ജിഷ വധക്കേസ് വിചാരണ നിര്‍ത്തണമെന്ന് പ്രതിഭാഗം; വിജിലന്‍സ് പണി പറ്റിക്കുമോ?
കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കഴിഞ്ഞദിവസം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിഭാഗം. പ്രതിഭാഗം അഭിഭാഷകന് അഡ്വ.ബിഎ ആളൂരാണ് ഇക്കാര്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കഴിഞ്ഞദിവസം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
പ്രതി അമീറുല്‍ ഇസ്ലാം തന്നെയാണോ എന്ന കാര്യത്തില്‍ വിജിലന്‍സ് സംശയം പ്രകടിപ്പിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നും 16 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി വിളിച്ചുവരുത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

കേസ് അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് നടപടികള്‍ പരിശോധിച്ചത്. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആണ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയത്. പ്രതി ഒരാളാവാന്‍ സാധ്യതയില്ലെന്നും ഒന്നിലധികം പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

പ്രതി അമീര്‍ നിരപരാധിയാണെന്ന് അഭിഭാഷകന് ആളൂര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് തട്ടിക്കൂട്ടിയതാണെന്നും പ്രതിയെ സൃഷ്ടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വാദം. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജിഷ വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടേക്കും.

കേസിലെ പ്രതി അമീറുല്‍ ഇസ്ലാം നിരപരാധിയാണെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ആളൂര്‍ പറയുന്നു. അതുകൊണ്ടാണ് പ്രതിക്ക് വേണ്ടി ഹാജരാവാന്‍ താന്‍ തീരുമാനിച്ചത്. പ്രതിക്കെതിരേ യാതൊരു തെളിവും പ്രോസിക്യൂഷന് ഹാജരാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതി അമീറിനെതിരേ ഇതുവരെ യാതൊരു ശാസ്ത്രീയ തെളിവും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഇത് പ്രതിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. കേസില്‍ അമീര്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അഭിഭാഷകന് ആളൂര്‍.

കേസ് അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അമീര്‍ മാത്രമാണോ പ്രതി എന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും വിജിലന്‍സ് ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഒരേ സമയം സര്‍ക്കാരിനെയും പോലീസിനെയും വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ പാളിച്ച സംഭവിച്ചുവെന്നാണ് 16 പേജുള്ള റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടിനെതിരേ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ രംഗത്തെത്തിയിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വിവാദമായ കൊലപാതകം നടന്നത്. അന്ന് പോലീസ് എത്ര ശ്രമിച്ചിട്ടും പ്രതിയെ കണ്ടെത്താനാവാതിരുന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിന്നീട് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അമീറുല്‍ ഇസ്ലാമിനെ തമിഴ്നാട്ടില്‍ വച്ച് പിടികൂടുകയായിരുന്നു.

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുങ്ങുമെന്നാണ് പ്രതിഭാഗം അഭിഭാഷകനായ ആളൂര്‍ കരുതുന്നത്. കേസ് വീണ്ടും അന്വേഷിക്കണമെന്ന പുതിയ ആവശ്യം പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെടും. ഇക്കാര്യത്തില്‍ കോടതി അനുകൂല സമീപനം സ്വീകരിച്ചാല്‍ സര്‍ക്കാരിനും പോലീസിനും തിരിച്ചടിയാവും.

വിവാദമായ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിക്കെതിരേ ഹാജരായതും അഡ്വ. ആളൂര്‍ ആയിരുന്നു. അദ്ദേഹം തന്നെയാണ് ജിഷ വധക്കേസിലും പ്രതിഭാഗം അഭിഭാഷകന്. കേസ് അന്വേഷത്തിലെ പാളിച്ചകള്‍ കോടതിക്ക് മുമ്പില്‍ നിരത്താനായാല്‍ പ്രതി രക്ഷപ്പെടുമെന്നാണ് ആളൂരിന്റെ വിശ്വാസം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications