തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില വര്‍ധിച്ചു; കൈകെട്ടി നിന്ന് കേന്ദ്രം
തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കുട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91.50യിലെത്തി..ഡീസല്‍85.98 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 89.78 രൂപയും ഡീസലിന് 84.40 രൂപയുമാണ് ഇന്നത്തെ വില.
ഫെബ്രുവരി ഒന്നിന് ശേഷം മാത്രം പെട്രോളിന് 3.20 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 3.60 രൂപയും വര്‍ധിച്ചിട്ടുണ്ട്. ലോക്ഡൗണിന് ശേഷം പെട്രോളിനും ഡീസലിനും 18 രൂപയോളം വര്‍ധിച്ചു.
കൊവിഡിലും നിറം മങ്ങാതെ ചലച്ചിത്ര മേള- ചിത്രങ്ങൾ
ഇന്ത്യയിലെ ചില്ലറ ഇന്ധനവില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ ഉയര്‍ന്ന നിരക്കിലാണ്. നംവംബര്‍ 19 മുതലാണ് എണ്ണ വിപണ കമ്പനികള്‍ പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധിപ്പാക്കാന്‍ തുടങ്ങിയത്. അതിന് മുന്‍പ് രണ്ട് മാസത്തോളം ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അംസസ്കൃത വിലയെ അടിസ്ഥാനമാക്കിയാണ് . അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മാല്യം ഉയര്‍ന്നാല്‍ എണ്ണവില കുറയ്ക്കാന്‍ വഴിയൊരുക്കും.
ഇന്ധനവില വര്‍ധനവിനൊപ്പം പാചക വാതക സിലിണ്ടറിന് വില കൂട്ടിയതും ജനങ്ങളെ വലക്കുന്നുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് 50 രൂപയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിനാണ് വില വര്‍ധനയുണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ദില്ലിയില്‍ 769 രൂപയാകും.
രാജ്യത്തെ ഇന്ധനവില കുത്തനെ ഉയരുന്നതില്‍ കനത്ത പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഇന്ധനവില കുറക്കാന്‍ യാതൊരു നടപടിയും കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയാറായിട്ടില്ല.