Get Updates
Get notified of breaking news, exclusive insights, and must-see stories!

സെഞ്ച്വറി വീരന്‍ അഭിഷേക് ചില്ലറക്കാരനല്ല, ആസ്തി കോടികള്‍; ഐപിഎല്ലില്‍ നിന്ന് മാത്രം കിട്ടിയത് ഇത്ര..!

അന്താരാഷ്ട്ര ടി 20യിലെ തന്റെ രണ്ടാമത്തെ മത്സരത്തില്‍ തന്നെ അതിവേഗ സെഞ്ച്വറി നേടി കൈയടി നേടിയിരിക്കുകയാണ് അഭിഷേക് ശര്‍മ്മ. സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലാണ് അഭിഷേകിന്റെ ഗംഭീര പ്രകടനം. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ അഭിഷേക് രണ്ടാം മത്സരത്തില്‍ തന്റെ വിശ്വരൂപം പുറത്തെടുത്തു. വെറും 46 പന്തില്‍ മൂന്നക്കം കടന്ന അഭിഷേക് തുടരെ മൂന്ന് സിക്‌സ് നേടിയാണ് സെഞ്ച്വറിയില്‍ എത്തിയത്.

ഇക്കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ ആവര്‍ത്തനമായിരുന്നു അഭിഷേക് പുറത്തെടുത്തത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ ട്രാവിസ് ഹെഡിനും ഹെന്റിച്ച് ക്ലാസനുമൊപ്പം അഭിഷേകും നിര്‍ണായക പങ്ക് വഹിച്ചു. 16 മത്സരങ്ങളില്‍ നിന്ന് 484 റണ്‍സ് ആണ് അഭിഷേക് നേടിയത്. 2018 ല്‍ ഡല്‍ഹിക്കൊപ്പം ഐപിഎല്‍ യാത്ര ആരംഭിച്ച താരം ഹൈദരാബാദിനൊപ്പമുള്ള തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 19 പന്തില്‍ പുറത്താകാതെ 46 റണ്‍സെടുത്തിരുന്നു.

abhishek sharma

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഗണ്യമായ അനുഭവസമ്പത്താണ് പഞ്ചാബ് താരത്തിനുള്ളത്. 24 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 30.6 ശരാശരിയിലും 70.46 സ്ട്രൈക്ക് റേറ്റിലും 1071 റണ്‍സ് നേടിയിട്ടുണ്ട്. ടി 20യില്‍ മൂന്ന് സെഞ്ചുറികളും 16 അര്‍ധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 11 കോടി രൂപയാണ് അഭിഷേക് ശര്‍മ്മയുടെ ആസ്തി. ബിസിസിഐ, ഐപിഎല്‍ കരാറുകള്‍, വിവിധ അംഗീകാരങ്ങള്‍ എന്നിവയില്‍ നിന്നാണ് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം വരുന്നത്.

ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ നിന്നുള്ള 6.50 കോടിയാണ് അദ്ദേഹത്തിന്റെ വരുമാനം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആറ് മത്സരങ്ങളിലായി ഏകദേശം 1.11 ലക്ഷം രൂപയും വിജയ് ഹസാരെ ട്രോഫിയിലെ ഒമ്പത് മത്സരങ്ങളിലായി ഏകദേശം 3.24 ലക്ഷം രൂപയും രഞ്ജി ട്രോഫിയിലെ ഒമ്പത് മത്സരങ്ങളില്‍ നിന്നായി ഏകദേശം 12.6 ലക്ഷം രൂപയും താരം നേടിയിട്ടുണ്ട്. ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകളിലൂടെ പ്രതിവര്‍ഷം 6-8 ലക്ഷം രൂപയാണ് അഭിഷേക് സമ്പാദിക്കുന്നത്.

2000 സെപ്റ്റംബര്‍ 4 ന് പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച അഭിഷേക് ശര്‍മ്മ വിനു മങ്കാദ് ട്രോഫിയില്‍ പഞ്ചാബിനായി അണ്ടര്‍ 19 അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. 2016 ലെ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ജയിച്ച ഇന്ത്യന്‍ ടീമിലും താരം അംഗമായിരുന്നു. 2016-2017 വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി ലിസ്റ്റ് എ അരങ്ങേറ്റവും 2017-18 രഞ്ജി ട്രോഫിയില്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റവും നടത്തി.

ക്രിക്കറ്റ് പശ്ചാത്തലമുള്ള കുടുംബമാണ് അഭിഷേക് ശര്‍മ്മയുടേത്. പിതാവ് രാജ് കുമാര്‍ ശര്‍മ്മ ഒരു മുന്‍ ക്രിക്കറ്റ് കളിക്കാരനായിരുന്നു, ഇപ്പോള്‍ അമൃത്സറിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്യുന്നു. അമ്മ മഞ്ജു ശര്‍മ്മ വീട്ടമ്മയാണ്. അദ്ദേഹത്തിന് രണ്ട് സഹോദരിമാരുണ്ട്, കോമള്‍ ശര്‍മ്മ, സാനിയ ശര്‍മ്മ. അമൃത്സറിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിലായിരുന്നു അഭിഷേകിന്റെ വിദ്യാഭ്യാസം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+