ആംസ്റ്റര്‍ഡാമിന് സുരേഷ് റെയ്‌നയുടെ സമ്മാനം; ഇനി ഇന്ത്യന്‍ രുചികളറിയാം, അവിടെ കാണാമെന്ന് കോലി
പുതിയൊരു സംരംഭവുമായി ക്രിക്കറ്റര്‍ സുരേഷ് റെയ്‌ന. ആംസ്റ്റര്‍ഡാമില്‍ ഇന്ത്യന്‍ രുചികളെ പരിചയപ്പെടുത്തി കൊണ്ട്് അദ്ദേഹം പുതിയ റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്ത് വെടിക്കെട്ട് ഇന്നിംഗ്‌സുകള്‍ കാഴ്ച്ച വെച്ച റെയ്‌ന, ഇനി പുതിയൊരു ഇന്നിംഗ്‌സ് ആരംഭിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം പുതിയ റെസ്റ്റോറന്റിന്റെ അടുക്കളയില്‍ നിന്നുള്ള ചിത്രവും റെയ്‌ന പങ്കുവെച്ചിട്ടുണ്ട്.
നിമിഷ നേരം കൊണ്ടാണ റെയ്‌നയുടെ പോസ്റ്റ് വൈറലായത്. ഇന്ത്യന്‍ വിഭവങ്ങളിലെ ഏറ്റവും മികച്ച രുചികള്‍ ആംസ്റ്റര്‍ഡാമില്‍ ലഭ്യമാക്കുമെന്ന് റെയ്‌ന വ്യക്തമാക്കി. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റിലെ അറിയപ്പെടുന്ന ഭക്ഷണപ്രേമി കൂടിയാണ് റെയ്‌ന. നേരത്തെ ഐപിഎല്‍ ക്രിക്കറ്റില്‍ കമന്റേറ്ററുടെ റോളില്‍ തിളങ്ങിയ റെയ്‌നയില്‍ നിന്ന് തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് പുതിയ സംരംഭത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആരാധകരെ തേടിയെത്തിയത്.

ഭക്ഷണം കഴിക്കുന്നതിലും, അതുപോലെ പാചകത്തിലും ഈ റെസ്റ്റോറന്റില്‍ പ്രാധാന്യം നല്‍കും. നിങ്ങള്‍ക്കെല്ലാം എന്റെ ഭക്ഷണ പ്രിയം അറിയാവുന്നതാണ്. തന്റെ പാചകത്തിന്റെ വീഡിയോകളും നിങ്ങള്‍ കണ്ടിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചികള്‍ ആംസ്റ്റര്‍ഡാമില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. റെസ്‌റ്റോറന്റിലെ കൂടുതല്‍ വിവരങ്ങള്‍ എല്ലാവരെയും അറിയിക്കും. പാചകത്തെ കുറിച്ചും. റെസ്റ്റോറന്റിലെ കാഴ്ച്ചകളെ കുറിച്ചുമുള്ള വിവരങ്ങള്‍ ആരാധകരുമായി പങ്കുവെക്കുമെന്നും റെയ്‌ന പറഞ്ഞു.
അതേസമയം സുരേഷ് റെയ്‌നയുടെ പോസ്റ്റിന് വിരാട് കോലി നല്‍കിയ കമന്റും വൈറലായിരിക്കുയാണ്. പുതിയ സംരംഭത്തില്‍ റെയ്‌നയെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അഭിനന്ദിച്ചു. അടുത്ത തവണ ആംസ്റ്റര്‍ഡാമില്‍ എത്തുമ്പോള്‍ തീര്‍ച്ചയായും അവിടെ വരുമെന്നും കോലി പറഞ്ഞു. ഭാര്യ അനുഷ്‌ക ശര്‍മയുമായി ഇവിടെ എത്തുന്ന കാര്യമാണ് അദ്ദേഹം സൂചിപ്പിച്ചത്.
റെയ്‌നയെ പോലെ കോലിയും അറിയപ്പെടുന്ന ഭക്ഷണപ്രേമിയാണ്. ചോളെ ബട്ടൂരയും, ബട്ടര്‍ ചിക്കനുമെല്ലാം കോലിയുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. താരത്തിന് ഡയറ്റ് ഉള്ളതിനാല്‍ ഇവയെല്ലാം വളരെ കുറച്ച് മാത്രമേ കഴിക്കാന്‍ പറ്റാറുള്ളൂ എന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു. റെയ്‌ന ഇന്ത്യന്‍ റെസ്റ്റോറന്റ് എന്നാണ് സുരേഷ് റെയ്‌ന തന്റെ റെസ്‌റ്റോറന്റിന് പേര് നല്‍കിയിരിക്കുന്നത്.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പുതിയൊരു മേഖല തിരഞ്ഞെടുക്കുന്ന ആദ്യ ക്രിക്കറ്ററല്ല റെയ്‌ന. താരത്തിന്റെ സഹകളിക്കാരനും, ആത്മാര്‍ത്ഥ സുഹൃത്തുമായ മഹേന്ദ്ര സിംഗ് ധോണി നിരവധി മേഖലകളില്‍ നിക്ഷേപം നടത്തിയിരുന്നു. സിനിമാ നിര്‍മാണത്തിലേക്ക് അടക്കം ധോണി എത്തിയിരുന്നു.
വിവിധ ഭാഷകളില്‍ സിനിമകള്‍ നിര്‍മിക്കാനും തീരുമാനമായിരുന്നു. സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകള്‍, കാര്‍ഷിക മേഖല എന്നിവ അടക്കം ധോണിക്ക് നിരവധി മേഖലകളില്‍ ഇതുപോലെ നിക്ഷേപമുണ്ട്. ധോണിയുടെ ഫാം ഹൗസില്‍ നിന്നും പഴങ്ങളും, പച്ചക്കറികളും വില്‍ക്കാനായി കൊണ്ടുപോകാറുമുണ്ട്. അതേസമയം ധോണിയെ പോലെ വിപുലമായ രീതിയില്‍ ബിസിനസ് വ്യാപിപ്പിക്കുമോ റെയ്‌ന എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.












Click it and Unblock the Notifications