ഏഷ്യാ കപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരാകുമോ? സാധ്യതകള്‍ ഇങ്ങനെ; മുന്‍തൂക്കം ഇക്കാര്യത്തില്‍
കൊളംബോ: ഏഷ്യാ കപ്പിന്റെ ഫൈനല്‍ ഞായറാഴ്ച്ച നടക്കാനിരിക്കുകയാണ്. എന്നാല്‍ എല്ലാവരും 2017 ചാമ്പ്യന്‍സ് ട്രോഫിയിലേത് പോലൊരു ദുരന്തം സംഭവിക്കുമെന്ന ആശങ്കയിലാണ്. എന്നാല്‍ അത് സംഭവിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റും. അതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത്. ശ്രീലങ്കയുടെ പ്രശ്‌നങ്ങള്‍ തന്നെ അതില്‍ ആദ്യം വരും.
ശ്രീലയുടെ ഓപ്പണര്‍മാരായ പഥുന്‍ നിസ്സങ്കയും, കുശാല്‍ പെരേരയും ഇതുവരെ മികവിലേക്ക് ഉയര്‍ന്നില്ലെന്ന് പറയാം. രണ്ട് പേരും പാകിസ്താനെതിരെ പരാജയമായിരുന്നു. ഇന്ത്യക്കെതിരെ ഇവര്‍ പരാജയമായിരുന്നു. എന്നാല്‍ പിന്നീടുള്ള കുശാല്‍ മെഡിസ്, സമരവിക്രമ, ചരിത് അസലങ്ക എന്നിവര്‍ ഫോമിലാണ്. നല്ല തുടക്കമില്ലാത്തത് ശ്രീലങ്കയെ ബാധിക്കുന്നുണ്ട്.

ഇഞ്ചോടിഞ്ച് പോരാട്ടം വരുമ്പോള്‍ പരിചയസമ്പത്തുള്ള ടീമുകളോട് പിടിച്ച് നില്‍ക്കാന്‍ ശ്രീലങ്കയ്ക്ക് സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം പാകിസ്താനോട് നടന്ന മത്സരത്തില്‍ നേരത്തെ ജയിക്കേണ്ടിയിരുന്ന മത്സരം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് സമ്മര്‍ദത്തിലേക്ക് നീട്ടിയത് ശ്രീലങ്കയുടെ ബാറ്റിംഗ് വീഴ്ച്ചയായിരുന്നു. ഇന്ത്യയോടും സമാന തെറ്റ് ആവര്‍ത്തിച്ചിരുന്നു.
പാകിസ്താനും സമ്മര്‍ദത്തില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാത്തത് കൊണ്ടാണ് ശ്രീലങ്ക വിജയിച്ചത്. അതേസമയം ഇന്ത്യ പോലൊരു വമ്പന്‍ ടീമിനോട് ശ്രീലങ്കയ്ക്ക് സമ്മര്‍ദത്തെ അതിജീവിക്കാനായില്ല. ഇത് മനസ്സിലാക്കിയാണ് കുല്‍ദീപ് യാദവ് പന്തെറിഞ്ഞത്. അതില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. ഇതെല്ലാം ഇന്ത്യക്ക് അനുകൂല ഘടകമാണ്.
ഇനി ഇന്ത്യന്‍ നിരയുടെ കാര്യമെടുത്താല്‍ സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യ കളിക്കുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും, ശുഭ്മാന്‍ ഗില്ലും ഫോമിലാണ്. രോഹിത് തുടരെ രണ്ട് അര്‍ധ സെഞ്ച്വറികള്‍ കുറിച്ചു. അതുപോലെ മധ്യനിരയും സ്‌ട്രോങ്ങാണ്. വിരാട് കോലിയും, കെഎല്‍ രാഹുലും ഫോം കണ്ടെത്തി കഴിഞ്ഞു.
ശ്രേയസ് അയ്യരും കൂടി ഫോമിലേക്ക് വന്നാല്‍ ഇന്ത്യ കൂടുതല്‍ കരുത്തരാവും. വാലറ്റത്ത് വരെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നവരുണ്ട്. വെല്ലാലഗെയെ നേരിടാനുള്ള അവസരമാക്കി ഇന്ത്യ ഫൈനല്‍ മാറ്റും. ഷഹീന്‍ അഫ്രീദിയെ നേരിട്ടത് പോലെ വെല്ലാലഗെയെ നേരിടാന്‍ പ്രത്യേക ബാറ്റിംഗ് സെഷന്‍ തന്നെ ഇന്ത്യ ഒരുക്കാന്‍ സാധ്യത ഏറെയാണ്.
അതേസമയം ഇന്ത്യ എതിരാളികളെ അത്ഭുതപ്പെടുത്തിയത് ബൗളിംഗിലാണ്. ഇന്ത്യയുടെ ബൗളര്‍മാരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചത്. ജസ്പ്രീത് ബുംറയും, കുല്‍ദീപ് യാദവുമാണ് അതില്‍ എടുത്ത് പറയേണ്ടത്. ബുംറയുടെ തുടക്കത്തിലെ സ്‌പെല്ലുകളാണ് പാകിസ്താനെയും ശ്രീലങ്കയെയും തകര്‍ത്തത്. അതുപോലെ മധ്യത്തില്‍ കുല്‍ദീപിന്റെ പന്തുകള്‍ രണ്ട് ടീമുകള്‍ക്കും മനസ്സിലാക്കാന്‍ പോലും സാധിച്ചിട്ടില്ല.
രണ്ട് കളിയില്‍ നിന്ന് 9 വിക്കറ്റുകളാണ് കുല്‍ദീപ് എടുത്തത്. അതോടൊപ്പം മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരെല്ലാം ഒരേസമയം മികവ് കാണിക്കുന്നു. ഇന്ത്യക്ക് അതുകൊണ്ട് ഇഷ്ടം പോലെ ബൗളിംഗ് ഓപ്ഷനുമുണ്ട്. ഫൈനലില്‍ ഇതും ഇന്ത്യക്ക് അനുകൂലമായ കാര്യമാണ്.












Click it and Unblock the Notifications