ഇന്ത്യ-പാകിസ്താന്‍ മത്സരം റദ്ദാക്കും? മുന്നിലുള്ളത് ഒഴിവാക്കാനാവാത്ത പ്രശ്‌നം; ആരാധകര്‍ നിരാശരാവും
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ ഏഷ്യാ കപ്പ് മത്സരത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ഈ ആരാധകര്‍ നിരാശപ്പെടേണ്ടി വരുമെന്ന് സൂചന. മത്സരം റദ്ദാക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ മുന്നിലുള്ളത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണ് ഇത്തരമൊരു ഭീഷണി നേരിടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം കാരണം ഐസിസി ടൂര്‍ണമെന്റുകളില്‍ അല്ലാതെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാറില്ല.
ഏഷ്യാ കപ്പിലും, ഐസിസിയുടെ മറ്റ് ടൂര്‍ണമെന്റുകളിലും ഇരുരാജ്യങ്ങളും മത്സരിക്കാറുണ്ട്. അത്തരത്തിലൊരു അപൂര്‍വ മത്സരമാണ് റദ്ദാക്കാനുള്ള സാഹചര്യം വന്നുചേര്‍ന്നിരിക്കുന്നത്. ശ്രീലങ്കയിലെ പല്ലേകലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കേണ്ടിയിരുന്നത്. ഗ്രൂപ്പ് എയിലെ മത്സരമാണിത്. എന്നാല്‍ മഴ കളി മുടക്കുമെന്നാണ് റിപ്പോര്‍ട്ട്. ആരാധകര്‍ക്ക് വന്‍ നിരാശ സമ്മാനിക്കുന്നതാണ് ഈ വിവരം.

കഴിഞ്ഞ രണ്ട് ദിവസത്തോലമായി കനത്ത മഴയാണ് പല്ലേകലെയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ പ്രവചനങ്ങളിലെല്ലാം സെപ്റ്റംബര്‍ രണ്ടിനും മഴ തകര്‍ത്ത് പെയ്യുമെന്നാണ്. അന്നാണ് മത്സരം നടക്കുന്നത്. 90 ശതമാനവും മഴ ശക്തമായി പെയ്യാനാണ് സാധ്യത. ഒട്ടുമിക്ക കാലാവസ്ഥ പ്രവചനങ്ങളിലും ഇത് തന്നെയാണ് പറയുന്നത്. അതേസമയം ആരാധകര്‍ മഴ കളിക്കുമെന്ന ആശങ്കയിലാണ്. ടൂര്‍ണമെന്റിലെ സുപ്രധാന മത്സരം ഇതോടെ നഷ്ടപ്പെടാനാണ് സാധ്യത.ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ മത്സരം നടത്താന്‍ അനുയോജ്യമായ സമയമല്ല ഇതെന്ന് മനസ്സിലാവും.
ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മത്സരങ്ങള്‍ നടത്താറില്ല. പല്ലേകലെയില്‍ ഇതുവരെ 33 ഏകദിന മത്സരങ്ങള്‍ നടന്നിട്ടുണ്ട്. മഴക്കാലത്ത് ഇതുവരെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. ഇത് ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ എന്തുകൊണ്ട് മത്സരങ്ങള്‍ നടത്തുന്നില്ലെന്നതിന്റെ സൂചനയാണ്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ശ്രീലങ്കയില്‍ 9 മത്സരങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കാരണം പാകിസ്താനില്‍ മത്സരം നടന്നാല്‍ അവിടേക്ക് യാത്രയ്ക്കുള്ള അനുമതി ബിസിസിഐ നല്‍കിയിരുന്നില്ല.
പാകിസ്താനായിരുന്നു നേരത്തെ ഏഷ്യാ കപ്പിന് അതിഥേയരാവേണ്ടിയിരുന്ന രാജ്യം. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇത് മാറ്റിയത്. മത്സരങ്ങള്‍ രണ്ട് രാജ്യങ്ങളിലായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പാകിസ്താനില്‍ നാല് മത്സരങ്ങളും, ശ്രീലങ്കയില്‍ ഒന്‍പത് മത്സരങ്ങളും നടത്താനായിരുന്നു തീരുമാനം. ഏഷ്യാ കപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് രണ്ട് വേദികളിലായി മത്സരം നടക്കുന്നത്. ശ്രീലങ്കയില്‍ നടക്കുന്ന ഒന്‍പത് മത്സരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എ ഗ്രൂപ്പില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരം. ഇന്ത്യ അവസാനമായി പാകിസ്താനുമായി ഏറ്റുമുട്ടിയത് ടി20 ലോകകപ്പിലാണ്. മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.












Click it and Unblock the Notifications