Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപിലേക്ക് കേരളത്തിന്റെ ബെവ്‌കോ മദ്യം എത്തും; അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: ബെവ്‌കൊയുടെ മദ്യ വില്‍പന ലക്ഷദ്വീപിലേക്കും നീളുന്നു. ലക്ഷദ്വീപിലെ നിരോധനം മാറ്റി വിനോദ സഞ്ചാരികള്‍ക്കായി മദ്യം വാങ്ങാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ നിന്ന് മദ്യം വാങ്ങുന്നത്. മദ്യം വില്‍ക്കാനായി സംസ്ഥാന സര്‍ക്കാര്‍ ബെവ്‌ക്കോയ്ക്ക് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ സമ്പൂര്‍ണ്ണ മദ്യനിരോധനമുള്ള കേന്ദ്രഭരണ പ്രദേശമായിരുന്നു ലക്ഷദ്വീപ്.

എന്നാല്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുമായി മദ്യ വില്‍പ്പന നടത്താന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ കഴിഞ്ഞ വര്‍ഷം എക്‌സൈസ് നിയമത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തുകയായിരുന്നു. ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകള്‍ക്കായി മദ്യവില്‍പ്പന നടത്തുക.

Bevco

ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപിലെ സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്വര്‍ ടൂറിസം ആന്റ് സ്‌പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടര്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. കൊച്ചി-ബേപ്പൂര്‍ തുറമുഖങ്ങളില്‍ നിന്നും ലക്ഷദ്വീപിലേക്ക് വലിയതോതില്‍ മദ്യം എത്തിക്കണം എന്നതായിരുന്നു ആവശ്യം. ഇതിന് പിന്നാലെ എക്‌സൈസ് കമ്മീഷണര്‍ ലക്ഷദ്വീപ് അഡ്മിസ്‌ട്രേഷനുമായി ചര്‍ച്ച നടത്തി.

ബെവ്‌കോയ്ക്ക് വലിയ വരുമാനമുണ്ടാക്കും എന്നതിനാല്‍ തന്നെ അനുമതി തേടി എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കാരിനെ സമീപിച്ചു. അബ്കാരി ചട്ടത്തില്‍ ബെവ്‌കോ വെയ്ര്‍ ഹൗസില്‍ നിന്നും മറ്റൊരു സംസ്ഥാനത്തേക്കോ കേന്ദ്രഭരണ പ്രദേശത്തേക്കോ നേരിട്ടുള്ള മദ്യവില്‍പ്പനക്ക് അനുമതിയില്ല. അതിനാല്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് വേണം എന്ന് എക്‌സൈസ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യം പരിഗണിച്ച സംസ്ഥാന സര്‍ക്കാര്‍ ഒറ്റത്തവണയായി ലക്ഷദ്വീപിലേക്ക് മദ്യവില്‍പ്പന നടത്താന്‍ ബെവ്‌ക്കോയ്ക്ക് അനുമതി നല്‍കുരയായിരുന്നു. ഏതൊക്കെ ബ്രാന്‍ഡ് വേണം, എത്ര രൂപക്ക് മദ്യം വേണം എന്നതെല്ലാം വ്യക്തമാക്കി ലക്ഷദ്വീപ് ഭരണകൂടം ഇനി ബെവ്‌കോ എംഡിക്ക് അപേക്ഷ നല്‍കണം. അതിര്‍ത്തി കടന്നുള്ള മദ്യവില്‍പനയ്ക്ക് എക്‌സൈസിന്റെ പ്രത്യേക അനുമതിയും വേണം.

ഈ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയാല്‍ കോഴിക്കോട്, കൊച്ചി വെയര്‍ ഹൗസുകളില്‍ നിന്നും ലക്ഷദ്വീപിലേക്ക് മദ്യം എത്തിച്ച് നല്‍കും. ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം കേരളത്തില്‍ നിന്നും വലിയതോതില്‍ മദ്യം വാങ്ങുന്നത്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മദ്യം ഡിസ്ലറികളില്‍ നിന്നും കയറ്റുമതി ചെയ്യാന്‍ മാത്രമാണ് നിലവിലെ എക്‌സൈസ് ചട്ടം അനുവദിക്കുന്നത്. ബെവ്‌കോ വെയര്‍ ഹൗസില്‍ നിന്നും വില്‍പ്പന നടത്തണമെങ്കില്‍ ചട്ട ഭേദഗതി ആവശ്യമാണ്.

ലക്ഷദ്വീപിലേത് സമാനമായി വരുമാനം ലഭിക്കുന്ന അപേക്ഷകള്‍ ബെവ്‌ക്കോയ്ക്ക് ലഭിക്കുന്നതിന് വേണ്ടി ചട്ടഭേദഗതിയെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബെവ്‌കോയുടെ ഔട്ട് ലൈറ്റ് ലക്ഷദ്വീപില്‍ തുടങ്ങണമെന്ന അപേക്ഷയും സര്‍ക്കാരിന് മുന്നിലുണ്ട് എന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+