ഏഷ്യാ കപ്പ്: സധീരം സദീര... സിംഹളവീര്യത്തിന് മുന്നില്‍ മറുപടിയില്ലാതെ ബംഗ്ലാ കടുവകള്‍
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ 21 റണ്‍സിന് തോല്പിച്ച് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 258 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 48.1 ഓവറില്‍ 236 റണ്‍സിന് എല്ലാവരും പുറത്തായി. താരതമ്യേന കുറഞ്ഞ ടോട്ടലായിരുന്നിട്ട് കൂടി ലങ്കന്‍ ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞതാണ് ബംഗ്ലാദേശിന്റെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് കടിഞ്ഞാണിട്ടത്.
ശ്രീലങ്കയ്ക്കായി ക്യാപ്റ്റന്‍ ദസുന്‍ ഷനക, മതീശ പതിരണ, മഹേഷ് തീക്ഷണ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ്, ശ്രീലങ്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ദിമുത് കരുണരത്ന മടങ്ങിയെങ്കിലും പിന്നാലെ എത്തിയ കുശാല്‍ മെന്‍ഡിസ് പഥും നിസങ്കയ്ക്ക് പറ്റിയ കൂട്ടാളിയായി.

ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 40 റണ്‍സെടുത്ത നിസങ്കയും 50 റണ്‍സെടുത്ത മെന്‍ഡിസും തൊട്ടടുത്ത ഓവറുകൡ പുറത്തായതോടെ ലങ്ക തകര്‍ച്ച നേരിട്ടു. ഒരുവശത്ത് സദീര സമരവിക്രമ (93) ഉറച്ച് നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണ് കൊണ്ടിരുന്നു. 24 റണ്‍സെടുത്ത ശനകയല്ലാതെ മറ്റാരും സദീരയ്ക്ക് പിന്തുണ നല്‍കിയില്ല. 72 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു സദീരയുടെ ഇന്നിംഗ്സ്.
സെഞ്ച്വറിയിലേക്ക് കുതിച്ച സദീരയുടെ ഇന്നിംഗ്സ് 50-ാം ഓവറില്‍ അവസാന പന്തില്‍ ആണ് അവസാനിച്ചത്. ബംഗ്ലാദേശിനായി ടസ്കിന് അഹമ്മദും ഹസന് മഹ്മൂദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് മുഹമ്മദ് നയീമും മെഹ്ദി ഹസനും ഭേദപ്പെട്ട തുടക്കം നല്കി. ഒന്നാം വിക്കറ്റില്‍ ഇരുവരും 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരേയും പുറത്താക്കി ശനക ലങ്കയ്ക്ക് ബ്രേക്ക് നല്കി.
പിന്നീട് വന്നവരില്‍ തൗഹീദ് ഹൃദോയിയും (82) മുഷ്ഫിഖര്‍ റഹീമും (29) പൊരുതിയെങ്കിലും വിജയിക്കാനായില്ല. ഇരുവരും പുറത്തായതോടെ ബംഗ്ലാ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണു. അഞ്ചാം വിക്കറ്റില്‍ 72 റണ്‍സ് ആണ് തൗഹീദ് ഹൃദോയിയും മുഷ്ഫിഖര്‍ റഹീമും കൂട്ടിച്ചേര്‍ത്തത്. 83 ന് നാല് എന്ന നിലയില്‍ ബംഗ്ലാദേശ് പതറുമ്പോഴായിരുന്നു ഇരുവരും ക്രീസില്‍ ഒത്തുചേര്‍ന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications