അമ്മയെ കൊന്നതടക്കം മൂന്ന് കേസുകളില്‍ പ്രതിയായ യുവാവ് ബദിയടുക്ക ടൗണില്‍ പരാക്രമം കാട്ടി; മൂന്ന് കാറുകള്‍ തകര്‍ത്തു
ബദിയടുക്ക: അമ്മയെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ പ്രതിയായ യുവാവ് മാനസിക വിഭ്രാന്തിയില്‍ ബദിയടുക്ക ടൗണില്‍ പരാക്രമം കാട്ടി. മൂന്ന് കാറുകളുടെ ഗ്ലാസ് തകര്‍ത്തു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് സംഭവം. പെരഡാല ശാന്തിപ്പള്ളയിലെ വെങ്കപ്പ(36)യാണ് ബദിയടുക്ക ടൗണില്‍ പരാക്രമം കാട്ടിയത്. ഏഴ് വര്‍ഷം മുമ്പ് അമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വെങ്കപ്പയെന്ന് പൊലീസ് പറഞ്ഞു.
ഈ കേസില്‍ ജയില്‍ശിക്ഷ അനുവദിച്ചിരുന്നു. പെരഡാല ക്ഷേത്രത്തിന്റെ ഭണ്ഡാരം കവര്‍ന്ന കേസിലും പ്രതിയാണ്. രണ്ട് ദിവസം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്. അമ്മയെ കൊലപ്പെടുത്തിയതിനാല്‍ വെങ്കപ്പയെ ബന്ധുക്കള്‍ അടുപ്പിച്ചിരുന്നില്ല. ബദിയടുക്ക ടൗണിലെത്തിയ വെങ്കപ്പ പരാക്രമം കാട്ടുകയായിരുന്നു.












Click it and Unblock the Notifications