. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ടൗണ്‍ എസ്‌ഐ വിമോദിന്റെ നേതൃത്വത്തില്‍ തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതെന്നായിരുന്നു എസ്‌ഐ പറഞ്ഞത്. എന്നാല്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ജഡ്ജിതന്നെ വിശദീകരിച്ചു.

തര്‍ക്കങ്ങള്‍ക്കൊടുവില്‍ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിട്ട ഡിഎസ്എന്‍ജി വാന്‍ ഇറക്കാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകരെ വീണ്ടും എസ്‌ഐ ആക്രമിച്ചതോടെ സംഭവം വഷളാവുകയായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐക്കെതിരെ അന്വേഷണം നടത്തി കേസ് എടുക്കുകയായിരുന്നു.

കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും അപ്രഖ്യാപിത വിലക്ക് തുടരുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടും അഭിഭാഷകര്‍ എതിര്‍ക്കുകയാണ്. കഴിഞ്ഞ ദിവസവും അഭിഭാഷകരുടെ എതിര്‍പ്പുകാരണം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ പ്രവേശിക്കാനായില്ല.

Read More: പുഞ്ഞാറിലെ തോല്‍വി; സിപിഎം പ്രവര്‍ത്തകര്‍ തല്ലിച്ചതച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
police attack in media at kozhikode, High court advocates supported Sub Inspector Vim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X