കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയില്‍ അമ്പതു ശതമാനം സ്ത്രീ പങ്കാളിത്തം കൊണ്ടുവരുമെന്ന് രമ്യ നമ്പീശന്‍ !!

ജനറല്‍ ബോഡി യോഗത്തിന് ശേഷമുണ്ടായിരുന്ന എതിര്‍പ്പ് ഇപ്പോഴത്തെ തീരുമാനത്തോടെ മാറിയെന്ന് രമ്യ നമ്പീശന്‍.

  • By Nihara
Google Oneindia Malayalam News

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് രമ്യാ നമ്പീശന്‍. ദിലീപിനെ പുറത്താക്കിയ നടപടിയില്‍ തൃപ്തയാണെന്നും താരം അറിയിച്ചു. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച വൈകിട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു നാടകീയമായ അറസ്റ്റ് നടന്നത്.

അറസ്റ്റിലായ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു. താരസംഘടനയായ അമ്മയില്‍ നിന്നും താരത്തിന്റെ പ്രാഥമികാംഗത്വം റദ്ദാക്കുകയും ചെയ്തു. ദിലീപിനെ പുറത്താക്കിയ നടപടിയില്‍ തൃപ്തയാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു. മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന നിര്‍ണ്ണായക യോഗത്തിന് ശേഷം പ്രതികരിക്കവെയാണ് രമ്യാ നമ്പീശന്‍ ഇക്കാര്യം അറിയിച്ചത്.

 തൃപ്തയാണ്

തൃപ്തയാണ്

താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ നടപടിയില്‍ തൃപ്തയാണെന്ന് എക്‌സിക്യൂട്ടീവ് അംഗം കൂടിയായ രമ്യാ നമ്പീശന്‍ പറഞ്ഞു. ജനറല്‍ ബോഡി യോഗത്തിന് ശേഷമുണ്ടായിരുന്ന എതിര്‍പ്പ് ഇപ്പോഴത്തെ തീരുമാനത്തോടെ മാറിയെന്നും താരം പറഞ്ഞു.

അറിയിച്ചത്

അറിയിച്ചത്

വനിതാസംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവുമായി ചര്‍ച്ച ചെയ്ത കാര്യം തന്നെയായിരുന്നു ചൊവ്വാഴ്ചത്തെ യോഗത്തിലും ചര്‍ച്ച ചെയ്തതെന്ന് താരം പറഞ്ഞു. ദിലീപിനെ പുറത്താക്കിയ നടപടിയില്‍ തൃപ്തയാണ്.

 തുടക്കം

തുടക്കം

മലയാള സിനിമയിലെ മാറ്റത്തിന്റെ തുടക്കമാണിതെന്ന് രമ്യാ നമ്പീശന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ഭയമില്ലാതെ സിനിമയില്‍ ജോലി ചെയ്യാന്‍ കഴിയുന്ന അവസ്ഥയുണ്ടാകണമെന്നും താരം വ്യക്തമാക്കി. അമ്മയില്‍ അമ്പത് ശതമാനം സ്ത്രീ സംവരണം കൊണ്ടു വരണമെന്ന കാര്യം ഉന്നയിച്ചിട്ടുണ്ട്. അടുത്ത യോഗത്തില്‍ ഇത് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കണം

സുരക്ഷ ഉറപ്പാക്കണം

സിനിമയിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്ന് അമ്മ പ്രസിഡന്റിന്റെ പ്രസ്താവന തെറ്റാണ്. എല്ലാ മേഖലയിലും സ്ത്രീകള്‍ ചൂഷണത്തിനരയാവുന്നുണ്ടെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.

സ്വീകരിക്കും

സ്വീകരിക്കും

സ്ത്രീകള്‍ക്കെതിരെ മോശം പരമാര്‍ശം നടത്തുകയോ അപമാനിക്കുകയോ ചെയ്താല്‍ അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് താരസംഘടന ഉറപ്പു തന്നിട്ടുണ്ടെന്നും രമ്യാ പറഞ്ഞു.

പോകും

പോകും

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനയുമായി ഇനി ആരെങ്കിലും വന്നാല്‍ അവര്‍ക്കെതിരെ കേസിനു പോകുമെന്ന് അമ്മ ഉറപ്പു തന്നിട്ടുണ്ടെന്നും രമ്യാ നമ്പീശന്‍ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് വ്യക്തമാക്കി യുവതാരം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

English summary
Remya Nambeesan about actress attack case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X