കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് 3 പുതിയ തീവണ്ടികള്‍

Google Oneindia Malayalam News

train
ദില്ലി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേരളത്തിന് ആശ്വാസമായി പുതിയ മൂന്ന് തീവണ്ടികള്‍. റെയില്‍വേ ബജറ്റില്‍ നിരാശപ്പെടുത്തിയെങ്കിലും ലോക്‌സഭയില്‍ ഇന്ന് നടത്തിയ മറുപടി പ്രസംഗത്തിലാണ് റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. എറണാകുളം - കൊല്ലം റൂട്ടില്‍ രണ്ട് മെമു ട്രെയിനുകള്‍, ന്യൂഡല്‍ഹി - തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്സ് എന്നിവയാണ് കേരളത്തിന് പുതുതായി അനുവദിച്ച ട്രെയിനുകള്‍. രണ്ട് മെമു സര്‍വ്വീസുകളില്‍ ഒന്ന് ആലപ്പുഴ വഴിയും മറ്റേത് കോട്ടയം വഴിയുമായിരിക്കും.

ബാംഗ്ലൂരില്‍ നിന്നും മംഗലാപുരത്തേക്കുള്ള ട്രെയിന്‍ ആഴ്ചയില്‍ രണ്ടുദിവസം പാലക്കാട് വഴിയാക്കിയതാണ് മലബാറിലുള്ളവര്‍ക്ക് മറ്റൊരു നേട്ടമായത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട് വരെയുള്ള ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂര്‍ വരെ നീട്ടി. ലോക്മാന്യതിലക് കൊച്ചുവേളി എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ടു ദിവസമാക്കിയിട്ടുണ്ട്. അങ്കമാലി-ശബരി പാത യാഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പുനല്‍കിയ റെയില്‍ മന്ത്രി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം അഭ്യര്‍ത്ഥിച്ചു. പാലക്കാട് കോച്ച് ഫാക്ടറി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ പെടുന്നു.

എന്നാല്‍ സ്വന്തമായി റെയില്‍വേ സോണ്‍ വേണമെന്ന കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യം ഇത്തവണയും പരിഗണിക്കപ്പെട്ടില്ല. റെയില്‍വേ ബജറ്റിനു ശേഷം കേരളത്തിന്റെ ശക്തമായ പ്രതിഷേധം വിവിധ മാര്‍ഗങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രതിരോധ മന്ത്രി ഏ കെ ആന്റണി ഇക്കാര്യത്തിലുള്ള ഉത്കണ്ഠ റെയില്‍ മന്ത്രിയെ കണ്ട് പങ്കുവച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘവും യു ഡി എഫ് എം പിമാരും പ്രതിഷേധവുമായി ദില്ലിയിലെത്തിയിരുന്നു.

English summary
Railway minister Pawan Kumar Bansal said Kerala will get 3 more new trains.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X