ചരിത്രനേട്ടത്തില്‍ ലയണല്‍ മെസി; എട്ടാം തവണയും ബാലന് ഡി ഓര് പുരസ്കാരം
പാരിസ്: ബാലന് ഡി ഓര് പുരസ്കാരം അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിക്ക്. ഇത് എട്ടാം തവണയാണ് മെസി പുരസ്കാരം നേടുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിംഗ് ഹാലാന്‍ഡിനെ പിന്തള്ളിയാണ് 30 താരങ്ങളുടെ പട്ടികയില്‍ നിന്ന് മെസി ഒന്നാമതെത്തിയത്. ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് എന്നിവ നേടിയ ഹാലന്‍ഡ് മെസിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
എന്നാല്‍ 2022 ലെ ഫിഫ ലോകകപ്പ് അര്‍ജന്റീനക്ക് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മെസി ഒരിക്കല്‍ കൂടി കിരീടം കൈവശപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച 63-ാം ജന്മദിനം ആഘോഷിക്കാനിരുന്ന അന്തരിച്ച അര്‍ജന്റീന ഇതിഹാസം ഡീഗോ മറഡോണയ്ക്കാണ് മെസി ട്രോഫി സമര്‍പ്പിച്ചത്. 'ജന്മദിനാശംസകള് ഡീഗോ. ഇതും നിങ്ങള്‍ക്കുള്ളതാണ്,' ട്രോഫി സ്വീകരിച്ച് കൊണ്ട് മെസി പറഞ്ഞു.

Image Credit: Ballon d'Or @Twitter
36 കാരനായ മെസി 2009-ല്‍ ആണ് തന്റെ ആദ്യ ബാലണ്‍ ഡി ഓര് നേടിയത്. 2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലാണ് മെസി കിരീടം നേടിയത്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ അഞ്ച് തവണ ബാലന് ഡി ഓര് നേടിയിട്ടുണ്ട്. അതേസമയം എര്‍ലിംഗ് ഈ വര്‍ഷത്തെ മികച്ച സ്ട്രൈക്കര്‍ക്ക് നല്കുന്ന ഗെര്‍ഡ് മുള്ളര്‍ ട്രോഫി നേടി. എമിലിയാനോ മാര്‍ട്ടിനെസ് മികച്ച ഗോള്‍കീപ്പറിനുള്ള യാഷിന് ട്രോഫി സ്വന്തമാക്കി.
ഇംഗ്ലണ്ടിന്റെ റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിംഗ്ഹാമിന് 21 വയസ്സിന് താഴെയുള്ള ലോകത്തിലെ മികച്ച കളിക്കാരനുള്ള കോപ്പ ട്രോഫിയും ലഭിച്ചു. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ഐറ്റാന ബോണ്മാറ്റിക്കാണ്. മികച്ച പുരുഷ ടീം മാഞ്ചസ്റ്റര്‍ സിറ്റിയും മികച്ച വനിതാ ടീം എഫ് സി ബാഴ്സലോണയുമാണ്.
കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റുമാണ് മെസിയുടെ പേരിലുള്ളത്. എട്ട് തവണ ബാലന് ഡി ഓര് ജേതാവായതിനൊപ്പം അഞ്ച് തവണ രണ്ടാം സ്ഥാനത്തും മെസി എത്തിയിരുന്നു. പുരസ്കാരം നേടിയ ഏക അര്‍ജന്റീന താരവും മെസിയാണ്. 2022-23 സീസണില്‍ പി എസ് ജിക്ക് വേണ്ടി മെസി ഫ്രഞ്ച് ലീഗ് വണ്‍ കിരീടം നേടിയിരുന്നു. പിന്നീട് ഇന്റര്‍ മയാമിക്കുവേണ്ടി ലീഗ്സ് കപ്പ് ട്രോഫിയും സ്വന്തമാക്കി.
സീസണിലെ 55 കളിയില്‍ 32 ഗോളടിച്ചിട്ടുണ്ട്. ലോകകപ്പില്‍ ഏഴ് ഗോളടിച്ച് മികച്ച താരത്തിനുള്ള പുരസ്കാരവും നേടിയിരുന്നു. കഴിഞ്ഞവര്‍ഷം ഫിഫ ദി ബെസ്റ്റ് പുരസ്കാരവും മെസിക്കായിരുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications