കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: സച്ചിന്റെ വഴിയെ അര്‍ജുനും മുംബൈയിലേക്ക്! അന്നത്തെ പ്രകടനം എല്ലാമുറപ്പിച്ചു?

ലേലത്തില്‍ 20 ലക്ഷമാണ് അര്‍ജുന്റെ അടിസ്ഥാനവില

Google Oneindia Malayalam News

ഇന്നു നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ഇത്തവണ ആദ്യമായി ലേലത്തില്‍ അര്‍ജുനും ഇടം പിടിച്ചിട്ടുണ്ട്. അച്ഛന്റെ വഴിയെ അര്‍ജുനും തന്റെ ഹോം ടീമായ മുംബൈ ഇന്ത്യന്‍സിലെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ലേലത്തില്‍ അര്‍ജുനെ വാങ്ങാന്‍ മുംബൈ രംഗത്തുണ്ടാവുമെന്നു തന്നെയാണ് ലഭിക്കുന്ന സൂചനകള്‍. സച്ചിന്റെ മകനെന്ന ബ്രാന്‍ഡ് വാല്യു തന്നെയാണ് അര്‍ജുന്റെ മൂല്യം വര്‍ധിപ്പിക്കുന്നത്. മുംബൈ മാത്രമല്ല വേറെയും ഫ്രാഞ്ചൈസികള്‍ ജൂനിയര്‍ സച്ചിനായി രംഗത്തിറങ്ങിയാല്‍ അദ്ഭുതപ്പെടാനില്ല.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

മിന്നുന്ന പ്രകടനം

മിന്നുന്ന പ്രകടനം

ലേലത്തില്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രകടനം ദിവസങ്ങള്‍ക്കു മുമ്പ് അര്‍ജുന്‍ കാഴ്ചവച്ചിരുന്നു. ഇതോടെ മുംബൈയും എന്തു വില കൊടുത്തും അര്‍ജുനെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവരാനുള്ള സാധ്യത കൂടിയിട്ടുണ്ട്.
എംഐജി ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടിയായിരുന്നു ദിവസങ്ങള്‍ക്കു മുമ്പ് അര്‍ജുന്റെ ഓള്‍റൗണ്ട് പ്രകടനം. ഒരോവറില്‍ അഞ്ചു സിക്‌സറുകള്‍ പറത്തി ബാറ്റിങില്‍ കസറിയ സച്ചിന്‍ മൂന്നു വിക്കറ്റുമായി ബൗളിങിലും മിന്നുന്ന പ്രകടനം നടത്തി. കളിയിലാകെ എട്ടു സിക്‌സറുകളും അഞ്ചു ബൗണ്ടറികളും അര്‍ജുന്‍ നേടിയിരുന്നു. 31 ബോളില്‍ 77 റണ്‍സ് താരം അടിച്ചെടുത്തിരുന്നു.

അടിസ്ഥാന വില 20 ലക്ഷം

അടിസ്ഥാന വില 20 ലക്ഷം

20 ലക്ഷം രൂപയാണ് ഇന്നു നടക്കാനിരിക്കുന്ന താരലേലത്തില്‍ അര്‍ജുന്റെ അടിസ്ഥാന വില. എന്നാല്‍ ഇതിനേക്കാള്‍ ഉയര്‍ന്ന തുക അദ്ദേഹത്തിനു ലേലത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്തിടെ നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മുംബൈയ്ക്കു വേണ്ടി അര്‍ജുന്‍ കളിച്ചിരുന്നു. മുംബൈയുടെ സീനിയര്‍ ടീമായി താരത്തിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. പക്ഷെ ടൂര്‍ണമെന്റില്‍ വലിയ ചലനുമുണ്ടാക്കാന്‍ 21 കാരനായ അര്‍ജുനായിരുന്നില്ല.

ജൂനിയര്‍ ടീമുകള്‍ക്കായി കളിച്ചു

ജൂനിയര്‍ ടീമുകള്‍ക്കായി കളിച്ചു

നേരത്തേ മുംബൈയ്ക്കു വേണ്ടി ജൂനിയര്‍ തലത്തില്‍ പല ടൂര്‍ണമെന്റുകളിലും കളിച്ചിട്ടുള്ള താരമാണ് അര്‍ജുന്‍. 21ാം വയസ്സിലാണ് സീനിയര്‍ ടീമിലേക്കു താരത്തിനു വിളി വന്നത്. മുംബൈയ്ക്കായി മാത്രമല്ല ജൂനിയര്‍ തലത്തില്‍ ഇന്ത്യക്കു വേണ്ടിയും അര്‍ജുന്‍ കളിച്ചുകഴിഞ്ഞു. 2018ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ താരം സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ സീസണില്‍ യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ അര്‍ജുനും ഉള്‍പ്പെട്ടിരുന്നു. ഇടംകൈയന്‍ പേസറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമാണ് അദ്ദേഹം.

പച്ചയിൽ തിളങ്ങി താരസുന്ദരി- ഷംന കാസിമിന്റെ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
IPL 2021 auction starts in chennai

English summary
Arjun may follow his father Sachin's footsteps to Mumbai and last perfomance proves his worth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X