Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ജന്റീന ടീം കേരളത്തിലേക്ക്? ചര്‍ച്ച അനുകൂലമെന്ന് മന്ത്രി, സര്‍ക്കാരുമായി ചേര്‍ന്ന് അക്കാദമി സ്ഥാപിച്ചേക്കും

തിരുവനന്തപുരം: കേരളത്തിലെ കാല്‍പന്ത് പ്രേമികള്‍ക്ക് അര്‍ജന്റീനയില്‍ നിന്ന് സന്തോഷ വാര്‍ത്ത. അര്‍ജന്റീന ഫുട്ബാള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ ഉടന്‍ കേരളം സന്ദര്‍ശിച്ചേക്കും. കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ സ്‌പെയിനിലെ മാഡ്രിഡില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായതായാണ് വിവരം.

സ്‌പോര്‍ട്‌സ് വകുപ്പ് ഡയറക്ടറും സ്‌പോര്‍ട്‌സ് സെക്രട്ടറിയും മന്ത്രിക്കൊപ്പം സ്‌പെയിനിലുണ്ട്. സര്‍ക്കാരുമായി ചേര്‍ന്ന് കേരളത്തില്‍ ഫുട്‌ബോള്‍ പരിശീലന കേന്ദ്രം തുടങ്ങാനും അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറഷന് പദ്ധതിയുണ്ട് എന്നാണ് വിവരം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ താല്‍പര്യംം അറിയിച്ചിട്ടുണ്ട് എന്ന് അബ്ദുറഹ്‌മാന്റെ ഓഫീസ് അറിയിച്ചു.

ARGENTINA

ടീം വരുന്ന സമയവും വേദിയും സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പിന്നീട് കൈക്കൊള്ളും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിനാണ് സാധ്യത കൂടുതല്‍. നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഇതിന് പിന്നാലെ അര്‍ജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് അബ്ദുറഹ്‌മാന്‍ സ്വാഗതം ചെയ്തിരുന്നു.

ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് മന്ത്രി കത്തയക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി മന്ത്രി ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ കളിക്കാനുള്ള ക്ഷണം സ്വീകരിച്ച വിവരം ഈ വര്‍ഷം ആദ്യം അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ ഇ-മെയിലിലൂടെ അറിയിച്ചിരുന്നു.

2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെ പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു. ബുധനാഴ്ചയാണ് മന്ത്രി സ്‌പെയിനില്‍ എത്തിയത്. മൂന്ന് ദിവസം മന്ത്രിയും സംഘവും സ്‌പെയിനിലുണ്ടാകും. 2025 ഒക്ടോബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തിയേക്കും എന്നായിരുന്നു മുന്‍പ് അബ്ദുറഹ്‌മാന്‍ പറഞ്ഞിരുന്നത്.

കേരളത്തില്‍ അര്‍ജന്റീനന്‍ ടീമിന് വലിയ ആരാധകരാണ് ഉള്ളത്. മുന്‍പ് സ്വകാര്യ ചടങ്ങിനായി ഫുട്‌ബോള്‍ ഇതിഹാസം മറഡോണ എത്തിയപ്പോള്‍ കേരളം നീലക്കടലായിരുന്നു. ബ്രസീല്‍, അര്‍ജന്റീന ടീമുകള്‍ക്കാണ് കേരളത്തില്‍ കൂടുതല്‍ ആരാധകരുള്ളത്. പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി ടീമുകള്‍ക്കും മോശമല്ലാത്ത എണ്ണം ആരാധകര്‍ കേരളത്തിലുണ്ട്. അര്‍ജന്റീന ടീം കേരളത്തില്‍ എത്തുകയാണെങ്കില്‍ കായിക പ്രേമികള്‍ക്ക് അതൊരു ആഘോഷമാകും എന്ന് തീര്‍ച്ചയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+