ജിഷയുടെ അമ്മയും ചേച്ചിയും അമീറുള്‍ ഇസ്ലാമിനെ തിരിച്ചറിഞ്ഞില്ല
കൊച്ചി: ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല. ജൂണ്‍ 28 ന് ആണ് പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടന്നത്. അമീറുള്‍ റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ കഴിഞ്ഞ ദിവസം ഇയാളെ തിരിച്ചറിഞ്ഞിരുന്നു.
ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയാണ് തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തത്. തങ്ങള്‍ക്ക് അമീറുള്‍ ഇസ്ലാമിനെ അറിയില്ലെന്നാണ് ഇവര്‍ പറഞ്ഞത് എന്നാണ് വിവരം.തിരിച്ചറിയല്‍ പരേഡിന് ശേഷം പോലീസ് വാഹനത്തിലാണ് ഇവരെ പെരുമ്പാവൂരിലേയ്ക്ക് കൊണ്ടുപോയത്.
അങ്ങനെയെങ്കില്‍ അമീറുള്‍ പറഞ്ഞ പല കഥകളും ശുദ്ധ നുണയാണെന്ന് ഉറപ്പിയ്ക്കുന്നതാണ് ഈ സംഭവം.

അമീറിനെ തിരിച്ചറിഞ്ഞില്ല
ആലുവ പോലീസ് ക്ലബ്ബില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ അമീറുള്‍ ഇസ്ലാമിനെ തിരിച്ചറിയാന്‍ ജിഷയുടെ അമ്മയ്ക്കും സഹോദരിയ്ക്കും കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

മുന്‍പരിചയമില്ല
അമീറുള്‍ ഇസ്ലാമുമായി മുന്‍പരിചയമില്ലെന്ന് ജിഷയുടെ സഹോദരി ഫോണിലൂടെ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ഏഷ്യാനെറ്റ് ന്യൂസിലെ വാര്‍ത്ത.

അമീറുള്‍ പറഞ്ഞത്
ജിഷയുടെ അമ്മയെ അറിയാം എന്നായിരുന്നു അമീറുള്‍ ഇസ്ലാം നേരത്തെ പറഞ്ഞിരുന്നത്. ആ മൊഴി പൂര്‍ണമായും പൊളിയുകയാണ് ഇവിടെ.

പോലീസ് നിഗമനം
അമീറുള്‍ മദ്യപിച്ച് കടന്നുപോകവെ ജിഷയെ കണ്ടു എന്നും വീട്ടില്‍ കയറി കീഴ്‌പ്പെടുത്തി കൊന്നു എന്നും ആണ് പോലീസിന്റെ നിഗമനം. ഈ നിഗമനെ സാധൂകരിയ്ക്കുന്നതാണ് തിരിച്ചറിയല്‍ പരേഡിന്റെ ഫലം.

നുണപരിശോധന തന്നെ വഴി
അമീറുള്‍ ഇസ്ലാം തുടര്‍ച്ചയായി നുണപറയുന്നത് പോലീസിനെ ശരിയ്ക്കും വലച്ചിരിയ്ക്കുകയാണ്. ഇനി നുണപരിശോധനയാണ് പോലീന്റെ മുന്നിലുള്ള വഴി.

തിരിച്ചറിഞ്ഞവര്‍
അമീറുള്‍ ജിഷയുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ട് അയല്‍വാസി ശ്രീലേഖയും, റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവറും ഇയാളെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കത്തി കണ്ടെത്തി?
ജിഷയുടെ വീടിന്റെ പിറക് വശത്തെ പറമ്പില്‍ നിന്ന് കിട്ടിയ കത്തി തന്നെ ആകാം അമീറുള്‍ ഇസ്ലാം കൊലപാതകത്തിന് ഉപയോഗിച്ചത് എന്നാണ് പോലീസ് ഇപ്പോള്‍ വിശ്വസിയ്ക്കുന്നത്. കത്തിയുടെ പിടിയില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications