ഹിറ്റ്മാന്‍ അടിച്ച് കേറി, സമ്പത്തില്‍ രോഹിത് ശര്‍മയുടെ കുതിപ്പ്, പ്രധാന വരുമാനം ഇങ്ങനെ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ബ്രാന്‍ഡ് നെയിമാണ് രോഹിത് ശര്‍മ. ആരാധകരും, കമന്റേറ്റര്‍മാരും സ്‌നേഹത്തോടെ ഹിറ്റ്മാന്‍ എന്ന് അദ്ദേഹത്തെ വിളിക്കാറുമുണ്ട്. ദീര്‍ഘകമായ ഇന്നിംഗ്‌സുകള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളിക്കുകയും, സിക്‌സറുകള്‍ പറത്തുന്നതിലുള്ള മിടുക്കുമാണ് രോഹിത്തിനെ ഹിറ്റ്മാനാക്കി മാറ്റുന്നത്.
നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. എന്നാല്‍ രോഹിത്തിന്റെ ആസ്തി എത്രയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? 2023ല്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപ്പുറത്തുള്ള നേട്ടമാണ് രോഹിത്ത് ഉണ്ടാക്കിയിരിക്കുന്നത്. വരുമാന സ്രോതസ്സുകളും വര്‍ധിച്ചിരിക്കുകയാണ്. താരത്തിന്റെ വരുമാനം എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ ഒപ്പമാണ് രോഹിത്ത് ശര്‍മയുള്ളത്. സ്‌റ്റോക് ഗ്രോ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഹിറ്റ്മാന്റെ സമ്പാദ്യം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. 214 കോടിയാണ് രോഹിത്തിന്റെ മൊത്തം ആസ്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണ് രോഹിത് ശര്‍മ. 16 കോടിയുടെ കരാറാണ് മുംബൈ ഇന്ത്യന്‍സുമായി രോഹിത്തിന് ഉള്ളത്.
ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പ്രകാരം 7 കോടി രൂപയാണ് രോഹിത്തിന് ലഭിക്കുന്നത്. ഇതില്‍ നിന്ന് തന്നെ 23 കോടി രൂപ രോഹിത്തിന് സമ്പാദിക്കാന്‍ സാധിക്കുന്നുണ്ട്. നിരവധി പരസ്യങ്ങളും, ബിസിനസുമെല്ലാം രോഹിത്തിന് വേറെയുണ്ട്.ബിസിസിഐയുടെ എ ഗ്രേഡ് കരാറിലാണ് രോഹിത്തുള്ളത്. ഇത് ഏറ്റവും ഉയര്‍ന്ന കരാറാണ്. ഏകദിന ക്രിക്കറ്റിലെ ഓരോ മത്സരത്തില്‍ നിന്നും ആറ് ലക്ഷം രൂപയാണ് ഹിറ്റ്മാന് ലഭിക്കുന്നത്. ടി20 മത്സരത്തില്‍ മൂന്ന് ലക്ഷം രൂപയും ലഭിക്കും. ടെസ്റ്റ് മത്സരമാണെങ്കില്‍ 15 ലക്ഷമാണ് ലഭിക്കുക.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ചാമ്പ്യന്‍മാരാക്കിയതിന്റെ മികവും രോഹിത്തിനുണ്ട്. പല ബിസിനസുകളിലും രോഹിത് നിക്ഷേപിച്ചിട്ടുണ്ട്. റോബോട്ടിക് ഓട്ടോമേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ റാപ്പിഡോബോട്ടിക്‌സില്‍ രോഹിത് നിക്ഷേപം നടത്തിയിട്ടുണ്ട്. ഹെല്‍ത്ത് കെയര്‍ കമ്പനിയായ വീറൂട്ട്‌സ് വെല്‍നെസ് സൊല്യൂഷന്‍സിലും നിക്ഷേപമുണ്ട്. വളരെ വൈവിധ്യമേറിയതാണ് എല്ലാ നിക്ഷേപവും.
റിയല്‍ എസ്റ്റേറ്റ് മേഖലയിലും രോഹിത്തിന്റെ നിക്ഷേപങ്ങളുണ്ട്. മുംബൈയിലെ വര്‍ളിയില്‍ 4 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റ് ഹിറ്റ്മാനുണ്ട്. 30 കോടി രൂപയാണ് ഇതിന്റെ മൂല്യം. ലോണാവാലയില്‍ 5.25 മൂല്യം വരുന്ന ഒരു കിടിലന്‍ വീടും രോഹിത്തിനുണ്ടായിരുന്നു. ആഢംബര കാറുകളുടെ ഒരു കളക്ഷനും രോഹിത്തിനുണ്ട്.
ലമ്പോര്‍ഗിനി ഉറൂസ്, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് 350ഡി, ടൊയോട്ട സുസുക്കി, ഹയാബൂ ബൈക്ക് എന്നിവയെല്ലാം ശേഖരത്തിലുണ്ട്. മാക്‌സ്, ജിയോ സിനിമ, മാസ്സിമോ, അഡിഡാസ്, രസ്‌ന, തുടങ്ങിയ ബ്രാന്‍ഡുകളുടെ പരസ്യത്തിലും രോഹിത്തുണ്ട്. 5 കോടിയാണ് പരസ്യത്തിലൂടെ രോഹിത്ത് സമ്പാദിക്കുന്നത്. സിയറ്റ്, നിസാന്‍, ഹബ്ലറ്റ്, പോലുള്ള സ്‌പോര്‍ട്ടിംഗ് ബ്രാന്‍ഡുകളുമായി രോഹിത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications