• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസ്റ്റർ ലൂസിക്ക് വേണ്ടി ശബ്ദിക്കുന്നവരെല്ലാം തീവ്രവാദികൾ; ഭീഷണിയുമായി സീറോ മലബാർ സഭയുടെ കുറിപ്പ്!

Google Oneindia Malayalam News

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ലൂസി കളപ്പുര അടക്കുള്ള കന്യാസ്ത്രീകൾക്കെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാര്‍ സഭ രംഗത്ത്. ലൂസി കളപ്പുരയെ പുറത്താക്കിയ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ നടപടിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദ ബന്ധമുള്ളവരാണെന്ന ആരോപണവുമായി സീറോ മലബാര്‍ സഭ സിനഡ് രംഗത്തെത്തുകയായിരുന്നു.

<strong>അക്രമ രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയമായി; കണ്ണൂരിലെ സഖാകൾക്ക് സിപിഎം ക്ലാസ്!</strong>അക്രമ രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയമായി; കണ്ണൂരിലെ സഖാകൾക്ക് സിപിഎം ക്ലാസ്!

ബലാത്സംഗ കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ പിന്തുണയ്ക്കാന്‍ രൂപീകരിച്ച സേവ് അവര്‍ സിസ്റ്റേഴ്‌സ്(എസ്ഒഎസ്) സംഘടനയ്‌ക്കെതിരേയും സീറോ മലബാര്‍ സഭ രംഗത്തു വന്നിട്ടുണ്ട്. ഫാ. അഗസ്റ്റിന്‍ വട്ടോളിയ്‌ക്കെതിരേയും സഭയുടെ മുന്നറിയിപ്പുണ്ട്. സന്യസ്തരുടെ സംരക്ഷകരെന്ന വ്യാജേന സഭാവിരുദ്ധ ഗ്രൂപ്പുകളും തീവ്രവാദബന്ധമുള്ള സംഘടനകളും സാമൂഹ്യവിരുദ്ധരും ഒന്നു ചേര്‍ന്ന് പുതിയ സമരമുഖം തുറക്കുന്നതിനെ നിയമപാലകര്‍ ഗൗരവമായി കാണണമെന്നും സഭ വ്യക്തമാക്കുന്നു.

മത സൗഹാർദ്ദം തകർക്കുന്നു

മത സൗഹാർദ്ദം തകർക്കുന്നു


സിസ്റ്റർ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ സന്ന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച്, സിസ്റ്റർ ലൂസിക്ക് പിന്തുണയുമായി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന യോഗത്തിനെതിരേയാണ് സീറോ മലബാര്‍ സഭ സിനഡ് രംഗത്തു വന്നിരിക്കുന്നത്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ക്രൈസ്തവര്‍ക്കെതിരെ സമരങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നതില്‍ ആശങ്കയുണ്ട്. ചില വിമതസ്വരങ്ങളെ മറയാക്കി നിയമാനുസൃതം ജീവിക്കുന്ന സന്യസ്തരുടെ ജീവനും ഭവനത്തിനും ഭീഷണി ഉയരുന്നത് ഏറെ അപകടകരമാണെന്നും സിനഡ് തീരുമാനങ്ങളായി പുറത്ത് വന്ന വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.

ലൂസിക്കെതിരെയുള്ളത് നിയമാനുസൃത തീരുമാനം

ലൂസിക്കെതിരെയുള്ളത് നിയമാനുസൃത തീരുമാനം


ഒരു സന്യാസിനീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെട്ട് സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്ന രീതി അപലപനീയമാണെന്നാണ് സി. ലൂസിക്കുവേണ്ടി ഉയരുന്ന ശബ്ദങ്ങളെ എതിര്‍ത്തുകൊണ്ട് സിനഡ് വാദിക്കുന്നത്. കാനോനികമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെ സിസ്റ്റർ ലൂസിക്കെതിരേ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ ജനറാള്‍ എടുത്ത നടപടി തികച്ചും നിയമാനുസൃതമാണെന്ന് സിനഡ് വ്യക്തമാക്കുന്നു.

ഫാ. അഗസ്റ്റിന്‍ വട്ടോളി

ഫാ. അഗസ്റ്റിന്‍ വട്ടോളി

ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ നേതൃത്വത്തിലായിരുന്നു കന്യാസ്ത്രീ സമരത്തിന് പിന്തുണയുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് രൂപം കൊള്ളുന്നത്. എസ്ഒഎസ്സിന്റെ പിന്തുണയില്‍ ആയിരുന്നു എറണാകുളം വഞ്ചി സ്‌ക്വയറില്‍ 14 ദിവസം മിഷണറീസ് ഓഫ് ജീസസ് സന്ന്യാസി സൂമൂഹത്തിന്റെ കുറവിലങ്ങാട് മഠത്തിലുള്ള അഞ്ചു കന്യാസ്ത്രീകള്‍ സമരം നടത്തിയതും. ഈ സമരത്തിന്റെ ഫലമായിട്ടായിരുന്നു ബിഷപ്പ് ഫ്രാങ്കോയെ പൊലീസ് കന്യാസ്ത്രീ പീഡനക്കേസില്‍ അറസ്റ്റ് ചെയ്യുന്നത്.

ഭീഷണിയാകുമെന്ന് ഭയം

ഭീഷണിയാകുമെന്ന് ഭയം

കന്യാസ്ത്രീ പീഡനക്കേസില്‍ സഭ നേതൃത്വത്തിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സേവ് അവര്‍ സിസ്റ്റേഴ്‌സ് മൂവുമെന്റ് സി. ലൂസിക്കു വേണ്ടിയും രംഗത്തു വരുന്നതിനെ തടയാനാണ് അച്ചടക്ക നടപടി ഉൾപ്പെടെയുള്ള ഭീഷണിയുമായി സിനഡ് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോള്‍ സി. ലൂസിക്കുവേണ്ടിയും സേവ് അവര്‍ സിസ്‌റ്റേഴ്‌സ് രംഗത്തിറങ്ങാന്‍ പോകുന്നുവെന്ന ആശങ്കയിലാണ് സീറോ മലബാര്‍ സഭ നേതൃത്വമുള്ളത്. സേവ് അവര്‍ സിസ്റ്റേഴ്‌സ് എന്ന പേരിലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സന്യാസ സമൂഹങ്ങള്‍ക്ക് അപമാനകരമാണെന്നാണ് സിനഡ് പറയുന്നത്.

തീവ്രവാദികളുടെ പ്രതിഷേധം

തീവ്രവാദികളുടെ പ്രതിഷേധം

തീവ്രവാദ സംഘടനകളില്‍ ഉള്ളവരും സഭ വിരുദ്ധരും യുക്തിവാദികളുമായവരെയാണ് എസ്ഒഎസ് കൂട്ടുപിടിച്ചിരിക്കുന്നതെന്ന് കന്യാസ്ത്രീ സമരകാലത്തും സഭ നേതൃത്വം ആരോപിച്ചിരുന്നു. മാനന്തവാടി രൂപതയിലെ ക്ലാരിസ്റ്റ് പ്രൊവിന്‍ഷ്യല്‍ ഹൗസിനു മുന്നില്‍ സേവ് അവര്‍ സിസ്റ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വിവിധ തീവ്രവാദസംഘടനകളാണ് ഇപ്പോൾ പ്രതിഷേധ സമരം നടത്തുന്നതെന്നാണ് വീണ്ടും സിനഡിന്റെ വിമര്‍ശനം.

പുറത്താക്കാനുള്ള അവസരം

പുറത്താക്കാനുള്ള അവസരം


അതിരൂപത ഭൂമിക്കച്ചവടത്തില്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ തെളിവുകള്‍ നിരത്തി ശബ്ദം ഉയര്‍ത്തിയ ഫാ.വട്ടോളിയെ സഭയില്‍ നിന്നും പുറത്താക്കാന്‍ കിട്ടിയ അവസരമായി കന്യാസ്ത്രീ സമരവും എസ്ഒഎസ് മൂവ്‌മെന്റും ഒരുവിഭാഗം പ്രയോജനപ്പെടുത്തിയിരുന്നു. സിറോ മലബാര്‍ സഭയെ പ്രതികൂട്ടിലാക്കുന്ന തരത്തില്‍ സമൂഹത്തില്‍ ഇറങ്ങി നടത്തുന്ന പ്രതിഷേധ പരിപാടികളുടടെ പേരില്‍ ഫാ. വട്ടോളിയെ പൗരോഹിത്യജീവിതത്തില്‍ നിന്നും പുറത്താക്കുമെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയും ഉണ്ടായിട്ടുണ്ട്.

ഫാ. വട്ടോളിക്ക് ഭീഷണി

ഫാ. വട്ടോളിക്ക് ഭീഷണി

മേലില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയാണെങ്കില്‍ സഭ ചട്ടപ്രകാരമുള്ള നടപടിക്ക് ഫാ. വട്ടോളി വിധേയനാകേണ്ടി വരുമെന്ന മുന്നറിയിപ്പായിരുന്നു അതിരൂപത ആസ്ഥാനത്ത് നിന്നും നല്‍കിയത്. ഇതിന് പിന്നാലെയാണ് വയനാട്ടിൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് വേണ്ടിയും അതേ സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നത്. അതേസമയം തന്നെ സഭ നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ച് എസ്ഒഎസ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറി നില്‍ക്കാനും ഫാ. വട്ടോളി തയ്യാറായിരുന്നു. എന്നാല്‍ സഭ നേതൃത്വം ഇപ്പൊഴും നടത്തുന്ന ആരോപണം ഫാ. അഗസ്റ്റിന്‍ വട്ടോളി തന്നെയാണ് എസ്ഒഎസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ്.

English summary
Kerala Syro Malabar Synod allegations against supporters of Lucy Kalappura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X