8 നിലയില്‍ പൊട്ടി, പാകിസ്താന്‍ ഫൈനലില്‍ എത്തില്ലേ? ഇന്ത്യ വിചാരിച്ചാല്‍ നടക്കും, സാധ്യതകള്‍ ഇങ്ങനെ
കൊളംബോ: ഇന്ത്യയുടെ ഗംഭീര വിജയത്തോടെ ആകെ പ്രശ്‌നത്തിലായി പാകിസ്താന്‍. ഫൈനലില്‍ എളുപ്പം പ്രവേശിക്കാമെന്ന് ആദ്യ വിജയത്തോടെ അവര്‍ കരുതിയിരുന്നു. എന്നാല്‍ ഇന്ത്യ 228 റണ്‍സിനാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്. ചിന്തിക്കാന്‍ പറ്റാത്ത അത്ര വലിയ തോല്‍വിയായിരുന്നു ഇത്. ഇന്ത്യ ശ്രീലങ്കയോട് തോറ്റാല്‍ അതോടെ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്ന അവസ്ഥയുണ്ടാവും.
സൂപ്പര്‍ ഫോറില്‍ നെറ്റ് റണ്‍റേറ്റില്‍ വളരെ പിന്നിലാണ് പാകിസ്താന്‍. ഇനി അവര്‍ക്ക് എന്ത് സാധ്യതകളാണ് ഉള്ളത്. ഇന്ത്യയുടെ ഓരോ ഫലത്തെയും ആശ്രയിച്ചാണ് പാകിസ്താന് മുന്നോട്ട് പോകാനാവുക. വിരാട് കോലിയും കെഎല്‍ രാഹുലും മത്സരത്തില്‍ സെഞ്ച്വറി നേടിയതാണ് വമ്പന്‍ വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്. മത്സരത്തില്‍ ഹാരിസ് റൗഫിനും, നസീം ഷായ്ക്കും പരിക്കേറ്റതും പാകിസ്താന് തിരിച്ചടിയായി. രണ്ട് പേരും ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. വെറും 128 റണ്‍സിനാണ് പാകിസ്താന്‍ പുറത്തായത്.

അതേസമയം കുല്‍ദീപ് യാദവ് മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്താണ് പാകിസ്താനെ തകര്‍ത്തത്. പാകിസ്താനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വിജയമായിരുന്നു ഇത്. നിലവില്‍ സൂപ്പര്‍ ഫോര്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. പാക്‌സിതാന്‍ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതിലൂടെ രണ്ട് പോയിന്റ് ലഭിച്ചിട്ടുണ്ട്. ഇനി സൂപ്പര്‍ ഫോറില്‍ അവര്‍ക്ക് ഒരു മത്സരം മാത്രമാണ് ഉള്ളത്.
ഇവിടെ ഇന്ത്യയുടെ മത്സര ഫലമാണ് പാകിസ്താനെ ടൂര്‍ണമെന്റില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുക. പാകിസ്താന്റെ അവസാന മത്സരം ആതിഥേയരായ ശ്രീലങ്കയ്‌ക്കൊപ്പമാണ്. പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ് പാകിസ്താനുള്ളത്. ഇന്ത്യക്ക് പിന്നില്‍ ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത്. ഫൈനലിലേക്ക് കൂടുതല്‍ പോയിന്റ് നേടുന്നവരാണ് എത്തുക. പക്ഷേ ഒരേ പോയിന്റ് വന്നാല്‍ നെറ്റ് റണ്‍റേറ്റ് അടക്കം പാകിസ്താന് പ്രശ്‌നമാണ്.
നിലവില്‍ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി കഴിഞ്ഞു. ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയാല്‍ മാത്രമേ എന്തെങ്കിലും സാധ്യത പാകിസ്താന് മുന്നിലുള്ളൂ. ഇല്ലെങ്കില്‍ ഫൈനലിലെത്താതെ അവര്‍ പുറത്താവും. ഇന്ത്യയുടെ റണ്‍റേറ്റ് പ്ലസ് 4.560 ആണ്. ശ്രീലങ്കയ്ക്ക് പ്ലസ് 0.420 ആണ്. ഇവര്‍ രണ്ട് പേരും പോയിന്റ് പട്ടികയില്‍ സേഫ് സോണിലാണ്. പാകിസ്താന് മൈനസ് 1.892 ആണ്. ഇത് പ്ലസില്‍ എത്തിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും.
അവസാന മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാല്‍ മാത്രമേ പാകിസ്താന്‍ സാധ്യതയുള്ളൂ. അതിന് മുമ്പ് ഈ മത്സര ഫലം അനുകൂലമാവുകയും ചെയ്യണം. ഒപ്പം ബംഗ്ലാദേശിനെയും, ശ്രീലങ്കയെയും ഇന്ത്യ പരാജയപ്പെടുത്തുകയും വേണം. അതിലൂടെ സൂപ്പര്‍ ഫോര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഇന്ത്യക്ക് സ്വന്തമാക്കാം. പാകിസ്താന് ശ്രീലങ്കയെ പരാജയപ്പെടുത്തി നെറ്റ് റണ്‍ റേറ്റ് വര്‍ധിപ്പിക്കുകയും ചെയ്യാം.
എങ്കില്‍ ഫൈനല്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണാം. ശ്രീലങ്ക പാകിസ്താനെയും ഇന്ത്യയെയും പരാജയപ്പെടുത്തിയാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനലില്‍ പ്രവേശിക്കും. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് സ്വന്തമാക്കുക പാകിസ്താന് ഒട്ടും എളുപ്പമല്ല. ബംഗ്ലാദേശിനോട് ഇന്ത്യ ജയിക്കുമെന്ന് പറയാനും സാധിക്കില്ല. ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയാല്‍ മാത്രമാണ് അവരുടെ സാധ്യത വര്‍ധിക്കുക.












Click it and Unblock the Notifications