Get Updates
Get notified of breaking news, exclusive insights, and must-see stories!

നേമത്തെ തോൽവി; പ്രതികരിച്ച് കുമ്മനം രാജശേഖരൻ.. 'ഇത് കുറ്റപ്പെടുത്താനുള്ള സന്ദർഭമല്ല'

തിരുവനന്തപുരം; തിരഞ്ഞെടുപ്പിൽ നേമത്തെ പരാജയത്തിന് പിന്നാലെ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനംരാജശേഖൻ. പൊതു സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുമ്പോള്‍ തെരഞ്ഞെടുപ്പ് പരാജയവും തിരിച്ചടികളും ഉണ്ടാവുന്നത് സ്വഭാവികമാണ്. പക്ഷേ അത് പിന്തിരിയാനോ കുറ്റപ്പെടുത്താനോ ഉള്ള സന്ദര്‍ഭമാക്കി മാറ്റുകയല്ല വേണ്ടതെന്നും കുമ്മനം പറഞ്ഞു. ആത്മവിമര്ശനത്തിനും പുനരുജ്ജീവനത്തിനും ഉള്ള അവസരമാണെന്ന തിരിച്ചറിവാണ് ഇപ്പോൾ ഉണ്ടാവേണ്ടതെന്നാണ് താൻ കരുതുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പോസ്റ്റ് വായിക്കാം.

kummanam rajasekharan

ആശംസകൾ ...നന്ദി !!നേമം മണ്ഡലത്തിൽ നിന്നും വിജയം വരിച്ച ശ്രി ശിവൻകുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു . എന്റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുകയും സഹായിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്ത ഒട്ടേറെ പേരെ ഈ അവസരത്തിൽ ഞാൻ നന്ദിപൂർവ്വം ഓർക്കുന്നു.

പൊതുജന സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനാവുമ്പോൾ തിരഞ്ഞെടുപ്പ് പരാജയവും തിരിച്ചടികളും ഉണ്ടാവുന്നത് സ്വാഭാവികമാണ് . പക്ഷേ അത് പിന്തിരിയാനോ കുറ്റപ്പെടുത്താനോ ഉള്ള സന്ദർഭമാക്കി മാറ്റുകയല്ല വേണ്ടത് , മറിച്ച് ആത്മവിമര്ശനത്തിനും പുനരുജ്ജീവനത്തിനും ഉള്ള അവസരമാണെന്ന തിരിച്ചറിവാണ് ഇപ്പോൾ ഉണ്ടാവേണ്ടതെന്ന് ഞാൻ കരുതുന്നു.

രാഷ്ട്രീയ പ്രവർത്തനം തുടർന്നും കരുത്തോടെ മുന്നോട്ട് കൊണ്ടു പോകും.
ജനങ്ങളോടൊപ്പം അവരിൽ ഒരുവനായി എന്നും തുടർന്നും പ്രവർത്തിക്കും.
വോട്ടർമാരെ നേരിൽ കണ്ട് നന്ദി രേഖപ്പെടുത്തണമെന്ന്ആഗ്രഹമുണ്ടെങ്കിലും ഈ കൊറോണ മഹാമാരി കാലത്ത് അത് സാധ്യമല്ലെന്ന് എനിക്കറിയാം.
ഒരിക്കൽ കൂടി നന്ദിയും കടപ്പാടും അറിയിക്കുന്നു, കുമ്മനം രാജശേഖരൻ കുറിച്ചു.

ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ കനത്ത തിരിച്ചടിയായിരുന്നു കുമ്മനം നേരിട്ടത്. 3,949 വോട്ടിനാണ് കുമ്മനം രാജശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി ശിവന്‍കുട്ടിയോട് പരാജയപ്പെട്ടത്.

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+