കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവെട്ടുകേസ്: അനസിന് ജാമ്യം

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: ചോദ്യപ്പേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ 47ാം പ്രതി അനസിന് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സൗത്ത് വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്ത് ഡിവിഷനില്‍ നിന്നും അനസ് വിജയിച്ചിരുന്നു. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥിയായാണു അനസ് മത്സരിച്ചു വിജയിച്ചത്.

റിമാന്‍ഡില്‍ കഴിയുന്ന അനസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അനുമതിയോടെ ആലുവ വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്ത് വഞ്ചിനാടു വാര്‍ഡിലെ ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

കൈവെട്ടു കേസില്‍ കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിലാണു ജനപ്രതിനിധി നിയമം വകുപ്പ് എട്ട് (മൂന്ന്) അനുസരിച്ചാണു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനസിനു അനുവാദം ലഭിച്ചത്. കുറ്റകൃത്യത്തിന്റെ പേരില്‍ രണ്ടോ അതിലധികമോ വര്‍ഷം ജയില്‍ശിക്ഷ ലഭിക്കാത്തവര്‍ക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാം മെന്നാണ് നിയമം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X