കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കടകളിലെ മാലിന്യം കൊണ്ടുപോകാന്‍ കിലോക്ക് ആറ് രൂപ, തള്ളുന്നത് പാതയോരങ്ങളിലടക്കം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: നാട്ടിലെ ഓരോ കോഴിക്കടകളില്‍ നിന്നും മാലിന്യമെടുക്കുന്നത് വന്‍ മാഫിയയാണെന്ന് ആക്ഷേപം. കിലോക്ക് ആറു രൂപ നിരക്കില്‍ ഈടാക്കിയാണ് ഇക്കൂട്ടര്‍ വ്യാപകമായി മാലിന്യം എടുക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. വേങ്ങരയില്‍നിന്നും മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പഞ്ചായത്തധികാരികള്‍ക്കറിയുമെങ്കിലും ശേഖരിച്ച കോഴിയവശിഷ്ടങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഇവര്‍ക്കറിയില്ലെന്ന് ഒരു പഞ്ചായത്തംഗം പറഞ്ഞു.

ശ്രീദേവി-ബോണി കപൂര്‍ ബന്ധം; തേങ്ങിക്കരഞ്ഞു അദ്ദേഹം!! ആശ്വസിപ്പിച്ചിട്ടും നിര്‍ത്തിയില്ല
കോഴിക്കടകള്‍ക്കും മറ്റു മാംസക്കടകള്‍ക്കും മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം കാണിച്ചാല്‍ മാത്രമെ പഞ്ചായത്ത് ലൈസന്‍സ് നല്‍കു എന്നിരിക്കെ നാട്ടില്‍ പാതയോരങ്ങളിലും, ആളൊഴിഞ്ഞ ഇടങ്ങളിലും പാടത്തിന്റെയും പുഴയുടേയും ഓരങ്ങളിലും മാലിന്യം തള്ളി ദുര്‍ഗന്ധ വമിക്കുന്ന അവസ്ഥക്ക് വിവിധപഞ്ചായത്തധികാരികളുടെ പങ്ക് ചെറുതല്ലാത്തതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 vahanam

ഓരോ പഞ്ചായത്തും നിയമം കര്‍ശനമായി നടപ്പാക്കിയാല്‍ മാത്രമെ ഈ ദുര്‍ഗന്ധത്തില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും നാട്ടുകാര്‍ക്ക് മോചനമാവുകയുള്ളൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.കോഴി മാലിന്യം തള്ളിയ പ്രതികളില്‍ ഒരാളെയും കയറ്റിവന്ന ലോറിയും പോലീസ് പിടികൂടി

ദേശീയപാത കൂരിയാടിനും കൊളപ്പുറത്തിനുമിടയില്‍ കോഴി മാലിന്യം തള്ളിയ പ്രതികളില്‍ ഒരാളെയും കയറ്റിവന്ന ലോറിയും പോലീസ്പിടികൂടി. കോടൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ (37)നെയാണ് വേങ്ങര എസ്.ഐ.സംഗീത് പുനത്തില്‍ അറസ്റ്റ് ചെയ്തത്. സഹായികളായ അനൂപ് കോഡൂര്‍, നൗഫല്‍ തിരൂര്‍ എന്നിവരെ പോലീസ് തിരയുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടോടെ മാലിന്യം തള്ളിയത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും പരാതി എഴുതി വാങ്ങിയ പോലീസ് ഏറെ നേരത്തെ ശ്രമകരമായ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച വൈകിട്ട് ഫൈസലിനെയും വാഹനവും കസ്റ്റഡിയിലെടുത്തു. ഇന്നലെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു. തള്ളിയ മാലിന്യം ഇന്നലെ രാത്രി മറെറാരു ലോറിയില്‍ കയറ്റി പാലക്കാട്ടേക്ക് കൊണ്ടുപോയി. മാലിന്യം തള്ളിയ വിവരമറിഞ്ഞ് നിരവധി നാട്ടുകാര്‍ സ്ഥലത്ത്തടിച്ചുകൂടിയത് പോലീസ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ആരും ദേശീയ പാത ഉപരോധിച്ചിട്ടില്ലെന്നും എസ്.ഐ പറഞ്ഞു.

റിയാസ് മൗലവിയുടെ കൊലപാതകം; സര്‍ക്കാര്‍ നിലപാട് സംഘ് പരിവാറിനെ സംരക്ഷിക്കാന്‍ -യൂത്ത് ലീഗ്റിയാസ് മൗലവിയുടെ കൊലപാതകം; സര്‍ക്കാര്‍ നിലപാട് സംഘ് പരിവാറിനെ സംരക്ഷിക്കാന്‍ -യൂത്ത് ലീഗ്

English summary
poultry shops waste price is 6 per kg,waste dumped in road side
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X