മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സദാചാര പോലീസ്: ദൃശ്യങ്ങള്‍ ഇതാ...
തിരുവനന്തപുരം: സദാചാര പോലീസിംഗിനെതിരെ ശക്തമായ ജനവികാരം ഉണ്ടായ നാടാണ് കേരളം. എന്നാലും നാട്ടിലെ ദുരാചാര പോലീസിംഗിന് ഒരു കുറവും ഇല്ല.
മാധ്യമം ദിനപത്രത്തിലെ സബ് എഡിറ്ററായ ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണ്‍ ആളൂരിനും ആണ് ഒടുവില്‍ ഇത്തരക്കാരുടെ ആക്രമണം ഏറ്റുവാങ്ങേണ്ടി വന്നത്. തങ്ങളെ അധിക്ഷേപിയ്ക്കുന്നവരുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കവെ മൊബൈല്‍ ഫോണ്‍ തട്ടിമാറ്റാനും ശ്രമം നടന്നിരുന്നു.

എന്തായാലും അതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ഒരു മിനിട്ട് 38 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് ദൃശ്യം.
ജൂലായ് 12 നാണ് തിരുവനന്തപുരം പൈപ്പിന്‍മൂട് ഭഗവതി നഗറില്‍ വച്ച് ജിഷയും ഭര്‍ത്താവും സദാചാര പോലീസിംഗിന് ഇരയാകുന്നത്. ഭര്‍ത്താവിന്റെ ഓഫീസില്‍ ഇരിയ്ക്കുമ്പോഴായിരുപന്നു സംഭവം.
സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേര്‍ എത്തിയാണ് പ്രശ്‌നമുണ്ടാക്കിയത്. വിവാഹിതരാണെന്ന് പറഞ്ഞിട്ടും താലി കാണിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല. ഒടുവില്‍ പോലീസ് എത്തിയാണ് ജിഷയേയും ഭര്‍ത്താവിനേയും രക്ഷിച്ചത്.
സിപിഎം ജവഹര്‍നഗര്‍ ബ്രാഞ്ച് സെക്രട്ടറി വിനോദ് കുമാര്‍, രാജേന്ദ്രന്‍ എന്നിവരെ ഇതേ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു .












Click it and Unblock the Notifications