Get Updates
Get notified of breaking news, exclusive insights, and must-see stories!

ധൈര്യം സമ്മതിച്ചിരിക്കുന്നു; ആക്രമിക്കാനെത്തിയ പുലിയെ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് ഓടിച്ച് മധ്യവയസ്‌ക

മുംബൈ: നടക്കാന്‍ ഉപയോഗിക്കുന്ന സ്റ്റിക്ക് ഉപയോഗിച്ച് പുള്ളിപ്പുലിയെ ഓടിക്കുന്ന മധ്യവയസ്‌കയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുംബൈയിലെ ആരെ മേഖലയിലാണ് സംഭവം. വീട്ടിന് മുന്നിലേക്ക് എത്തിയ സ്ത്രീയെ പുള്ളിപ്പുലി അക്രമിക്കാന്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കയ്യിലുള്ള വാക്കിംഗ് സ്റ്റിക്ക് ഉയോഗിച്ച് സ്ത്രീ പുലിയെ തുരത്തുകയായിരുന്നു. വീട്ടിലെ സിസിടിവി ക്യാമില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

Recommended Video

cmsvideo
    അവിശ്വസനീയം ഈ വീഡിയോ..പുലിയെ ഊന്നുവടികൊണ്ട് അടിച്ചോടുക്കുന്ന മുത്തശ്ശി | Oneindia Malayalam

    പുള്ളിപ്പുലി ആറേ ക്ഷീരമേഖലയ്ക്ക് സമീപം നടക്കുന്നതായി ദൃശ്യങ്ങള്‍ കാണുന്നുണ്ട്, ഒരു മിനിറ്റിനുശേഷമാണ്, സ്ത്രീ അവിടെ എത്തുന്നത്. തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലത്തുവീണ സ്ത്രീ അവരുടെ കയ്യിലുണ്ടായിരുന്ന വാക്കിംഗ് സ്റ്റ്ിക്ക് ഉപയോഗിച്ച് പുലിയെ നേരിടുകയായിരുന്നു. 55 വയസുകാരിയായ നിര്‍മ്മല ദേവി സിംഗാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.

    india

    പുലിയുടെ ആക്രമണത്തില്‍ നിര്‍മ്മലയ്ക്ക് ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. സംഭവത്തിന് ശേഷം സഹായത്തിനായി സ്ത്രീയുടെ നിലവിളി കേട്ടതിനുശേഷം, കുറച്ച് ആളുകള്‍ ആ സ്ത്രീയുടെ അടുത്തേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം. അതേസമയം, രണ്ട് ദിവസങ്ങള്‍ക്ക് സമാനമായ സംഭവം മുംബൈയില്‍ നടന്നിരുന്നു. നാല് വയസുകാരനായ കുട്ടിയെ പുള്ളിപ്പുലി വായില്‍ കടിച്ചുകൊണ്ടു പോകുകയായിരുന്നു. ആരെ വനമേഖലയ്ക്ക് അടുത്തായിരുന്നു ഈ സംഭവം.

    മേഖലയിലെ മില്‍ക്ക് കോളനിക്ക് സമീപത്ത് ഇക്കഴിഞ്ഞ 26ന് ആയിരുന്നു ഈ സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെ പുള്ളിപ്പുലി പഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കടിച്ചെടുത്ത പുള്ളിപ്പുലി 30 അടിയോളം കാട്ടിലേക്ക് വലിച്ചിഴച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ആയുഷിന്റെ അമ്മാവന്‍ വിനോദ് കുമാര്‍ ശബ്ദമുണ്ടാക്കി പിന്നാലെ പാഞ്ഞതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഓടിമറിയുകയായിരുന്നു.

    ഈ സൗന്ദര്യത്തിന്റെ രഹസ്യം ഒന്നുപറയുമോ; ഭാവനയുടെ വയലിന്‍ ചിത്രത്തില്‍ ആരാധകര്‍

    യുവാവിന്റെ അവസരോചിതമായ ഇടപെടലാണ് കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടലിന് വഴിയൊരുക്കിയത്. പുലിയുടെ ആക്രമണത്തില്‍ കുട്ടിയുടെ കഴുത്തിനും തലയ്ക്കും പരിക്കേറ്റിരുന്നു. ആയുിനെ പുലി പിടിച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് താന്‍ പിന്നാലെ ഓടിയതെന്ന് അമ്മാവന്‍ പറഞ്ഞു. ഇതോടെ ആയുഷിനെ പുലി ഉപേക്ഷിക്കുകയായിരുന്നു. കാട്ടിലേക്ക് മറയുന്നതിനിടെ പുള്ളിപ്പുലി തന്നെ നോക്കിയിരുന്നെന്ന് വിനോദ് പറയുന്നു.

    ആക്രമണത്തില്‍ പരിക്കേറ്റ ആയുഷിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. കഴുത്തിലും തലയിലും തുന്നലുണ്ട്. പ്രദേശത്ത് പുലി ഇറങ്ങിയതോടെ പ്രദേശവാസികള്‍ ഭയപ്പെട്ടിരിക്കുകയാണ്. രാത്രികാലങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ഭയപ്പെടുകയാണ്. പുലി ഇറങ്ങിയ പശ്ചാത്തലത്തില്‍ മേഖലില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ നാട്ടുകാര്‍ മുന്നോട്ടുവയ്ക്കുന്നത്. പ്രദേശത്ത് ഒരുമാസത്തിനുള്ളില്‍ നാല് പുള്ളിപ്പുലികളുടെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് വനപാലകരും സംരക്ഷകരും കാട്ടില്‍ മനുഷ്യ - മൃഗ സംഘര്‍ഷമൊഴിവാക്കാന്‍ ക്യാമറകളും കെണികളും സ്ഥാപിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+