Get Updates
Get notified of breaking news, exclusive insights, and must-see stories!

മിന്നു മണി കേരളത്തിന്റെ 'മുത്തുമണി': അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റ്, സന്തോഷം പങ്കുവച്ച് കുടുംബം

മിര്‍പൂര്‍: അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി മലയാളി ക്രിക്കറ്റ് താരം മിന്നു മണി. മൂന്ന് ഓവര്‍ ചെയ്ത മിന്നു 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്റെ നാലാം ഓവറില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ഷമീമ സുല്‍ത്താനയെയാണ് മിന്നു ക്രീസിന് പുറത്താക്കിയത്. മിന്നുവിന്റെ പന്തില്‍ ജെമീമ റോഡ്രിഗസ് ക്യാച്ചെടുക്കുകയായിരുന്നു. ആദ്യ മത്സരം ഇന്ത്യ ഏഴ് വിക്കറ്റില്‍ വിജയിക്കുകയും ചെയ്തു.

ആദ്യ മത്സരത്തില്‍ തന്നെ വിക്കറ്റെടുത്ത മിന്നുവിന്റെ പ്രകടനത്തില്‍ വീട്ടുകാരും നാട്ടുകാരും സന്തോഷത്തിലാണ്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിച്ചുകൊണ്ടാണ് വയനാട് മാനന്തവാടി ചോയിമൂലയിലെ മിന്നു മണി എന്ന 24കാരി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. ധാക്കയില്‍ ബംഗ്ലാദേശിനതിരെയുള്ള മത്സത്തിനുള്ള ടീമിലാണ് മിന്നു ഇടം നേടിയത് .

minnu mani

image credit: facebook

വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ക്യാപ്പ് കൈമാറിയപ്പോള്‍ മിന്നുവിന്റെ അച്ഛന്‍ മണിയുടെയും അമ്മ വസന്തയ്ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നു. ഇന്ന് രാവിലെ വിളിച്ചപ്പോള്‍ ടീമിലുണ്ടാകുമെന്ന കാര്യം അറിയിച്ചിരുന്നെന്ന് അച്ഛന്‍ മണി മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ കളിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും വിക്കറ്റ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു .

മകള്‍ക്ക് ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിയുമെന്ന വിശ്വാസമുണ്ടായിരുന്നെന്ന് അമ്മ വസന്ത പറഞ്ഞു. ആ ആഗ്രഹം ഇപ്പോള്‍ സഫലമായിരിക്കുകയാണ്. വളരയധികം സന്തോഷമുണ്ടെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ഇന്നലെ വിളിച്ചപ്പോള്‍ കളി കാണണമെന്നും ടിവിയില്‍ ഉണ്ടാവില്ലെന്നും പറഞ്ഞിരുന്നെന്നും അമ്മ പറഞ്ഞു .

മിന്നു മണിയുടെ നേട്ടത്തില്‍ നാട്ടുകാരും സന്തോഷത്തിലാണ്. മിന്നുവിന്റെ ഈ നേട്ടത്തെ ചരിത്ര നിമിഷമായി കാണുന്നു. അരങ്ങേറ്റ മത്സരത്തില്‍ ആദ്യ വിക്കറ്റ് നേടിയതില്‍ വളരെ സന്തോഷമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞങ്ങളോടൊപ്പം പാടത്തൊക്കെ മിന്നു കളിക്കാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു .

മിന്നു മണി ഐ പി എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരം കൂടിയാണ്. 30 ലക്ഷം രൂപയ്ക്കാണ് മിന്നു മണിയെ ഡല്‍പി സ്വന്തമാക്കിയത്. സീനിയര്‍ താരങ്ങള്‍ പോലും അവഗണിക്കപ്പെട്ട ലേലത്തിലാണ് മിന്നുവിനെ ഡല്‍ഹി 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. അണ്ടര്‍ 23 ട്രോഫിയില്‍ കേരളത്തിനായി നടത്തിയ പ്രകടനമാണ് മിന്നുവിനെ ചലഞ്ചര്‍ ട്രോഫിയില്‍ ബ്ലൂ ടീമില്‍ എത്തിച്ചത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+