അക്കാര്യത്തില്‍ ഒന്നാം സ്ഥാനം കൊഹ്ലിക്ക് തന്നെ, ധോണി തൊട്ടുപുറകില്‍; ആരാധകരെ ഞെട്ടിച്ച ആ റിപ്പോര്‍ട്ട്
ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങള്‍ എന്ന് വിരാട് കൊഹ്ലിയെയും എം എസ് ധോണിയെയും വിശേഷിപ്പിക്കാം. വിരാട് കൊഹ്ലി ഇപ്പോഴും ഇന്ത്യയ്ക്ക് വേണ്ടി ജേഴ്സി അണിയുന്നുണ്ടെങ്കിലും എം എസ് ധോണി 2020ല്‍ തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി മാത്രമാണ് ധോണി ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. കഴിഞ്ഞ ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി അഞ്ചാം കിരീടവും ധോണി ഉയര്‍ത്തിയിരുന്നു.
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളാണ് ധോണിയും കൊഹ്ലിയും. കൂടാതെ ലോകത്ത് ഏറ്റവുമധികം വരുമാനം നേടുന്ന കായികതാരങ്ങളില്‍ ഈ രണ്ട് താരങ്ങളും ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഏറ്റവും അവസാനമായി പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം എം എസ് ധോണിയേക്കാള്‍ ആസ്തി വിരാട് കൊഹ്ലിക്കുണ്ടെന്നതാണ്.

1040 കോടിയാണ് ധോണിയുടെ ആസ്തി, എന്നാല്‍ വിരാട് കൊഹ്ലിക്ക് 1050 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ 252 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കോഹ്ലി സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ഫോളോവേഴ്സുള്ള താരമാണ്. സ്റ്റോക്ക് ഗ്രോ റിപ്പോര്‍ട്ട് അനുസരിച്ച്, കോഹ്ലിയുടെ ആസ്തി 1,050 കോടി രൂപയാണ്, ഇത് നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണ്.
എസ് പ്ലസ് കാറ്റഗറിയില്‍ വരുന്ന കൊഹ്ലി ഇന്ത്യന്‍ ടീമുമായുള്ള കരാര്‍ പ്രകാരം ഏഴ് കോടി രൂപയാണ് സമ്പാദിക്കുന്നത്. ഓരോ ടെസ്റ്റ് മത്സരങ്ങള്‍ക്കും 15 ലക്ഷം രൂപയാണ് മാച്ച് ഫീ ഇനത്തില്‍ വാങ്ങുന്നത്. എകദിന മത്സരങ്ങള്‍ക്ക് ആറ് ലക്ഷവും ട്വിന്റി 20 മത്സരങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയുമാണ് കൊഹ്ലി ഈടാക്കുന്നത്. ഐ പി എല്ലില്‍ റോയല്‍ ചാലഞ്ച് ബാഗ്ലൂരില്‍ നിന്നും 15 കോടി രൂപയാണ് വര്‍ഷത്തില്‍ ലഭിക്കുന്നത്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ച ധോണി ഇപ്പോള്‍ ഐ പി എല്‍ മത്സരങ്ങളില്‍ മാത്രമാണ് കളിക്കുന്നത്. 12 കോടി രൂപയാണ് സി എസ് കെ ധോണിക്ക് പ്രതിഫലമായി നല്‍കുന്നത്. കമ്പനികളിലെ നിക്ഷേപം, സോഷ്യല്‍ മീഡിയ ഫീ, ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള നിക്ഷേപം, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ആസ്തി 1000 കോടിയിലധികം വരും.
നിലവില്‍ 20 ഓളം ബ്രാന്‍ഡുകളുമായി ധോണി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നാല് മുതല്‍ ആറ് കോടി രൂപവരെയാണ് ധോണി ഇവരില്‍ നിന്നും വാങ്ങുന്നത്. ഡെറാഡൂണില്‍ ധോണി വാങ്ങിയ ആഡംബര വീടിന്റെ വില 17.8 കോടി രൂപയാണ്. കൂടാതെ റാഞ്ചിയിലെ ഫാം ഹൗസില്‍ ആഡംബര കാറുകളുടെയും ബൈക്കുകളുടെയും വലിയ ശേഖരമുണ്ട്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications