കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗതാഗത കുരുക്ക് മുറുകുന്നു'; ഭാരത് ജോഡോ യാത്രയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ ഹര്‍ജി. ഹൈക്കോടതിയിലെ അഭിഭാഷകനാണ് ഹര്‍ജിക്കാരാൻ. ഭാരത് ജോഡോ യാത്ര നഗരത്തിൽ വലിയ ഗതാഗത സ്തംഭനം ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

ഗതാഗതതടസ്സം ഒഴിവാക്കാൻ ഭാരത് ജോഡോയാത്ര ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നും മറുഭാഗം ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ നിര്‍ദേശിക്കണമെന്നും ഹൈക്കോടതിയിലെ ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി നാളെ വിഷയം പരിഗണിക്കും.

bharat jodo

ഭാരത് ജോഡ്ഡോ യാത്രയ്ക്ക് പൊലീസ് നൽകുന്ന സുരക്ഷയ്ക്ക് വേണ്ടി പണം ഈടാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ അടക്കമുള്ള നേതാക്കളെ എതിർ കക്ഷിയാക്കിയാണ് ഹർജി.

കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അടിയന്തര നടപടിയെന്ന് ഗതാഗത മന്ത്രി, റിപ്പോർട്ട് തേടി ഹൈക്കോടതിയുംകെഎസ്ആർടിസി ജീവനക്കാർക്കെതിരെ അടിയന്തര നടപടിയെന്ന് ഗതാഗത മന്ത്രി, റിപ്പോർട്ട് തേടി ഹൈക്കോടതിയും

അതേസമയം ഡിജിപിയുടെ അനുമതി തേടിയ ശേഷമാണ് സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര തുടങ്ങിയതെന്നാണ് കോൺഗ്രസ് വിശദീകരണം. രാവിലെയും വൈകീട്ടും രണ്ട് മണിക്കൂർ മാത്രമാണ് യാത്ര. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് ബദൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

വിവിഐപികൾക്കായി മണിക്കൂറുകൾ ഗതാഗതം തടയുന്ന നാടാണിത്. കർഷക സമരകാലത്ത് ഒന്നര വർഷം ദില്ലി-ഹരിയാന അതിർത്തി റോഡ് അടച്ചിട്ടു. ജോഡോ യാത്ര ദേശീയ പ്രക്ഷോഭമാണ്. ജനങ്ങൾ യാത്രയുമായി സഹകരിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ഹൈക്കോടതി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും.രാവിലെ ആറരക്ക് ചേർത്തല എക്സ്റേ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ആദ്യഘട്ട യാത്ര പത്തിന് കുത്തിയതോട് എൻ എസ് എസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. രണ്ട് മണിക്ക് തുറpleaവൂരിലെ കയർ മേഖലയിലെത്തി. വൈകിട്ട് നാലിന് ആരംഭിച്ച രണ്ടാം ഘട്ട യാത്ര അരൂരിൽ അവസാനിക്കും.

വിവാഹം ലൈംഗിക സുഖത്തിന് വേണ്ടിയുള്ളതല്ല, പ്രധാന ലക്ഷ്യം പ്രത്യുല്‍പാദനം; മദ്രാസ് ഹൈക്കോടതിവിവാഹം ലൈംഗിക സുഖത്തിന് വേണ്ടിയുള്ളതല്ല, പ്രധാന ലക്ഷ്യം പ്രത്യുല്‍പാദനം; മദ്രാസ് ഹൈക്കോടതി

English summary
Lawyer moves Kerala high court against bharat jodo yatra seeking intervention to end traffic woes during the march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X