മഴ വില്ലനായി, ഇന്ത്യ-പാകിസ്താന്‍ ഏഷ്യാ കപ്പ് മത്സരം ഉപേക്ഷിച്ചു, പോയിന്റുകള്‍ പങ്കിടും
കൊളംബോ: മഴ ഒളിഞ്ഞും തെളിഞ്ഞും വന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ ഗ്ലാമര്‍ പോരാട്ടം ഉപേക്ഷിച്ചു. മഴ നിര്‍ത്താത്ത പെയ്തതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. പാകിസ്താന്‍ ടീം രണ്ടാമത്ത് ബാറ്റിംഗിനായി ഇറങ്ങാനിരിക്കെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റുകള്‍ വീതം പങ്കുവെച്ചു. നേരത്തെ ഇന്ത്യക്കെതിരെ പാകിസ്താന് 267 റണ്‍സ് വിജയലക്ഷ്യമാണ് മുന്നിലുണ്ടായിരുന്നത്.
മുന്‍നിര ഒന്നാകെ തകര്‍ന്ന് തരിപ്പണമായ മത്സരത്തില്‍ ഇഷാന്‍ കിഷന്‍(82) ഹര്‍ദിക് പാണ്ഡ്യ(87) എന്നിവരുടെ വമ്പന്‍ ഇന്നിംഗ്‌സിന്റെ മികവിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോര്‍ കണ്ടെത്തിയത്. ടോസ് നേടിയ ഇന്ത്യ മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ ഇടയ്ക്കിടെ മത്സരം മുടക്കിയിരുന്നു. എന്നാല്‍ പാകിസ്താന്റെ വേഗമേറിയ സ്വിംഗ് ബൗളിംഗിന് മുന്നില്‍ ഇന്ത്യ തുടക്കത്തില്‍ തന്നെ പതറി. ഓപ്പണര്‍മാര്‍ രണ്ട് പേരും പരാജയമായി.

രോഹിത് ശര്‍മ(11) പ്രതീക്ഷിച്ചത് പോലെ തന്നെ ഷഹീന്‍ ഷാ അഫ്രീദിക്ക് മുന്നില്‍ വീഴുകയായിരുന്നു. അഫ്രീദിയുടെ വേഗമേറിയ ഇരുവശത്തേക്കും നീങ്ങുന്ന പന്തുകളില്‍ രോഹിത് ബൗള്‍ഡാവുകയായിരുന്നു. ശുഭ്മാന്‍ ഗില്‍(10) റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. 32 പന്തുകളാണ് താരം നേരിട്ടത്. ഇരുവരും ഷഹീന്‍ അഫ്രീദിയുടെ പന്തുകള്‍ നേരിടാന്‍ ബുദ്ധിമുട്ടി. രോഹിത് പുറത്തായ ശേഷം വന്ന വിരാട് കോലി(4)യും പരാജയമായി.
ശ്രേയസ് അയ്യര്‍(14) കൂടി പുറത്തായതോടെ നാലിന് 66 എന്ന നിലയില്‍ പതറുകയായിരുന്നു ഇന്ത്യ. എന്നാല്‍ ഒട്ടും പ്രതീക്ഷയില്ലാതിരുന്ന ഇന്ത്യയുടെ മധ്യനിരയാണ് ഗംഭീരമായി കളിച്ചത്. ഇഷാനും, ഹര്‍ദിക്കും കൂടി ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുകയായിരുന്നു. 81 പന്തിലാണ് ഇഷാന്‍ 82 റണ്‍സടിച്ചത്. 9 സിക്‌സറും 2 ബൗണ്ടറിയും താരം പറത്തി. ഹര്‍ദിക് 90 പന്ത് നേരിട്ടാണ് 87 റണ്‍സടിച്ചത്. 7 ബൗണ്ടറിയും ഒരു സിക്‌സറും ഇന്നിംഗ്‌സിലുണ്ടായിരുന്നു.
അതേസമയം ഇരുവരും പുറത്തായ ശേഷം ശേഷിയുടെ ഇന്ത്യയുടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെയാണ് തകര്‍ന്നത്. ആറിന് 239 എന്ന നിലയില്‍ നിന്ന് 266 റണ്‍സിന് പുറത്താവുകയായിരുന്നു ഇന്ത്യ. ഹര്‍ദിക്കും ഇഷാനും കഴിഞ്ഞാല്‍ 16 റണ്‍സെുത്ത ജസ്പ്രീം ബുംറയാണ് ടീമിന്റെ സ്‌കോറര്‍. 20 എക്‌സ്ട്രാസും ടീമിന് ലഭിച്ചു. പാകിസ്താന്‍ നിരയില്‍ ഷഹീന്‍ ഷാ അഫ്രീദി നാല് വിക്കറ്റെടുത്തു.മൂന്ന് വീതം വിക്കറ്റുകള്‍ നസീം ഷായ്ക്കും, ഹാരിസ് റൗഫിനും ലഭിച്ചു.












Click it and Unblock the Notifications