ഓസ്ട്രേലിയന്‍ ഓപ്പണിനായി മുറേയുടെ കാത്തിരിപ്പ് നീളും... ഇത്തവണയില്ല, പിന്മാറി
ഇടുപ്പിനേറ്റ പരിക്കു മൂലം താരം പിന്മാറുകയായിരുന്നു
മെല്‍ബണ്‍: 2018ലെ ആദ്യ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ബ്രിട്ടന്റെ കിരീടപ്രതീക്ഷയായി സൂപ്പര്‍ താരം ആന്‍ഡി മുറേയുണ്ടാവില്ല. ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും പിന്മാറിയത്. അഞ്ചു തവണ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കാന്‍ മുറേയ്ക്കായിട്ടുണ്ടെങ്കിലും കിരീടം കൈയെത്തുംദൂരത്ത് കൈവിടുകയായിരുന്നു. ഇത്തവണ ഇത് കൈക്കലാക്കാമെന്ന ബ്രിട്ടീഷ് സൂപ്പര്‍ താരത്തിന്റെ മോഹമാണ് പരിക്കിനോട് തോറ്റത്. ജനുവരി 15നാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാവില്ലെന്ന വിവരം മുറേ തന്നെയാണ് വാര്ത്താക്കറിപ്പിലൂടെ അറിയിച്ചത്. സങ്കടകരമെന്നു പറയട്ടെ, ഈ വര്‍ഷം മെല്‍ബണില്‍ താന്‍ മല്‍സരിക്കില്ല. ഉടന്‍ നാട്ടിലേക്ക് തിരിച്ചുപോവാനാണ് തീരുമാനിച്ചിട്ടുള്ളത്. പരിക്കില്‍ നിന്നും മുക്തനാവാണ് ഇനിയുള്ള ശ്രമം. പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്. എത്രയും വേഗം മല്‍സരരംഗത്തേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ- എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താക്കുറിപ്പ്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന വിംബിള്‍ഡണിലാണ് മുറേ അവസാനമായി കളിച്ചത്. പിന്നീട് ഇടുപ്പിനേറ്റ പരിക്കു മൂലം അദ്ദേഹത്തിനു മാസങ്ങളോളം പുറത്തിരിക്കേണ്ടിവരികയായിരുന്നു. 2010, 11, 13, 15, 16 വര്‍ഷങ്ങളില്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ റണ്ണറപ്പായിരുന്നു മുറേ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications