സിറാജ് ഓണ്‍ ഫയര്‍, എന്തൊരു ബോളാണ് ഭായ്; മിയാ മാജിക്ക് കൊണ്ടറിഞ്ഞ് ശ്രീലങ്ക
കൊളംബോ: സ്വന്തം നാട്ടിലാണ് കളി നടക്കുന്നതെന്ന ഒരു പരിഗണന പോലും ശ്രീലങ്കയ്ക്ക് നല്‍കാതെ ഏഷ്യ കപ്പ് ഫൈനലില്‍ താണ്ഡവമാടി മുഹമ്മദ് സിറാജ്. താരം ആറ് വിക്കറ്റുകളാണ് ഇതുവരെ സ്വന്തമാക്കിയത്. ശ്രീലങ്കയുടെ മുന്‍നിരയെ ഒന്നാകെ തകര്‍ത്ത് കളയുകയായിരുന്നു താരം. ആറോവറില്‍ 13 റണ്‍സ് മാത്രം വഴി താരം ഇതുവരെ എടുത്തത് ആറു വിക്കറ്റുകളാണ്.
കരിയറിലെ ഏറ്റവും വലിയ നേട്ടമാണിത്. പഥുന്‍ നിസ്സംഗയിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. രണ്ട് റണ്‍സെടുത്ത നിസ്സംഗ സിറാജിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ചാണ് താരം പുറത്തായത്. ജഡേജയുടെ മികച്ച ക്യാച്ചായിരുന്നു വിക്കറ്റിന് കാരണം.

അടുത്ത ഊഴം കുശാല്‍ മെന്‍ഡിസിന്റേതായിരുന്നു. 17 റണ്‍സെടുത്ത മെന്‍ഡിസിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു സിറാജ്. സദീര സമരവിക്രമ സിറാജിന്റെ വേഗവും, സ്വിംഗും മനസ്സിലാക്കാനാവാതെ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു. താരം റിവ്യൂ എടുത്തെങ്കില്‍ ലെഗ് സ്റ്റമ്പില്‍ കൊള്ളുന്ന തരത്തിലായിരുന്നു പന്ത് വന്നത്.
ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷനക എന്നിവരെ കൂടി മടക്കി ആറ് വിക്കറ്റ് നേട്ടം കൈവരിക്കുകയായിരുന്നു സിറാജ്. ന്യൂസിലന്‍ഡിനെതിരെ ഈ വര്‍ഷം 46 റണ്‍സ് വഴി നാല് വിക്കറ്റെടുത്തതായിരുന്നു സിറാജിന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നേട്ടം. പക്ഷേ അതിനെയെല്ലാം വെല്ലുന്ന പ്രകടനമായിരുന്നു ഫൈനലില്‍ നടന്നത്.സിറാജിന്റെ നേട്ടങ്ങള്‍ക്ക് ഒരുപാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു.
ഏഷ്യാ കപ്പില്‍ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിട്ടാണ് ഇത് മാറിയത്. ബംഗ്ലാദേശിനെതിരെ നാല് റണ്‍സിന് ആറ് വിക്കറ്റെടുത്ത സ്റ്റ്യുവര്‍ട്ട് ബിന്നിയുടെ പ്രകടനമാണ് ഏഷ്യ കപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച പ്രകടനം. ഒരു ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറായും സിറാജ് മാറി. പത്ത് ബൗളര്‍മാര്‍മാരാണ് ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ ആറ് വിക്കറ്റെടുത്തവര്‍. രണ്ട് തവണ ആറ് വിക്കറ്റ് നേടിയ ഏക ഇന്ത്യന്‍ ബൗളര്‍ ആശിഷ് നെഹ്‌റയാണ്.
1993ല്‍ വെസ്റ്റിന്‍ഡീസിനെതിരെ പന്ത്രണ്ട് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത അനില്‍ കുംബ്ലെയുടെ പ്രകടനം ഇതില്‍ വരും. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ 19 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. ഇംഗ്ലണ്ടിനെതിരെ തന്നെ 2003 ലോകകപ്പില്‍ ആറ് വിക്കറ്റെടുത്ത ആശിഷ് നെഹ്‌റ അഞ്ചാം സ്ഥാനത്തുണ്ട്.
കുല്‍ദീപ് യാദവ്, മുരളി കാര്‍ത്തിക്, അജിത് അഗാര്‍ക്കര്‍, യുസവേന്ദ്ര ചാഹല്‍, അമിത് മിശ്ര, ശ്രീശാന്ത്, എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. വിന്‍ഡീസ്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവരോട് നേരത്തെ മൂന്ന് വിക്കറ്റുകള്‍ നേടിയതിന്റെ നേട്ടവും സിറാജിനുണ്ട്. താരത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടം വെറും പതിനാറ് പന്തുകളില്‍ നിന്നാണ് വന്നത്. അതും അമ്പരപ്പിക്കുന്ന കാര്യമാണ്.












Click it and Unblock the Notifications