Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ണര്‍ എന്നാല്‍ സുമ്മാവാ... എത്ര രൂപയുടെ ആസ്തിയാണുള്ളതെന്നറിയാമോ? കോടികള്‍ മൂല്യമുള്ള വീട്!!

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനായ ഡേവിഡ് വാര്‍ണര്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ഏകദിന ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ താരം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലാണ് ഡേവിഡ് വാര്‍ണറുടെ അവസാന മത്സരം. 2015 ലും 2023 ലും ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു വാര്‍ണര്‍.

2021 ലെ ടി 20 ലോകകപ്പ് നേടിയ ടീമിലും 2021, 2023 വര്‍ഷങ്ങളില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയ ടീമിലും അംഗമായിരുന്നു. 161 ഏകദിനങ്ങളില്‍ നിന്ന് 22 സെഞ്ച്വറിയുടേയും 33 അര്‍ധസെഞ്ച്വറിയുടേയും ബലത്തില്‍ 6932 റണ്‍സ് നേടിയിട്ടുണ്ട്. 179 ആണ് മികച്ച സ്‌കോര്‍. ടെസ്റ്റിലും താരം അധികം വൈകാതെ വിരമിക്കും എന്ന് അറിയിച്ചിട്ടുണ്ട്. 110 ടെസ്റ്റുകളില്‍ നിന്നായി 26 സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും അടക്കം 8651 റണ്‍സ് നേടിയിട്ടുണ്ട്. 335 ആണ് മികച്ച സ്‌കോര്‍.

David Warner

99 ടി 20യില്‍ നിന്ന് ഒരു സെഞ്ച്വറിയും 24 അര്‍ധസെഞ്ച്വറിയും അടക്കം 2894 റണ്‍സാണ് വാര്‍ണര്‍ നേടിയിരിക്കുന്നത്. ഐപിഎല്ലിലും മികച്ച റെക്കോഡാണ് ഡേവിഡ് വാര്‍ണര്‍ക്ക് ഉള്ളത്. മൂന്ന് തവണ ഓറഞ്ച് ക്യാപ് വിന്നറായിട്ടുള്ള വാര്‍ണര്‍ 6000 ത്തില്‍ അധികം റണ്‍സും ഐപിഎല്ലില്‍ സ്വന്തമാക്കിയിട്ടുണ്ട്. 2009 മുതല്‍ 2013 വരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിലായിരുന്നു. 2014 മുതല്‍ 2022 വരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലും അതിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിലും എത്തി.

ഇന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് വാര്‍ണര്‍. താരം ഇന്ത്യന്‍ സിനിമകളിലെ രംഗങ്ങള്‍ ടിക് ടോക് വീഡിയോ ആയി അവതരിപ്പിക്കാറുണ്ട്. സമ്പാദ്യത്തിലും ഒട്ടും പിന്നിലല്ല വാര്‍ണര്‍. 15 മില്യണ്‍ ഡോളറാണ് ഡേവിഡ് വാര്‍ണറുടെ ആകെ ആസ്തി. സമീപകാലത്ത് താരത്തിന്റെ ആസ്തി 170 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. അദ്ദേഹത്തിന്റെ വരുമാനത്തിന്റെയും ആസ്തിയുടെയും പ്രധാന ഉറവിടം ക്രിക്കറ്റില്‍ നിന്നാണ്.

ഡേവിഡ് വാര്‍ണറുടെ ബ്രാന്‍ഡ് മൂല്യം വളരെ ഉയര്‍ന്നതാണ്. വിവിധ അന്താരാഷ്ട്ര, ദേശീയ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും വാര്‍ണര്‍ ഒരു വലിയ തുക സമ്പാദിക്കുന്നു. പല ലോകോത്തര ബ്രാന്‍ഡുകളുടേയും ഒഫീഷ്യല്‍ അംബാസഡര്‍ കൂടിയാണ് അദ്ദേഹം. ഓരോ ഐപിഎല്‍ സീസണിലും 6.25 കോടിയാണ് വാര്‍ണര്‍ക്ക് ലഭിക്കുന്നത്. ഐപിഎല്ലില്‍ നിന്ന് ആകെ 83 കോടി രൂപ താരം സമ്പാദിച്ചിട്ടുണ്ട്.

ഏഴ് കോടി രൂപയുടെ ആഡംബര കാറുകളും ഒമ്പത് കോടി രൂപയുടെ സ്വകാര്യ സ്വത്തുക്കളും താരത്തിന് സ്വന്തമായുണ്ട്. ഏകദിനത്തില്‍ മാച്ച് ഫീയായി 2 കോടി രൂപയും ടെസ്റ്റില്‍ 3 കോടി രൂപയും ആണ് ലഭിക്കുന്നത്. ഓസ്ട്രേലിയയില്‍ താമസിക്കുന്ന ഡേവിഡ് വാര്‍ണറിന് 20 കോടി രൂപ വിലമതിക്കുന്ന ആഡംബര വീട് സ്വന്തമായുണ്ട്. കോടിക്കണക്കിന് രൂപയുടെ റിയല്‍ എസ്റ്റേറ്റ് വസ്തുക്കളും വാര്‍ണറിന് സ്വന്തമായുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച ചില ആഡംബര കാറുകള്‍ അദ്ദേഹത്തിനുണ്ട്. ഡേവിഡ് വാര്‍ണറുടെ ഉടമസ്ഥതയിലുള്ള കാര്‍ ബ്രാന്‍ഡുകളില്‍ ലംബോര്‍ഗിനി ഹുറാകാന്‍, ഓഡി എന്നിവ ഉള്‍പ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+