സ്വാശ്രയം: എംഎ ബേബിയ്ക്ക് രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: സ്വാശ്രയ കരാറിനെച്ചൊല്ലി മന്ത്രി എം.എ. ബേബിക്കെതിരേ സിപിഎം സംസ്ഥാന സമിതിയില്‍ ചൊവ്വാഴ്ചയും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. യുവജന-വിദ്യാര്‍ഥി നേതാക്കളാണ് വിദ്യാഭ്യാസമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
സ്വാശ്രയ മാനേജ്മെന്റുകളുടെ പ്രതിനിധിയെന്ന പോലെയാണ് മന്ത്രി എം.എ ബേബിയുടെ പെരുമാറ്റമെന്ന കടുത്ത വിമര്‍ശനമാണ് എസ്എഫ്ഐ നേതാവ് കെ.കെ. രാഗേഷ് ഉന്നയിച്ചത്. സ്വാശ്രയ കരാര്‍ ഇടതു മുന്നണിയുടെ നയങ്ങള്‍ക്ക് എതിരാണ്. ഇതു പിന്‍വലിക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസരംഗത്തെ കച്ചവടത്തെ സര്‍ക്കാര്‍ നിയമവിധേയമാക്കിയതായി ഡിവൈഎഫ്ഐ നേതാവ് പി. ശ്രീരാമകൃഷ്ണന് ആരോപിച്ചു. ഫീസ് കൂട്ടിയ കരാര്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കാന്‍ പാടില്ലായിരുന്നുവെന്ന് മുന്‍ എസ്എഫ്ഐ നേതാവും എം.പിയുമായ പി. രാജീവ് പറഞ്ഞു. മൂന്നുവര്‍ഷമായി സ്വാശ്രയ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിനു കഴിയാതിരുന്നത് വീഴ്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുഡിഎഫ് സര്‍ക്കാരിനെതിരേ യുവജന വിദ്യാര്‍ഥി സംഘടനകള്‍ കേരളത്തിന്റെ തെരുവുകളില്‍ നടത്തിയ പോരാട്ടങ്ങളുടെ ഉല്പന്നമാണ് ഇടതു സര്‍ക്കാരെന്ന് യുവജന വിദ്യാര്‍ഥി നേതാക്കള്‍ ഓര്‍മിപ്പിച്ചു. വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നു കരുതിക്കൂടിയാണ് ഇടതുമുന്നണിക്കു ജനം വോട്ട് നല്‍കിയത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സംസ്ഥാന സമിതി അംഗീകരിച്ച സര്‍ക്കാരിനുള്ള മാര്‍ഗരേഖയില്‍ വിദ്യാഭ്യാസ-തദ്ദേശ വകുപ്പുകള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉണ്ട്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications