
'എന്നാല്‍ വെയിലുകൊള്ളണ്ട, കസേര ഇട്ടുതരാം' ശോഭ സുരേന്ദ്രന് കമ്മീഷണറുടെ തഗ് മറുപടി
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയ പിസി ജോര്‍ജിന് പിന്തുണയറിയിച്ച് ശോഭ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ എത്തിയിരുന്നു. പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് ലംഘര്ഷം ഉണ്ടാക്കുകയും ചെയ്തു.
പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. ഈ തര്‍ക്കത്തിനിടയില്‍ ശോഭാ സുരേന്ദ്രനും പൊലീസും തമ്മിലുണ്ടായ തര്‍ക്കമാണ് ചര്‍ച്ചയായകുന്നത്. പ്രതിഷേധം നടത്തുന്നതിനിടെ
റോഡ് ബ്ലോക്കാവുകയാണെന്നും പിരിഞ്ഞുപോകണമെന്നും അസിസ്റ്റന്റ കമ്മീഷണര്‍ ശോഭ സുരേന്ദ്രനെ അറിയിച്ചു. എന്നാല്‍ ശോഭ സുരേന്ദ്രന് ഇത് കേട്ടില്ല. പിരിഞ്ഞുപോകാന്‍ പറ്റില്ലെന്നും അവിടെ ഇരിക്കാനാണ് തീരുമാനമെന്നും ശോഭ സുരേന്ദ്രന് അറിയിച്ചു. ഉടനടി കമ്മീഷണറുടെ മറുപടിയും. ഈ മറുപടിയാണ് ട്രോളന്മാരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്. ഇവിടെ ഇരിക്കാനാണ് തീരുമാനം എന്നു പറഞ്ഞ ശോഭയോട് എന്നാല്‍ വെയിലുകൊള്ളണ്ട, കസേര ഇട്ടുതരാമെന്നാണ് കമ്മിഷണര്‍ പറഞ്ഞത്.

വിദ്വേഷ പ്രസംഹത്തില് ജാമ്യം റെദ്ദ് ചെയ്തതിന് പിന്നാലെയായിരുന്നു പിസി ജോര്‍ജിനെതിരെയുള്ള നടപടി. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ബിജെപി പ്രവര്‍ത
ത്തകർ രംഗത്തെത്തിയത്.പിസി ജോര്‍ജിന് പിന്തുണ നല്‍കുന്നത് നട്ടെല്ലുള്ള ഒരുത്തനായതുകൊണ്ടാണെന്നാണ് സുരേന്ദ്രന് പറഞ്ഞത്. ഇപ്പോള്‍ ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ താന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടില്‍ അവിലും മലരും വാങ്ങിവെക്കേണ്ടിവരുമെന്നും വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ചെത്തുമെന്ന ഉറപ്പ് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇല്ലാതായെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.

പി സി ജോര്‍ജിന് ഒരുനിയമവും മറ്റുള്ളവര്‍ക്ക് വേറെ ഒരുനിയമവും എന്നുളളതാണ് ഈനാട്ടില്‍ നടക്കുന്നതെന്നും പിണറായി ഇരിക്കുന്നത് രാജാധികാരപദവിയിലല്ല, മുഖ്യമന്ത്രിയാണെന്നാണ് തങ്ങളുടെ ധാരണയെന്നും ശോഭ സുരേന്ദ്രന് പറഞ്ഞിരുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തങ്ങളില്‍ ചിലരെയൊക്കെ ഒതുക്കിക്കളയാമെന്ന ധാരണയില്‍ വ്യവഹരിക്കുമ്പോള്‍ ഞങ്ങള്‍ പൊതുസമൂഹത്തോട് മറുപടി പറയുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. പിസി ജോര്‍ജ് ക്രിമിനലല്ല, രാജ്യദ്രോഹിയല്ല. കേരളത്തിലെ അന്യായത്തിനെതിരെ പ്രതികരിച്ചതിനാണ് പൊലീസ് പിസി ജോര്‍ജിനെ ഇത്തരത്തില്‍ കാടിളക്കിയിട്ട് പിടിക്കാന്‍ നടക്കുന്നത്. പിസി ജോര്‍ജ് തന്റെടത്തോടെ വരുമ്പോള്‍ ഞങ്ങളൊക്കെ ഇവിടെ വേണ്ടേ? കുറെക്കാലമായി, ഞങ്ങളൊക്കെ കേരളത്തിലെ പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നവരല്ലേ, ശോഭ സുരേന്ദ്രന് ചോദിച്ചു.

പിസിയെ കൈകാര്യം ചെയ്യാന്‍ പോപ്പുലര്‍ ഫ്രണ്ടുകാരോ ഡിവൈഎഫ്ഐ ശ്രമിച്ചാല്‍ തങ്ങള്‍ തിരിച്ചും അദ്ദേഹത്തിനെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുമെന്നും ആവശ്യമില്ലാത്ത പ്രശ്നങ്ങളിലേക്ക് പോകാന്‍ സര്‍ക്കാര്‍ സംഘടനകളോ വര്‍ഗീയ സംഘടനകളോ ശ്രമിക്കേണ്ട എന്നുമാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞത്.

അതേസമയം, പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ജാമ്യം റദ്ദാക്കിയതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പിസി ജോര്‍ജിനെതിരായ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.