ക്രിസ്റ്റിയാനോയ്ക്ക് കൂട്ടായി ഗ്രിസ്മാന്‍ എത്തുമോ? 25 മില്യണിന്റെ മെഗാ ഓഫറുമായി അല്‍ നസര്‍
ലണ്ടന്‍: സൗദി അറേബ്യന്‍ ക്ലബില്‍ വീണ്ടും വന്‍ ട്രാന്‍സ്ഫര്‍ നീക്കം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ അന്റോയിന്‍ ഗ്രിസ്മാനെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അല്‍ നസ്സര്‍. നേരത്തെ ക്രിസ്റ്റിയാനോയെ റെക്കോര്‍ഡ് തുകയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയത്. ക്ലബിന്റെ പ്രതിനിധികള്‍ ഗ്രിസ്മാനെ വന്നു കണ്ടുവെന്നാണ് ഫുട്‌ബോള്‍ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
താരത്തിന്റെ പ്രതിനിധികളെ കണ്ടതോടെ സൗദി ലീഗിലേക്ക് പോകാനുള്ള സാധ്യതയും ശക്തമായിരിക്കുകയാണ്. നിലവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഭാഗമാണ് ഗ്രിസ്മാന്‍. എന്നാല്‍ ക്ലബ് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ താരത്തെ റിലീസ് ചെയ്യാന്‍ ക്ലബ് തയ്യാറായേക്കും.ഗ്രിസ്മാന്‍ 2.40 ലക്ഷം യൂറോയാണ് ആഴ്ച്ചയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ശമ്പളമായി നല്‍കുന്നത്.

ഗ്രിസ്മാനെ വിട്ടുകൊടുത്താല്‍ പുതിയ താരങ്ങളെ ടീമിന് സ്വന്തമാക്കുകയും, സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്യാം. 25 മില്യണ്‍ മാത്രമാണ് താരത്തെ വിട്ടുകൊടുക്കാനായി ആവശ്യപ്പെട്ടിരിക്കുന്നത്. അല്‍ നസ്സറിനെ സംബന്ധിച്ച് അതൊരു വലിയ തുകയല്ല. കാരണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വര്‍ഷത്തില്‍ 200 മില്യണ്‍ യൂറോയ്ക്കാണ് അല്‍ നസര്‍ സ്വന്തമാക്കിയത്.
അപ്പോള്‍ ഗ്രിസ്മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് ചെറിയ തുകയാണ്. എന്നാല്‍ ഗ്രിസ്മാന്‍ അല്‍ നസ്സറിന്റെ ഓഫര്‍ സ്വീകരിച്ചോ എന്ന് വ്യക്തമല്ല. അതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ക്ലബ് മാറുമോ എന്ന് വ്യക്തമല്ല. ചില പ്രശ്‌നങ്ങള്‍ ഗ്രിസ്മാനെ കൊണ്ടുവരുന്നതിലുണ്ട്. ഒന്നാമത്തെ കാര്യം അത്‌ലറ്റിക്കോയില്‍ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഗ്രിസ്മാന്‍ ഗംഭീര ഫോമിലാണ് താരം ഇപ്പോള്‍ കളിക്കുന്നത്.
19 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളാണ് താരം നേടിയിരിക്കുന്നത്. ഈ സീസണില്‍ ക്ലബിനെ പോലും ഇക്കാര്യം അമ്പരപ്പിച്ചിരുന്നു. ഗോള്‍ അടിച്ചത് മാത്രമല്ല 19 അസിസ്റ്റുകളാണ് താരത്തിനുള്ളത്. 48 മത്സരങ്ങളില്‍ നിന്ന് ഇത്രയും ഗംഭീര റെക്കോര്‍ഡുള്ളവര്‍ ലാലിഗയില്‍ കുറവായിരിക്കും. ഡീഗോ സിമിയോണിയുടെ ടീമിന് ഗ്രിസ്മാന്‍ അതുകൊണ്ട് തന്നെ വളരെ പ്രിയപ്പെട്ട താരമാണ്. അത്‌ലറ്റിക്കോയില്‍ നിന്നാല്‍ വലിയ നേട്ടമൊന്നും പക്ഷേ ഗ്രിസ്മാന് ഉണ്ടാവില്ല.
ഗ്രിസ്മാന്‍ തന്റെ പ്രായം കൂടി കണക്കിലെടുക്കുന്നുണ്ട്. അധിക കാലം താരത്തിന് കളിക്കാനാവില്ല. സൗദി ക്ലബിലേക്ക് പോയാല്‍ സാമ്പത്തികമായി മികച്ച നേട്ടം ഉറപ്പാക്കാം. കരിയറിന്റെ അവസാന അത് നേട്ടമാകും. ക്രിസ്റ്റ്യാനോയും ഗ്രിസ്മാനും ഒരു ടീമില്‍ വരുന്നു എന്നത് തന്നെ ആ ടീമിനെ ഏറ്റവും ശക്തമാക്കും. സൗദി ലീഗിലെ തന്നെ ഏറ്റവും ശക്തമായ ടീമായും അല്‍ നസ്സറിനെ മാറ്റാന്‍ അതിലൂടെ സാധിക്കും.
സൗദി ലീഗില്‍ ഇതിനോടകം 14 ഗോളുകളുമായി കളം നിറഞ്ഞ് നില്‍ക്കുകയാണ് ക്രിസ്റ്റിയാനോ. താരം വന്‍ ക്ലിക്കായ സാഹചര്യത്തില്‍ ഗ്രിസ്മാനില്‍ നിന്നും അത്തരമൊരു പ്രകടനം അല്‍ നസ്സര്‍ പ്രതീക്ഷിക്കുന്നുണ്ട്. ശമ്പളത്തിന് പുറമേ മറ്റ് ഓഫറുകളും ക്ലബ് നല്‍കിയേക്കാം.












Click it and Unblock the Notifications