താമസം 100 കോടിയുടെ ബംഗ്ലാവില്‍! അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഇത്രയും സമ്പാദ്യമുണ്ടായിരുന്നോ?
ഐപിഎല്‍ താരലേലത്തില്‍ അവസാന നിമിഷമാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകനാണെങ്കിലും കളിക്കളത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ആളല്ല അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. അതുകൊണ്ട് തന്നെ പലപ്പോഴും ആഭ്യന്തര ക്രിക്കറ്റിലും തുടരെ അവസരങ്ങള്‍ താരത്തെ തേടിവരാറില്ല. 2021 ല്‍ ആണ് അര്‍ജുനെ മുംബൈ സ്വന്തമാക്കുന്നത്.
എന്നാല്‍ 2023 ല്‍ ആണ് ഐപിഎല്ലില്‍ അരങ്ങേറുന്നത്. അരങ്ങേറ്റ സീസണില്‍ നാല് മത്സരങ്ങള്‍ കളിച്ച അര്‍ജുന് മൂന്ന് വിക്കറ്റ് വീഴ്ത്താനായിരുന്നു. കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാനായത്. ഇത്തവണ മുംബൈ അടക്കം ആര്‍ക്കും അര്‍ജുനെ വാങ്ങാന്‍ താലപര്യമുണ്ടായിരുന്നു. അവസാന നിമിഷമാണ് അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് മുംബൈ താരത്തെ സ്വന്തമാക്കുന്നത്.

സച്ചിനെ പോലെ തന്നെ ക്രിക്കറ്റ് തന്നെയാണ് അര്‍ജുന്റെ സമ്പാദ്യ മാര്‍ഗം. എന്നാല്‍ സച്ചിന്‍ തന്റെ 25-ാം വയസില്‍ ഉണ്ടാക്കിയ ഇംപാക്ട് ക്രിക്കറ്റിലും സാമ്പത്തികമായും അര്‍ജുന് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും പരമ്പരാഗതമായ പിതാവിന്റെ സ്വത്തില്‍ നിന്ന് ഗണ്യമായ ഒരു പങ്ക് അര്‍ജുനിലേക്കും എത്തിയിട്ടുണ്ട്. ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ ആകെ ആസ്തി 21 കോടി രൂപയാണ്.
ആഭ്യന്തര, ഐപിഎല്‍ മത്സരങ്ങളില്‍ നിന്നാണ് അദ്ദേഹം പണം സമ്പാദിക്കുന്നത്. ദേശീയ ടീമില്‍ ഇടം നേടാനാകാത്തതിനാല്‍ തന്നെ താരത്തിന് കാര്യമായ പരസ്യമൂല്യവും ഇല്ല. അതിനാല്‍ തന്നെ ക്രിക്കറ്റ് മാത്രമാണ് അര്‍ജുന്റെ വരുമാന മാര്‍ഗം എന്ന് പറയാം. 2021 ല്‍ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് അദ്ദേഹത്തെ സ്വന്തമാക്കിയത്. 2022 ലെ മെഗാ ലേലത്തില്‍ മുംബൈ 30 ലക്ഷം രൂപയാണ് അര്‍ജുന് വേണ്ടി മുടക്കിയത്.
അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ ഐപിഎല്‍ വരുമാനം അനുസരിച്ച് നാല് വര്‍ഷത്തെ ഐപിഎല്‍ കരാറില്‍ നിന്ന് താരം ആകെ ഒരു കോടി രൂപയാണ് നേടിയത്. അതേസമയം നിലവില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ സ്വന്തമായി വീട് വാങ്ങിയിട്ടില്ല. മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം സച്ചിന്റെ ഉടമസ്ഥതയിലുള്ള ബാന്ദ്രയിലെ 100 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ബംഗ്ലാവിലാണ് അര്‍ജുന്‍ താമസിക്കുന്നത്.
2007 ല്‍ 39 കോടി രൂപയ്ക്കാണ് സച്ചിന്‍ ഈ വീട് വാങ്ങുന്നത്. വീടിന് സമാനമായി അര്‍ജുന് സ്വന്തമായി കാറുകളൊന്നുമില്ല എന്നാണ് വിവരം. എങ്കിലും സച്ചിന്റെ ഗാരേജിലെ പല വാഹനങ്ങളിലും അര്‍ജുനും സഞ്ചരിക്കാറുണ്ട്. കിയ കാരന്‍സ്, പോര്‍ഷെ കയെന്‍, ബിഎംഡബ്ല്യു ഐ8, നിസ്സാന്‍ ജിടിആര്‍, ഫെരാരി 360 മോഡേന എന്നിവ സച്ചിന്റെ കാറുകളില്‍ ചിലതാണ്












Click it and Unblock the Notifications