ഇന്ത്യന്‍ ടീമിലേ ഇല്ല; കോലിക്കും രോഹിത്തിനും മുകളില്‍, ധോണി അടച്ച നികുതി ഞെട്ടിക്കും!!
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണി വിരമിച്ചിട്ട് ഇപ്പോള്‍ നാല് വര്‍ഷത്തോളമായി. നിലവില്‍ ധോണിയെ കളിക്കളത്തില്‍ കാണണമെങ്കില്‍ ഐപിഎല്‍ വരണം. അതില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാണ് താരം. എന്നാല്‍ കളിക്കളത്തില്‍ ഇല്ലെങ്കിലും ധോണി ഒരു കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും, സൂപ്പര്‍ താരം വിരാട് കോലിയെയും കടത്തിവെട്ടിയിരിക്കുകയാണ്.
അത് എന്തിലാണെന്ന് അറിയുമോ? വേറൊന്നുമല്ല, നികുതി അടയ്ക്കുന്ന കാര്യത്തിലാണ് ധോണി മുന്നിലെത്തിയിരിക്കുന്നത്. തീര്‍ച്ചയായും വരുമാനത്തിന്റെ കാര്യത്തിലും അദ്ദേഹം മുന്നില്‍ തന്നെയാണ്. യൂറോപ്പിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയില്‍ നികുതി വെട്ടിപ്പ് വാര്‍ത്ത പുറത്തുവരുമ്പോഴാണ് ക്യാപ്റ്റന്‍ കൂള്‍ നമ്മുടെ രാജ്യത്ത് മാതൃകയായിരിക്കുന്നത്.ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന വ്യക്തിയായി ധോണി മാറിയിരിക്കുകയാണ്. ഇത് സംസ്ഥാനത്ത് മൊത്തമുള്ള കണക്കുകള്‍ പ്രകാരമാണ് ധോണി ഒന്നാം സ്ഥാനത്തെത്തിയത്.

നേരത്തെ തന്നെ ഈ നേട്ടം ധോണി കരസ്ഥമാക്കിയതാണ്. ഇത്തവണ വീണ്ടും അതേ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ് ധോണി. ആദായനികുതി വകുപ്പ് പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതോടൊപ്പം മറ്റൊരു നേട്ടം കഴിഞ്ഞ തവണ ധോണി സ്വന്തമാക്കിയതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് തുകയാണ് അദ്ദേഹം നികുതിയായി നല്‍കിയത്. 2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്ക് 38 കോടിയാണ് ധോണി നികുതിയായി അടിച്ചത്. ഇത് രോഹിത്തും വിരാടും അടയ്ക്കുന്നതിന് മുകളിലാണ്.
ഇനി ധോണി കിട്ടുന്ന വരുമാനവുമായി ഇതൊന്ന് താരതമ്യം ചെയ്ത് നോക്കാം. ധോണിക്ക് 12 കോടി രൂപയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് ലഭിക്കുന്ന വരുമാനം. ഇത് വാര്‍ഷിക കരാര്‍ പ്രകാരമുള്ള ശമ്പളമാണ്. പക്ഷേ എന്നിട്ടും ധോണി എന്തിനാണ് ശമ്പളത്തിനും രണ്ടിരട്ടി അധികം തുക നികുതിയായി അടച്ചത്. കേള്‍ക്കുന്ന ആര്‍ക്കും അമ്പരപ്പുണ്ടാക്കുന്ന കാര്യമാണിത്. എന്നാല്‍ അതിനും കാരണമുണ്ട്.
ധോണി രണ്ടിരട്ടി അധികം പണം അടച്ചത് അഡ്വാന്‍സായിട്ടുള്ള നികുതിയാണ്. സര്‍ക്കാരിന് മുന്‍കൂറായി പൗരന്മാര്‍ക്ക് നികുതി നല്‍കന്‍ സാധിക്കും. ഇത് തിരക്കുകള്‍ ഉള്ളത് കൊണ്ട് പ്രമുഖര്‍ മാത്രം ചെയ്യുന്ന കാര്യമായിരിക്കും. ധോണി പലവിധ തിരക്കുകളിലായത് കൊണ്ട് ഈ പണം നേരത്തെ നല്‍കിയിരിക്കാനാണ് സാധ്യത.ധോണിക്ക് നിരവധി സംരംഭങ്ങള്‍ വേറെയുണ്ട്. അതില്‍ നിന്നെല്ലാം വരുമാനം താരത്തിന് ലഭിക്കുന്നുണ്ട്.
രാജ്യത്താകെ 200 ജിമ്മുകള്‍ ധോണിക്കുണ്ട്. സ്‌പോര്‍ട്‌സ് ഫിറ്റ് വേള്‍ഡ് ലിമിറ്റഡ് എന്ന ബാനറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഐഎസ്എല്ലില്‍ ചെന്നൈയില്‍ എഫ്‌സിയുടെ ഉടമസ്ഥാവകാശവും ധോണിക്കുണ്ട്. ധോണിക്ക് സ്വന്തമായി ഒരു നിര്‍മാണ കമ്പനിയുണ്ട്. ധോണി എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി അടുത്തിടെ ലെറ്റ്‌സ് ഗെറ്റ് മാരീഡ് എന്ന ചിത്രം നിര്‍മിച്ചിരുന്നു. അതുകൊണ്ട് ഐപിഎല്‍ ശമ്പളത്തെ മാത്രം കേന്ദ്രീകരിച്ചായിരിക്കില്ല ധോണിയില്‍ നിന്ന് നികുതി ഈടാക്കിയിട്ടുണ്ടാവുക. എല്ലാ വരുമാനത്തില്‍ നിന്നുമായിരിക്കും പണം ഈടാക്കുക.












Click it and Unblock the Notifications