Get Updates
Get notified of breaking news, exclusive insights, and must-see stories!

'16.25 കോടി രൂപക്കൊക്കെ സ്‌റ്റോക്‌സിനെ ആരെങ്കിലും വാങ്ങുമോ..?' പരിഹാസവുമായി ആകാശ് ചോപ്ര

ഐപിഎല്‍ താരലേലം ഡിസംബറില്‍ നടക്കാനിരിക്കുകയാണ്. ഫ്രാഞ്ചൈസികളെല്ലാം തങ്ങള്‍ നിലനിര്‍ത്തുകയും വിട്ടുകൊടുക്കുകയും ചെയ്യുന്ന താരങ്ങളുടെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയിട്ടുണ്ട്. അതിനിടെ 2024 ഐപിഎല്‍ സീസണില്‍ കളിക്കില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ് പറഞ്ഞിരുന്നു. ലോകകപ്പിനിടെ പരിക്കേറ്റതായിരുന്നു കാരണം.

താന്‍ കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും ജനുവരി 25 മുതല്‍ ഇന്ത്യയില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പര ഉള്‍പ്പെടുന്ന ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന ടെസ്റ്റ് കലണ്ടറിനായി പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ബെന്‍ സ്റ്റോക്‌സ് പറഞ്ഞിരുന്നു. സ്റ്റോക്സിന്റെ തീരുമാനത്തെ ഫ്രാഞ്ചൈസി പിന്തുണയ്ക്കുന്നുവെന്ന് സിഎസ്‌കെയും പറഞ്ഞിരുന്നു.

IPL 2024

2023 ല്‍ ചെന്നൈ ജേതാക്കളായെങ്കിലും സ്റ്റോക്‌സ് മോശം ഫോമിലായിരുന്നു. രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച സ്റ്റോക്‌സ് 15 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. ഒരു ഓവര്‍ മാത്രം എറിഞ്ഞ സ്‌റ്റോക്‌സിന് വിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നില്ല. അതേസമയം സ്‌റ്റോക്‌സ് കളിക്കാന്‍ തീരുമാനിച്ചാലും സി എസ് കെ അദ്ദേഹത്തെ വിട്ടുകൊടുക്കുമായിരുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര പറയുന്നത്.

'താന്‍ ഐ പി എല്ലില്‍ കളിക്കില്ലെന്ന് ബെന്‍ സ്റ്റോക്‌സ് പറഞ്ഞു. ചെന്നൈ അവനെ നിലനിര്‍ത്തുമോ? അതൊരു വലിയ ചോദ്യമാണ്. എന്റെ അഭിപ്രായത്തില്‍, അവര്‍ അങ്ങനെ ചെയ്യാന്‍ പോകുന്നില്ല. മറ്റേതെങ്കിലും ടീം അദ്ദേഹത്തെ 16.25 കോടിക്ക് വാങ്ങുമോ? അത് സംഭവിക്കാന്‍ പോകുന്നില്ല,'' ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. അതിനാല്‍ സ്‌റ്റോക്‌സ് ചെയ്തത് ശരിയായ കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇത് തന്ത്രപരമാണോ മറ്റെന്തെങ്കിലും ആണോ എന്ന് എനിക്കറിയില്ല. എന്തിന് നമ്മള്‍ അതിനെ കുറിച്ച് അഭിപ്രായം പറയണം? 16.25 കോടി രൂപ ചെന്നൈയ്ക്ക് ലഭിക്കുന്നു എന്നതാണ് വാസ്തവം. അമ്പാട്ടി റായിഡു വിരമിച്ചു. അതിനാല്‍ നിങ്ങള്‍ക്ക് 20 കോടി രൂപയുണ്ട്, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. സിഎസ്‌കെ പുറത്തുവിട്ട താരങ്ങളുടെ പട്ടികയില്‍ സ്റ്റോക്സിനെ കൂടാതെ അമ്പാട്ടി റായിഡുവും ഉള്‍പ്പെടുന്നു.

2023 സീസണിന് ശേഷം റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ന്യൂസിലന്‍ഡിന്റെ യുവ ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമിസണ്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവരെയും സിഎസ്‌കെ വിട്ടയച്ചു. ഭഗത് വര്‍മ്മ, സുബ്രാന്‍ഷു സേനാപതി, ആകാശ് സിംഗ്, സിസന്ദ മഗല എന്നിവരേയും വിട്ടയവച്ചരുടെ പട്ടികയില്‍ ഉള്ളവര്‍. ഇതോടെ ടീമിന് 31.4 കോടി രൂപ ലാഭിക്കാനായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+