ഏഷ്യന്‍ ഗെയിംസ്: പുരുഷ ലോങ്ങ്ജംപില്‍ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളിത്തിളക്കം
ബെയ്ജിങ്ങ്: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്തി മുരളി ശ്രീശങ്കര്‍. പുരുഷ വിഭാഗത്തില്‍ ലോങ്ങ്ജംപില്‍ മലയാളി താരം കൂടിയായ മുരളി വെള്ളി നേടി. കരിയറിലെ മികച്ച ജംപിങ്ങ് കൂടിയാണ് താരം പുറത്തെടുത്തത്. 8.19 മീറ്ററാണ് താരം ചാടിയത്. എന്നാല്‍ ചൈനയുടെ വാങ്ങ് ജിയാനാനിനോട് താരത്തിന് അടിയറവ് പറയേണ്ടി വന്നു. വാങ്ങിനാണ് സ്വര്‍ണം. 8.22 മീറ്ററായിരുന്നു താരത്തിന്റെ ജംപ്. അതേസമയം ലോക ചാമ്പ്യന്‍ഷിപ്പിലെ ദയനീയ പ്രകടനത്തിന് ശേഷമാണ് മുരളി ശ്രീശങ്കര്‍ ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാനെത്തിയത്. വെള്ളി നേട്ടം താരത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രീശങ്കര്‍ ഫൈനല്‍ കാണാതെയാണ് പുറത്തായത്. എട്ട് മീറ്റര്‍ കടക്കാനാവാതെ പോയ താരം യോഗ്യതാ റൗണ്ടില്‍ 22ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 7.74, 7.76 മീറ്റര്‍, 6.60 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ശ്രീശങ്കര്‍ പിന്നിട്ട ദൂരം. കഴിഞ്ഞ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ശ്രീശങ്കര്‍ ഏഴാമത് ഫിനിഷ് ചെയ്തിരുന്നു.
അതേസമയം താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം 8.41 മീറ്റര്‍ എറിഞ്ഞതാണ്. ലോകത്തെ തന്നെ നാലാമത്തെ മികച്ച ജംപാണിത്. ഏഷ്യന്‍ താരങ്ങള്‍ക്കിടയില്‍ രണ്ടാം സ്ഥാനമാണ് ശ്രീശങ്കറിന് ഉള്ളത്. സഹതാരമായ ജെസ്വിന്‍ ആള്‍ഡ്രിന്റെ പേരിലാണ് ഇക്കാര്യത്തില്‍ റെക്കോര്‍ഡുള്ളത്.

അതേസമയം ആള്‍ഡ്രിന്‍ ഏഷ്യന്‍ ഗെയിംസില്‍ 7.76 മീറ്ററിലാണ് ഫിനിഷ് ചെയ്തത്. ഹ്യാങ്ഷു ഗെയിംസില്‍ താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ലോക ചാമ്പ്യന്‍ഷിപ്പിന് മുമ്പ സീസണില്‍ ഏറ്റവും മികച്ച പ്രകടനം ആള്‍ഡ്രിന്റെ പേരിലായിരുന്നു. 8.41 മീറ്റര്‍ എന്ന റെക്കോര്‍ഡും പിറന്നു. എന്നാല്‍ സ്ഥിരതയില്ലായ്മാണ് ആള്‍ഡ്രിന് പ്രശ്‌നമായത്.
അതിനൊപ്പം ഫിറ്റ്‌നെസ് പ്രശ്‌നങ്ങളും താരത്തിനുണ്ടായിരുന്നു. അതേസമയം വനിതകളുടെ ഹെപ്റ്റാത്‌ലോണില്‍ നന്ദിനി അഗാസര വെങ്കലം നേടി. നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ സ്വപ്‌ന ബര്‍മന്‍ നാലാമതാണ് ഫിനിഷ് ചെയ്തത്. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമാ പൂനിയ വെങ്കലം നേടി.
1500 മീറ്ററില്‍ ഇന്ത്യക്ക് രണ്ട് മെഡലാണ് ഇന്ന് ലഭിച്ചത്. അജയ് സരോജ് വെള്ളി നേടി. അതേസമയം ജിന്‍സന്‍ ജോണ്‍സന് വെങ്കലവും ലഭിച്ചു. വനിതകളുടെ 1500 മീറ്റര്‍ ഫൈനലില്‍ ഹര്‍മിലന്‍ ബെയിന്‍സ് വെങ്കലം നേടിയിട്ടുണ്ട്. ഷോട്ട് പുട്ടില്‍ തജീന്ദര്‍ പാല്‍ സിംഗ് സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി. 20.36 മീറ്ററാണ് താരം ത്രോ ചെയ്തത്. ട്രാക്കില്‍ അവിനാശ് സാബ്ലെയും സ്വര്‍ണം നേടി.












Click it and Unblock the Notifications