ആഢംബര കാര്‍ സ്വന്തമാക്കി ബാബര്‍ അസം; വില ഇങ്ങനെ, കാറിന് കോലിയുമായി ബന്ധമെന്ത്?
ഇസ്ലാമാബാദ്: പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നേപ്പാളിനെ പാകിസ്താന്‍ പരാജയപ്പെടുത്തിയതിന് പിന്നാലെയാണിത്. ബാബര്‍ മത്സരത്തില്‍ 151 റണ്‍സ് നേടിയിരുന്നു. ഇന്ത്യക്കെതിരെ നാളെ നടക്കുന്ന മത്സരത്തിലും താരം മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഇതൊന്നുമല്ല അദ്ദേഹം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ കാരണം.
പുതിയൊരു സ്‌പോര്‍ട്‌സ് കാര്‍ താരം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇതിനൊരു വിരാട് കോലി ബന്ധമുണ്ട് എന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ബാബറിന്റെ കുടുംബമാണ് താരത്തിന് സ്‌പോര്‍ട്‌സ് കാര്‍ സമ്മാനിച്ചത്. ഓഡി ഇ-ട്രോണ്‍ ജിടി ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. പാകിസ്താനില്‍ ഈ കാറിന് എട്ട് കോടി രൂപയാണ് വില. ബാബറിന്റെ സഹോദരന്‍ ഫൈസല്‍ അസം താരത്തിനോടുള്ള ബഹുമാന സൂചനകമായിട്ടാണ് കാര്‍ സമ്മാനിച്ചത്.

ഫൈസല്‍ അസമിന്റെ ബ്ലോഗിലൂടെ ബാബറിന് കാര്‍ നല്‍കുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഗംഭീര സമ്മാനം ലഭിച്ച ശേഷം, ബാബര്‍ അസം ഈ കാര്‍ ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോകുന്നതും കാണാം. ഈ കാര്‍ ഒരുപാട് ഇഷ്ടമായതെന്ന് ബാബര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ബാബറിനായി താന്‍ വാങ്ങാന്‍ ഉദ്ദേശിച്ച നിരവധി കാറുകളെ കുറിച്ച് സഹോദരന്‍ യുട്യൂബ് വീഡിയോയില്‍ പറയുന്നുണ്ട്.
ഓഡിയോ ഇ ട്രോണ്‍ ജിടി വാങ്ങുന്നതിന് മുമ്പ് പല കാറുകളും വാങ്ങാനായിരുന്നു ശ്രമിച്ചിരുന്നു. അതേസമയം ഇന്ത്യന്‍ ആരാധര്‍ ബാബറിനെ പരിഹാസിക്കുകയും എത്തുന്നുണ്ട്. ഇതേ കാറിന് ഇന്ത്യയില്‍ വെറും പത്ത് കോടിയാണ് വില. പാകിസ്താന്റെ സമ്പദ് ഘടന തകര്‍ന്ന് തരിപ്പണമായി നില്‍ക്കുകയാണ്. അതിലുപരി വലിയ പ്രതിസന്ധികളെയും അവര്‍ നേരിടുന്നുണ്ട്. അതുകൊണ്ടാണ് ഈ കാറിന് ഇത്ര വില നല്‍കേണ്ടി വരുന്നത്.
ഓഡിയുടെ ഈ കാറിന് വിരാട് കോലിയുമായുള്ള ബന്ധം എന്താണെന്ന് അറിയുമോ? ബാബറിന്റെ പ്രിയപ്പെട്ട കാറാണ് ഓഡിയുടെ പുതിയ മോഡല്‍. അതിന്റെ ബ്രാന്‍ഡ് അംബാസിഡറും കോലിയാണ്.ബാബറിന്റെ പ്രിയപ്പെട്ട ക്രിക്കറ്റര്‍ കൂടിയായ കോലി ബ്രാന്‍ഡ് അംബാസിഡറായ കമ്പനിയുടെ അതേ കാറാണ് ബാബര്‍ വാങ്ങിയിരിക്കുന്നത്. അവിടെയും കോലിയെ പിന്തുടര്‍ന്നിരിക്കുകയാണ് ബാബര്‍ അസം എന്നും ആരാധകര്‍ പറയുന്നു.
രണ്ട് ഇലക്ട്രിക് മോട്ടോഴ്‌സിനൊപ്പം 37 ബിഎച്ച്പി, 830 എന്‍എം എന്നിങ്ങനെയാണ് ഓഡിയുടെ ഈ കാറിന്റെ ഓപ്ഷനായിട്ടുള്ളത്. 84 കിലോ വാട്ട് ലിഥിയം ഇയോണ്‍ ബാറ്ററി ഈ കാറിനുണ്ട്. 472 കിലോമീറ്റര്‍ വേഗം വരെ ഇതിലൂടെ കാറിന് സഞ്ചരിക്കാനാവും. ഓഡി എ5, ഹ്യൂണ്ടായി സൊനാറ്റ. ബെയ്ക് ബിജെ 40 എന്നിവയും ബാബറിന്റെ കാറുകളുടെ ശേഖരത്തിലുണ്ട്.












Click it and Unblock the Notifications