കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ടെണ്ടുല്‍ക്കര്‍ 'വാല്‍' ഉള്ളതുകൊണ്ടല്ല അര്‍ജുന്‍ മുംബൈയിലെത്തിയത്- ചോപ്ര പറയുന്നു

20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ വാങ്ങിച്ചത്

Google Oneindia Malayalam News

ഐപിഎല്‍ ലേലത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് വാങ്ങിയതിനെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കെ ഇതേക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര. ടെണ്ടുല്‍ക്കറെന്നു 'വാല്‍' ഉള്ളതു കൊണ്ടു മാത്രമല്ല അര്‍ജുനെ മുംബൈ വാങ്ങിയതെന്നു ചോപ്ര ചൂണ്ടിക്കാട്ടി. പണം കൊണ്ട് ലഭിക്കാവുന്ന ഒരേയൊരു ടെണ്ടുല്‍ക്കറെ മുംബൈ വാങ്ങി. കാരണം മറ്റൊരു ടെണ്ടുല്‍ക്കര്‍ ഈ ലേലത്തില്‍ ഇല്ലായിരുന്നു. അര്‍ജുന്‍ ലേലതത്തില്‍ ലഭ്യവുമായിരുന്നു, അതുകൊണ്ട് മുംബൈ അവനെ വാങ്ങിയെന്നു ചോപ്ര സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പറഞ്ഞു.

1

തീര്‍ച്ചയായും അര്‍ജുന് സ്വന്തം വീട്ടില്‍ നിന്നു തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. പടവുകള്‍ കയറുന്നത് എങ്ങനെയെന്നു പഠിപ്പിക്കാന്‍ സാധിക്കുന്ന അച്ഛന്‍ അവനുണ്ട്. അര്‍ജുന്‍ ഇപ്പോള്‍ ഐപിഎല്ലിലെ ഏറ്റവുമധികം വിജയങ്ങള്‍ കൊയ്തിട്ടുള്ള ഫ്രാഞ്ചൈസിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. ഈ അനുഭവസമ്പത്ത് ഉറപ്പായും അര്‍ജുന് ഗുണം ചെയ്യുമെന്ന് തനിക്കുറപ്പുണ്ടെന്നും ചോപ്ര വ്യക്തമാക്കി.

മുംബൈ ടീമിനായി അര്‍ജുന്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ട്. ടെണ്ടുല്‍ക്കറെന്ന സര്‍നെയിം ഉള്ളതുകൊണ്ടു മാത്രമല്ല അവനെ മുംബൈ ലേലത്തില്‍ വാങ്ങിയത്. അവന്‍ ചിലതൊക്കെ കളിക്കളത്തില്‍ ചെയ്യുന്നുണ്ട്. തീര്‍ച്ചയായും മുംബൈയ്ക്കു അര്‍ജുനെ വേണ്ടിയിരുന്നു, അവര്‍ അതു സാധിച്ചെടുക്കുകയും ചെയ്തതായി ചോപ്ര പറഞ്ഞു.

2

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

കുട്ടിക്കാലം മുതല്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ കടുത്ത ആരാധകനാണ് താനെന്നും ലേലത്തില്‍ തന്നില്‍ മുംബൈ വിശ്വാസമര്‍പ്പിച്ചതില്‍ നന്ദിയുണ്ടെന്നും ലേലത്തിനു ശേഷം അര്‍ജുന്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലൂടെയായിരുന്നു മുംബൈയുടെ സീനിയര്‍ ടീമിനായി അര്‍ജുന്‍ അരങ്ങേറിയത്. എന്നാല്‍ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ താരത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചുള്ളൂ. അവയില്‍ അര്‍ജുന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. തനിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കു ഐപിഎല്ലിലൂടെ മറുപടി നല്‍കാന്‍ തയ്യാറെടുക്കുകയാണ് 21 കാരന്‍.

സൽവാറിൽ തിളങ്ങി രമ്യ പാണ്ഡ്യൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
First time in the history of IPL three players go past 14 crores in auction | Oneindia Malayalam

English summary
Arjun not picked by Mumbai just because his surname is Tendulkar, Chopra explains reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X