അഭ്യൂഹങ്ങള്‍ ശരിയോ? തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് മുംബൈയിലേക്ക് മടങ്ങി വിരാട്, കാരണം?
മുംബൈ: ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. സന്നാഹ മത്സരങ്ങള്‍ക്കായി ടീമുകള്‍ എല്ലാ തയ്യാറായി കഴിഞ്ഞു. ഒക്ടോബര്‍ 3 ചൊവ്വാഴ്ച നെതര്ലാന്റുമായിട്ടാണ് ഇന്ത്യന്‍ ടീമിന്റെ സന്നാഹ മത്സരം. ഇതിനായി ഇന്ത്യന്‍ ടീം ഇന്നലെ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് ലോകകപ്പ് സന്നാഹ മത്സരത്തിന് വേദിയാകുന്നത്.
എന്നാല്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്സ്മാന് വിരാട് കോഹ്ലി ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നില്ല. സന്നാഹ മത്സരത്തില്‍ വിരാട് കോഹ്ലി കളിക്കില്ല എന്ന തരത്തിലുള്ള ഒരു സൂചനയും ബി സി സി ഐ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇന്നലെ ഗുവാഹത്തയില് നിന്നാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഇതില്‍ വിരാട് കോഹ്ലിയും ഉണ്ടായിരുന്നു.

അതേസമയം വിരാട് കോഹ്ലി ഇല്ലാതെയാണ് ടീം അംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തിയത് എന്ന് പിന്നിടാണ് വെളിവായത്. വ്യക്തിപരമായ ചില അടിയന്തര സാഹചര്യം വന്നതിനാല്‍ വിരാട് കോഹ്ലിയ്ക്ക് ഗുവാഹത്തിയില്‍ നിന്ന് അപ്രതീക്ഷിതമായി മുംബൈയിലേക്ക് മടങ്ങേണ്ടി വന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ അടിയന്തര സാഹചര്യം എന്താണ് എന്ന് വെളിവായിട്ടില്ല.
വ്യക്തിപരമായ കാരണങ്ങളാലാണ് വിരാട് കോഹ്ലി മുംബൈയിലേക്ക് പോയതെന്ന് ബി സി സി ഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിരാട് ഉടന്‍ ടീമിനൊപ്പം ചേരും എന്നും ബി സി സി ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒക്ടോബര്‍ 2 ന് അദ്ദേഹം തന്റെ ടീമംഗങ്ങള്‍ക്കൊപ്പം ചേരും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മ രണ്ടാമതും ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പുതിയ സംഭവവികാസം. അനുഷ്കയെ കുറച്ച് കാലമായി പബ്ലിക് സ്പേസിലൊന്നും കാണാറില്ല. ഇതാണ് പാപ്പരാസികള്‍ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ കാരണം. അനുഷ്കയുമായി അടുത്തവൃത്തങ്ങള്‍ അഭ്യൂഹങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട് എന്ന തരത്തിലും വാര്‍ത്തകളുണ്ട്.
അതേസമയം ആദ്യ സന്നാഹ മത്സരത്തിന് സമാനമായി രണ്ടാമത്തെ സന്നാഹ മത്സരത്തിലും മഴഭീഷണി നിലനില്‍ക്കുന്നുണ്ട്. ക്ടോബര് മൂന്നിന് തിരുവനന്തപുരത്തെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് പകല്‍ മഴയ്ക്ക് 97% സാധ്യതയുണ്ട്. രാത്രിയില്‍ മഴ പെയ്യാന്‍ 91 ശതമാനവും സാധ്യതയുണ്ട്. താപനില 25-30 ഡിഗ്രി സെല്‍ഷ്യസ് പരിധിയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ 8 ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications