Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാ വേറെ ലെവല്‍ ആരാധന; ബാര്‍ബഡോസിലെ കൊച്ചുമിടുക്കി കോലിക്ക് നല്‍കിയത് ഈ സമ്മാനം

ലോകം മുഴുവന്‍ ആരാധകരുള്ള താരമാണ് വിരാട് കോലി. നിലവില്‍ വെസ്റ്റിന്‍ഡീസില്‍ പര്യടനത്തിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം മനോഹരമായ ഒരു കാഴ്ച്ചയ്ക്കാണ് ഇന്ത്യ ക്രിക്കറ്റ് സാക്ഷ്യം വഹിച്ചത്. ഒരു കുഞ്ഞാരാധിക തന്റെ സ്വപ്‌നം നിറവേറ്റിയിരിക്കുകയാണ്. അതും വിരാട് കോലിക്ക് സമ്മാനം നല്‍കിയാണ് പെണ്‍കുട്ടി സന്തോഷത്തില്‍ ആറാടിയത്. ബാര്‍ബഡോസില്‍ നിന്നുള്ള കാഴ്ച്ചയായിരുന്നു ഇത്.

ബാര്‍ബഡോസില്‍ നിന്നുള്ള ഈ കുട്ടിക്ക് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സാധിക്കപ്പെട്ടത്. കാണികള്‍ക്കുള്ള സ്റ്റാന്റില്‍ നിന്നിരുന്ന പെണ്‍കുട്ടിക്ക് അടുത്തേക്ക് പരിശീലനത്തിനിടെ വിരാട് കോലി നടന്നുവരികയായിരുന്നു. അതേസമയം കോലിയുടെ വലിയ മനസ്സിന്റെ വീഡിയോ ബിസിസിഐ പങ്കുവെച്ചിട്ടുണ്ട്. പെണ്‍കുട്ടി സമ്മാനമായി നല്‍കിയ ബ്രേസ്ലെറ്റ് വാങ്ങിയ കോലി, അത് ധരിക്കുകയും ചെയ്തു.

virat-kohli

തന്റെ ആരാധികയെ സന്തോഷിപ്പിക്കുക കൂടിയാണ് കോലി ചെയ്തതെന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ രണ്ടാം ഏകദിന മത്സരം കാണാന്‍ കുടുംബ സമേതം സ്റ്റേഡിയത്തിലെത്തിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ മത്സരത്തില്‍ കോലി കളിച്ചില്ല. അതുകൊണ്ട് കോലിയുടെ ബാറ്റിംഗ് കാണാനുള്ള ഭാഗ്യം ആരാധകര്‍ക്കുണ്ടായില്ല. മത്സരത്തില്‍ കോലിക്ക് ടീം വിശ്രമം അനുവദിക്കുകയായിരുന്നു. പക്ഷേ കോലി ആരാധകരെ സംതൃപ്തരാക്കിയാണ് മടങ്ങിയത്.

ഈ പെണ്‍കുട്ടിയില്‍ നിന്ന് സമ്മാനം വാങ്ങിയ കോലി, ഓട്ടോഗ്രാഫ് നല്‍കുകയും, ഫോട്ടോയ്ക്ക് പോസും ചെയ്തു. കോലിയുടെ വലിയ മനസ്സാണെന്ന് ആരാധകര്‍ കമന്റ് ചെയ്തു. ബിസിസിഐയുടെ വീഡിയോയില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരും ആരാധകര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നതായി കാണാം. അതേസമയം മത്സരത്തില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങി. ആറ് വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസ് വിജയിച്ചത്.

ഏഷ്യാ കപ്പും, ലോകകപ്പും മുന്നില്‍ കണ്ട് യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയായിരുന്നു ടീം ഇന്ത്യ. എന്നാല്‍ കോലിയെയും രോഹിത്തിനെയും പുറത്തിരുത്തിയതില്‍ ആരാധകര്‍ അതൃപ്തി അറിയിച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ കളിച്ചില്ലെങ്കിലും കോലി ആരാധകരുടെ മനംകവര്‍ന്ന മറ്റൊരു സംഭവം ഇതിനിടെ നടന്നിരുന്നു. സഹതാരങ്ങള്‍ക്കായി വെള്ളക്കുപ്പികള്‍ ചുമന്നാണ് കോലി മാതൃകയായത്. ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തു.

സാധാരണ വമ്പന്‍ താരങ്ങള്‍ ഡ്രിങ്ക്‌സുമായി ഫീല്‍ഡിലേക്ക് വരുന്നത് പതിവില്ല. കോലി നേരത്തെയും ഇത്തരം കാര്യങ്ങളില്‍ മാതൃകയായിട്ടുണ്ട്. 2017ല്‍ ധര്‍മശാലയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. മത്സരത്തില്‍ വെള്ളവുമായി കോലി ഫീല്‍ഡിലെത്തിയിരുന്നു. അതേസമയം മൂന്നാം ഏകദിനത്തില്‍ കോലി ബാറ്റ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരത്തിലും കോലി ബാറ്റ് ചെയ്തിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+