കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ ബജറ്റ് സമ്മേളനം ആരംഭിച്ചു,പ്രതിഷേധവുമായി പ്രതിപക്ഷം,കേരളത്തിനെതിരെ കുപ്രചാരണമെന്ന് ഗവര്‍ണര്‍

14ാം കേരള നിയമസഭയുടെ ഒന്‍പതാം ബജറ്റ് സമ്മേളനമാണ് ഇത്

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ പി സദാശിവത്തെ പ്ലക്കാര്‍ഡും മുദ്രാവാക്യം വിളികളുമായിട്ടാണ് പ്രതിപക്ഷം എതിരേറ്റത്. സംസ്ഥാനത്തെ വിലക്കയറ്റത്തിനും ഭരണതലത്തിലെ പ്രശ്‌നങ്ങള്‍ക്കുമെതിരെയായിരുന്നു പ്രതീപക്ഷത്തിന്റെ പ്രതിഷേധം.

14ാം കേരള നിയമസഭയുടെ ഒന്‍പതാം ബജറ്റ് സമ്മേളനമാണ് ഇത്. ഫെബ്രുവരി രണ്ടിനാണ് സമ്മേളനം. നയപ്രഖ്യാനത്തിന് ശേഷം നന്ദിപ്രമേയത്തില്‍ ചര്‍ച്ചയും തുടര്‍ന്ന് ബില്ലുകളും പരിഗണിക്കും.

ദേശീയ തലത്തില്‍ കുപ്രചാരണം

ദേശീയ തലത്തില്‍ കുപ്രചാരണം

കേരളത്തിനെതിരെ ചില സംഘടനകള്‍ കുപ്രചാരണം നടത്തുകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ സദാശിവം പറഞ്ഞു. കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നെന്നായിരുന്നു പ്രചാരണം. ഇതിനെയെല്ലാം മറികടന്ന് മുന്നേറാന്‍ കേരളത്തിന് സാധിച്ചുവെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം ഗവര്‍ണറുടെ പ്രഖ്യാപനങ്ങള്‍ക്കിടയിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം കല്ലുകടിയായി. നയപ്രഖ്യാപന പ്രസംഗത്തിന് മുന്‍പ് തങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം ഗവര്‍ണറെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഗവര്‍ണറുടെ പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തിയില്ല.

കേന്ദ്രതീരുമാനങ്ങള്‍ക്കെതിരേ വിമര്‍ശനം

കേന്ദ്രതീരുമാനങ്ങള്‍ക്കെതിരേ വിമര്‍ശനം

പ്രസംഗത്തില്‍ കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനങ്ങളെ ഗവര്‍ണര്‍ വിമര്‍ശിക്കുകയും ചെയ്തു. ചരക്കുസേവന നികുതിയും നോട്ടുനിരോധനവും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക അടിത്തറയെയും ഇത് ദോഷകരമായി ബാധിച്ചു. തിടുക്കപ്പെട്ടാണ് ഈ രണ്ട് നടപടിയും കേന്ദ്രമെടുത്തത്. വേണ്ടത്ര മുന്നൊരുക്കമില്ലാതെയുള്ള ഈ തീരുമാനങ്ങളും സാമ്പത്തിക നിലയെ ബാധിച്ചെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

ഓഖിയില്‍ സര്‍ക്കാര്‍ മികവ് പുലര്‍ത്തി

ഓഖിയില്‍ സര്‍ക്കാര്‍ മികവ് പുലര്‍ത്തി

വികസനത്തിന്റെ കാര്യത്തില്‍ മുന്നേറുമ്പോള്‍ പരിസ്ഥിതിയെ പരിഗണിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഓഖി ദുരന്തം നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്. ഓഖിയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാണ്. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് കൃത്യമായ ധനസഹായം നല്‍കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പ്രധാന നയപ്രഖ്യാപനങ്ങള്‍

പ്രധാന നയപ്രഖ്യാപനങ്ങള്‍

ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക നയം

ഉയര്‍ന്ന വേതനം ഇതരസംസ്ഥാന
തൊഴിലാളികളെ ആകര്‍ഷിച്ചു

ഹരിത കേരളം പദ്ധതി കൃഷിയെ പ്രോത്സാഹിപ്പിച്ചു

370 സ്‌കൂളുകളുടെ വികസനത്തിനായി 1392 കോടിയുടെ പദ്ധതി തയ്യാറാക്കി

തീരദേശ സംരക്ഷണത്തിനും ദുരന്തനിവാരണത്തിനും പ്രത്യേകം രണ്ട് വിഭാഗങ്ങള്‍

പോലീസിലെ വനിതാ സാന്നിധ്യം വര്‍ധിപ്പിക്കണം

കാന്‍സര്‍ ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും

അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കും
ഓട്ടോമേഷന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബട്ടിക്‌സ് എന്നിവയ്ക്ക് പ്രത്യേക പരിഗണന

English summary
kerala legislative assembly budget session starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X