ടോക്കിയോ ഒളിംപിക്സ്: 26 അംഗ ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിൽ ഏഴ് മലയാളികൾ, വനിതകളില്ല
ഏഴ് മലയാളി താരങ്ങളാണ് ടോക്കിയോയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി മാറ്റുരയ്ക്കുന്നത്
ന്യൂഡൽഹി: മറ്റൊരു കായിക മാമാങ്കത്തിന് കച്ചമുറുക്കുകയാണ് ഇന്ത്യ. ടോക്കിയോയിൽ ഇന്ത്യൻ പതാക വാനോളം ഉയർത്താമെന്ന പ്രതീക്ഷയിലാണ് ഒരുകൂട്ടം കായിക താരങ്ങളും. ഇതിനായുള്ള അവസാനവട്ട ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. അതിനിടയിൽ ടോക്കിയോ ഒളിംപിക്സിനുള്ള 26 അംഗ അത്ലറ്റിക് ടീമിനെ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ചു. ടീമില്‍ നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്ന് എഎഫ്ഐ പ്രസിഡന്‍റ് അദിസി ജെ സുമാരിവാല പറഞ്ഞു.

ഏഴ് മലയാളി താരങ്ങളാണ് ടോക്കിയോയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി മാറ്റുരയ്ക്കുന്നത്. ലണ്ടൻ ഒളിംപിക്സിലടക്കം നിർണായകമായ പ്രകടനം പുറത്തെടുത്ത കെ.ടി ഇർഫാൻ മുതൽ യുവതാരം എം ശ്രീശങ്കർ വരെ നീളുന്ന പട്ടികയിൽ മലയാളി വനിതാ താരങ്ങളാരും ഇടംപിടിച്ചില്ല. ടീമിൽ സ്ഥാനം പ്രതീക്ഷിച്ച ജിസ്ന മാത്യുവും വി.കെ. വിസ്മയയും പുറത്തായപ്പോൾ മലയാളി വനിതകളില്ലാതെയാകും ഇന്ത്യൻ അത്‌ലറ്റിക് ടീം ട്രാക്കിലിറങ്ങുക.
എം. ശ്രീശങ്കർ (ലോങ്ജംപ്), കെ.ടി. ഇർഫാൻ (20 കി.മീ. നടത്തം), എം.പി. ജാബിർ (400 മീ. ഹർഡ്ൽസ്), മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ് (മൂവരും 4x400 മീ. റിലേ), അലക്സ് ആൻറണി (4x400 മീ. മിക്സഡ് റിലേ) എന്നിവരാണ് ടോക്യോയിലേക്ക് പറക്കുന്ന മലയാളി അത്ലറ്റുകൾ.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
ഇന്ത്യൻ അത്‌ലറ്റിക് ടീം
Recommended Video
പുരുഷന്മാര്‍: അവിനാഷ് സേബിള്‍ (3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്), എം പി ജാബിര്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), എം ശ്രീശങ്കര്‍ (ലോംഗ് ജംപ്), തേജീന്ദര്‍ സിംഗ് തൂര്‍ (ഷോട്ട് പുട്ട്), നീരജ് ചോപ്ര, ശിവ്‍പാല്‍ സിംഗ് ( ജാവലിന്‍ ത്രോ), കെ ടി ഇര്‍ഫാന്‍, സന്ദീപ് കുമാര്‍, രാഹുല്‍ രോഹില്ല (20 കി. മി. നടത്തം), ഗുര്‍പ്രീത് സിംഗ് (50 കി. മി. നടത്തം), 4x400 മീറ്റര്‍ റിലേ - അമോജ് ജേക്കബ്, അരോക്കിയ രാജീവ്, മുഹമ്മദ് അനസ്, നാഗനാഥന്‍ പാണ്ടി, നോഹ നിര്‍മല്‍ ടോം; 4x400 മീറ്റര്‍ മിക്സഡ് റിലേ - സാര്‍ഥക് ഭാംഭ്രി, അലക്സ് ആന്‍റണി
വനിതകള്‍: ദ്യുതി ചന്ദ് (100, 200 മീറ്റര്‍), കമല്‍പ്രീത് കൗര്‍, സീമ ആന്‍റില്‍ പുനിയ (ഡിസ്കസ് ത്രോ), അന്നു റാണി (ജാവലിന്‍ത്രോ), ഭാവ്‍നാ ജാട്ട്, പ്രിയങ്ക ഗോസ്വാമി (20 കി. മി. നടത്തം), 4x400 മീറ്റര്‍ മിക്സ്ഡ് റിലേ - രേവതി വീരമണി, ശുഭ വെങ്കിടേശന്‍, ധനലക്ഷ്മി ശേഖര്‍.
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍


Click it and Unblock the Notifications