ഗ്രേറ്റ് ഇന്ത്യന്‍ ഷോ: ഏഷ്യന്‍ ഗെയിംസില്‍ സെഞ്ച്വറി ഉറപ്പിച്ച് ഇന്ത്യ, മെഡല്‍ നേട്ടം ഇങ്ങനെ
ന്യൂഡല്‍ഹി:ഏഷ്യന്‍ ഗെയിംസില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായി ഇത്തവണ നൂറ് മെഡല്‍ പിന്നിട്ടിരിക്കുകയാണ് ഇന്ത്യ. എട്ടോളം ഇനത്തില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചതോടെയാണ് മെഡല്‍ നേട്ടത്തില്‍ സെഞ്ച്വറി ഉറപ്പിച്ചിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ 95 മെഡലുകളാണ് ഇന്ത്യ ഉറപ്പിച്ചത്. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. എട്ടോളം വിഭാഗത്തില്‍ ഇന്ത്യ മെഡലുകള്‍ ഉറപ്പിച്ചിട്ടുണ്ട്.
ഇതിന്റെ ഫലം വരുമ്പോഴേക്ക് നൂറ് മെഡല്‍ എന്ന നേട്ടം പിന്നിടും. ഇത്തവണ ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ കായിക ചരിത്രത്തില്‍ എക്കാലത്തും ഓര്‍ത്തിരിക്കും എന്ന് ഉറപ്പായിരിക്കുകയാണ്. കോമ്പൗണ്ട് ആര്‍ച്ചറി, കബഡി, പുരുഷ വിഭാഗം ഹോക്കി, ബാഡ്മിന്റണ്‍, പുരുഷ ക്രിക്കറ്റ് എന്നിവയിലാണ് ഇന്ത്യ മെഡലുകള്‍ ഉറപ്പിച്ചത്.

ഇതിന് മുമ്പ് ഇന്ത്യ നേടിയ പരാമവധി മെഡല്‍ നില 70 ആണ്. അവിടെ നിന്നാണ് ഈ വര്‍ഷത്തെ ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യ എത്തിയത്. ഇന്ത്യയുടെ മെഡലുകളില്‍ 21 എണ്ണം സ്വര്‍ണമാണ്. ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ഇവന്റുകളില്‍ ഇന്ത്യയുടെ മുമ്പുള്ള എല്ലാ നേട്ടങ്ങളെയും ഇതിലൂടെ മറികടന്നിരിക്കുകയാണ്.
ഇത്തവണ ഷൂട്ടിംഗിലും, അത്‌ലറ്റിക്‌സിലും ഇന്ത്യ ഞെട്ടിച്ചു. രണ്ടിലും മികച്ച നേട്ടങ്ങള്‍ ഇന്ത്യക്ക് സ്വന്തമാക്കാനായി. ചരിത്രപരമായ മറ്റ് നേട്ടങ്ങളും ഇത്തവണ ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസിലുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ മത്സരിച്ചതും ഇത്തവണയാണ്. ഇതില്‍ വനിതാ ടീം സ്വര്‍ണം നേടി കഴിഞ്ഞു.
അതേസമയം പുരുഷ വിഭാഗം ക്രിക്കറ്റ് ടീം ശനിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ അഫ്ഗാനിസ്ഥാനെ നേരിടും. ഇതിനോടകം ഇന്ത്യന്‍ ടീം വെള്ളി ഉറപ്പിച്ചിട്ടുണ്ട്. ഇത്തവണ അത്‌ലറ്റിക്‌സിലാണ് ഇന്ത്യ ഏറ്റവും നേട്ടമുണ്ടാക്കിയത്. അച്ചടക്കത്തോടെയുള്ള പരിശീലനവും മത്സരങ്ങളും ഇന്ത്യ ഇതുവരെ കാണാത്ത നേട്ടങ്ങളിലേക്കാണ് നയിച്ചത്. 29 മെഡലുകളാണ് അത്‌ലറ്റിക്‌സില്‍ ഇന്ത്യ നേടിയത്.
അതില്‍ ആറെണ്ണം സ്വര്‍ണ മെഡലുകളാണ്. 14 എണ്ണം വെള്ളിയും, 9 എണ്ണം വെങ്കലവുമാണ്. ഷൂട്ടിംഗിലും വമ്പന്‍ നേട്ടം ഇന്ത്യക്കുണ്ട്. 22 മെഡലുകളാണ് ഷൂട്ടിംഗില്‍ നേട്ടിയത്. 7 സ്വര്‍ണ മെഡലുകളാണ്. 9 വെള്ളിയും, 6 വെങ്കലവുമാണ്.
കുതിരയോട്ടത്തില്‍ 42 വര്‍ഷത്തിന് ശേഷം ഇന്ത്യ സ്വര്‍ണം നേടുന്നതിനും ഏഷ്യന്‍ ഗെയിംസ് സാക്ഷ്യം വഹിച്ചു. ബാഡ്മിന്റണില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ വെള്ളി നേടി. എന്നാല്‍ ഫൈനലില്‍ ഇന്ത്യ പൊരുതി തോല്‍ക്കുകയായിരുന്നു. ഒക്ടോബര്‍ ഏഴ് വരെ ഇന്ത്യയുടെ മത്സരമുണ്ട്. കൂടുതല്‍ മെഡല്‍ നേടാനുള്ള സാധ്യത ഇതിലുണ്ട്.












Click it and Unblock the Notifications